മേൽവിഷയത്തിലേക്ക് കടക്കുന്നതിനുമുമ്പ് ഒരു ചെറിയ ആമുഖം
കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിലെ വിവിധ മാധ്യമങ്ങൾ, വാർത്താവതരണങ്ങളിൽ പുലർത്തുന്ന ചില പ്രത്യേകതകൾ ശ്രദ്ധിച്ചപ്പോൾ അതിനിടയാകുന്ന സാഹചര്യങ്ങളെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടവരുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ശേഖരിച്ചപ്പോൾ ഞെട്ടിക്കുന്ന വസ്തുതകളാണ് അപ്പോൾ ലഭിച്ചത്.
അതായത് കേരളത്തിൽ 2021- 22 സാമ്പത്തിക വർഷം മുതൽ 2025 ഡിസംബർ 31 വരെയുള്ള കണക്കുകൾ അനുസരിച്ച് ഇവിടെ പത്രമാധ്യമങ്ങൾക്ക് മാത്രമായി പരസ്യങ്ങൾക്ക് വേണ്ടി 117 കോടി 56 ലക്ഷത്തി 78 ആയിരം രൂപ നൽകിയിട്ടുണ്ട്. 01/01/2026 വരെയുള്ള കണക്കനുസരിച്ച് ഇനി 35 കോടി കൂടി കുടിശ്ശിക നൽകാൻ ഉണ്ട്. ......
കേരളത്തിലെ 2.7 കോടി വോട്ടർമാർ ഏപ്രിൽ ഒൻപതിന് വിധിയെഴുതും. ഏപ്രിൽ ഒൻപതിന് തന്നെയാണ് ആസമിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വോട്ടെടുപ്പ്.......
ചെങ്ങന്നൂർ: പി. ഡി.......
ചെങ്ങന്നൂർ: തയ്യൽ തൊഴിലാളി സംഘ് ( ബി.എം.എസ്) ആലപ്പുഴ ജില്ലാ വാർഷിക സമ്മേളനം ചെറിയനാട് അരിയന്നൂർശ്ശേരി എൻ.എസ്. എസ് ആഡിറ്റോറിയത്തിൽ നടന്നു.......

ദോഹ: ഖത്തറും യുക്രെയ്നും തമ്മിലുള്ള സൈനിക-പ്രതിരോധ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായക പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസ്സൻ അൽഥാനി, യുക്രെയ്ൻ ദേശീയ സുരക്ഷാ-പ്രതിരോധ കൗൺസിൽ സെക്രട്ടറി റുസ്തം ഉമറോവ്, യുക്രെയ്ൻ സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ആൻഡ്രി ഹ്നാറ്റോവ് എന്നിവർ പങ്കെടുത്ത കൂടിക്കാഴ്ചയിലാണ് കരാർ ഒപ്പിട്ടത്.
മിസൈലുകളെയും ഡ്രോണുകളെയും (Unmanned Aerial Systems) പ്രതിരോധിക്കുന്നതിനായുള്ള അത്യാധുനിക സാങ്കേതിക വിദ്യകളും അനുഭവ സമ്പത്തും ഇരുരാജ്യങ്ങളും പരസ്പരം പങ്കുവെക്കും.
പ്രതിരോധ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും സംയുക്ത പദ്ധതികൾ നടപ്പിലാക്കുന്നതിനും കരാറിൽ വ്യവസ്ഥയുണ്ട്.
സൈനിക മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനും ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിൽ ധാരണയായി.
ഖത്തർ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ (പൈലറ്റ്) ജാസിം ബിൻ മുഹമ്മദ് അൽ മന്നായിയും യുക്രെയ്ൻ സായുധ സേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ആൻഡ്രി ഹ്നാറ്റോവുമാണ് കരാറിൽ ഒപ്പുവെച്ചത്. ......
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും സന്ദർശനത്തിനായി ദോഹയിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും ലുസൈൽ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെയും യുക്രെയ്നിലെയും നിലവിലെ സംഘർഷാവസ്ഥയും പ്രാദേശിക-അന്തർദേശീയ വിഷയങ്ങളും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു.സാങ്കേതികവിദ്യ, സുരക്ഷ, പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ......
ദോഹ: രാജ്യത്ത് തുടരുന്ന ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടുകൾ പരിഹരിക്കുന്നതിൽ നിർണ്ണായക പുരോഗതിയുമായി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ). നിലവിൽ ലഭിച്ച 770 പരാതികളിൽ 85 ശതമാനവും പരിഹരിച്ചതായും ശേഷിക്കുന്നവയിൽ ദ്രുതഗതിയിലുള്ള നടപടികൾ തുടരുകയാണെന്നും അശ്ഗാൽ അറിയിച്ചു.യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ
അൽ വക്ര, അൽ വുഖൈർ, ഇൻഡസ്ട്രിയൽ ഏരിയ, മെബൈരീക്ക് എന്നീ പ്രദേശങ്ങളിലാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചത്. ......
ദോഹ: ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ശക്തമായ മുന്നേറ്റം തുടരുന്നു. മാർച്ച് 15, 16 തീയതികളിലായി നടന്ന വ്യാപാരം 9.8 കോടി (98 Million) ഖത്തർ റിയാൽ പിന്നിട്ടതായി നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് അറിയിച്ചു.ആകെ 8,95,49,085 റിയാലിന്റെ വിൽപന കരാറുകളാണ് ഈ രണ്ടുദിവസത്തിനിടെ രജിസ്റ്റർ ചെയ്തത്.ഇതിനുപുറമെ, ഇതേ കാലയളവിൽ 91.8 ലക്ഷം (9,185,000) റിയാലിന്റെ പാർപ്പിട യൂണിറ്റുകളുടെ (Residential Units) വിൽപനയും നടന്നു.ദോഹ, അൽ വക്ര, ഉം സലാൽ, അൽ റയ്യാൻ, അൽ ഖോർ, അൽ ദഖീറ, അൽ ദായീൻ എന്നീ മുനിസിപ്പാലിറ്റികളിലാണ് പ്രധാനമായും ഇടപാടുകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ......
ദോഹ: ഷോപ്പിംഗ് മാളുകൾ സന്ദർശിക്കുന്നവർ പൊതു സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ അപകടസാധ്യതകൾ ഒഴിവാക്കുന്നതിനുമായി അഞ്ച് പ്രധാന സുരക്ഷാ മുൻകരുതലുകളാണ് മന്ത്രാലയം പങ്കുവെച്ചിരിക്കുന്നത്.മാളുകളിൽ പ്രവേശിക്കുമ്പോൾ തന്നെ അടിയന്തര സാഹചര്യങ്ങളിൽ പുറത്തുകടക്കാനുള്ള എക്സിറ്റ് പോയിന്റുകൾ എവിടെയാണെന്ന് മുൻകൂട്ടി മനസ്സിലാക്കുക.അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ യാതൊരു കാരണവശാലും ലിഫ്റ്റുകൾ ഉപയോഗിക്കരുത്. ......
മേടം: കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമ്പോൾ ചില തടസ്സങ്ങൾ നേരിടേണ്ടി വരാം. നിങ്ങൾ ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടക്കാത്തത് നിരാശയ്ക്ക് ഇടയാക്കാം.......