തിരുവനന്തപുരം: അനന്തപുരിയുടെ രാഷ്ട്രീയ ഹൃദയമായ നെടുമങ്ങാട് മണ്ഡലത്തിൽ ഇത്തവണ പോരാട്ടം പ്രവചനാതീതം. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽ.ഡി.എഫും, നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ കച്ചമുറുക്കുന്ന യു.ഡി.എഫും, കരുത്തുറ്റ സാന്നിധ്യമായി എൻ.ഡി.എയും കളം നിറഞ്ഞതോടെ മണ്ഡലം അക്ഷരാർത്ഥത്തിൽ ഒരു രാഷ്ട്രീയ യുദ്ധഭൂമിയായി മാറിക്കഴിഞ്ഞു.
വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ജി.ആർ. ......
മലപ്പുറം:തിരഞ്ഞെടുപ്പ് ചൂടിനിടയിൽ തിരൂരിൽ നടന്ന വാർത്താസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷമായ പ്രതികരണങ്ങൾക്കും വാഗ്വാദങ്ങൾക്കും വേദിയായി. എസ്.ഡി.പി.ഐയുമായുള്ള ബന്ധത്തെക്കുറിച്ചും പി.വി. ......
കണിച്ചുകുളങ്ങര: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെക്കുറിച്ചും മുന്നണികളുടെ സാധ്യതകളെക്കുറിച്ചും തന്റെ നിലപാടുകൾ വ്യക്തമാക്കി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ സർക്കാരിന് ഭരണത്തുടർച്ചയ്ക്ക് അർഹതയുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുസ്ലീം ലീഗിന്റെ രാഷ്ട്രീയ ഇടപെടലുകളെ അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ......
തിരുവനന്തപുരം: പാചകവാതക ക്ഷാമത്തിന്റെ പേരിൽ തലസ്ഥാനത്തെ ഹോട്ടലുകളിൽ സാധാരണക്കാരെ പിഴിഞ്ഞൂട്ടി 'കൊള്ള' തുടരുന്നു. വിപണിയിൽ പച്ചക്കറിക്കും കോഴിയിറച്ചിക്കും വില കുറഞ്ഞിട്ടും ഗ്യാസ് ക്ഷാമം ആയുധമാക്കി ഭക്ഷണത്തിന് തോന്നുംപടി വില ഈടാക്കുന്നതായാണ് പരാതി.
സാധാരണക്കാരന് ഇരുട്ടടി
വാണിജ്യ സിലിണ്ടറുകളുടെ വിഹിതം സർക്കാർ 62 ശതമാനമായി വർദ്ധിപ്പിച്ചിട്ടും അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല. ......
ന്യൂഡൽഹി: പുകപടലങ്ങൾക്കും ചാരത്തിനും അടിയിൽ പതിനഞ്ചു വർഷത്തോളം മൂടിക്കിടന്ന ഒരു വലിയ തട്ടിപ്പിന്റെ ചുരുളഴിയുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള 'സയോണ കളേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കെമിക്കൽ കമ്പനിയിൽ 2011-ൽ നടന്ന തീപിടുത്തം കേവലം ഒരു അപകടമായിരുന്നില്ലെന്നും, മറിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ആസൂത്രിതമായി നടത്തിയ ഒരു നാടകമാണെന്നും സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നു.
ഇൻഷുറൻസ് മേഖലയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം തട്ടിപ്പുകളെ ഒട്ടും നിസ്സാരമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, സംഭവത്തിൽ അടിയന്തരമായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കാൻ ഉത്തരവിട്ടു. ......
തിരുവനന്തപുരം: വനിതാ കമ്മീഷനിൽ ലഭിക്കുന്ന പരാതികളിൽ തീർപ്പുകൽപ്പിക്കാനോ കമ്മീഷൻ ഉത്തരവുകൾക്ക് പകരമായി റിപ്പോർട്ടുകൾ നൽകാനോ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർക്ക് നിയമപരമായ അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. 1995-ലെ കേരള വനിതാ കമ്മീഷൻ നിയമം അനുസരിച്ച് കമ്മീഷൻ ചെയർപേഴ്സണോ അംഗങ്ങൾക്കോ മാത്രമേ പരാതികളിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമുള്ളൂവെന്ന് കമ്മീഷണർ ഡോ. ......
പാലക്കാട്: കോയമ്പത്തൂരിൽ വാഹനാപകടത്തിൽ രണ്ട് മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. ......
മുംബൈ : ബജാജ് ഫിൻസെർവിൻ്റെ ഡിജിറ്റൽ സംഗീത പ്ലാറ്റ്ഫോമായ ബജാജ് ധുനിവേഴ്സിൻ്റെ ഗ്രാൻഡ് ഫിനാലെ മാർച്ച് 31-ന് മുംബൈയിൽ നടക്കും. ആറുമാസം നീണ്ടുനിന്ന കണിശമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് പ്രതിഭകളെ കണ്ടെത്തിയത്. ......
കൊച്ചി: നിലവിലെ സാഹചര്യത്തിൽ കുർബാന ഒഴികെയുള്ള കർമ്മങ്ങൾ മാത്രം നടത്താൻ അനുമതിയുള്ള ബസിലിക്ക ദേവാലയത്തിൽ പേരിനുമാത്രം ചില കർമ്മങ്ങൾ നടത്തിക്കൊണ്ട് വത്തിക്കാനേയും വിശ്വാസികളെയും വിശുദ്ധവാരത്തിൽ മാർ റാഫേൽതട്ടിലും അദ്ദേഹത്തിന്റെ വികാരി മാർ ജോസഫ് പാംപ്ലാനിയും കബളിപ്പിക്കുകയാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ഭാരവാഹികൾ കുറ്റപ്പെടുത്തി.താൻ അർപ്പിക്കുന്ന ഏകീകൃത കുർബാന നടത്താൻ കഴിയാത്ത ദേവാലയത്തിൽ ഓശാന ദിനമായ ഇന്നലെ ഏതാനും ചില ചടങ്ങുകൾ മാത്രം നടത്തി ബാക്കി ഭാഗങ്ങൾ സമീപത്തെ കോൺവെന്റിൽ പൂർത്തിയാക്കിയ മാർ തട്ടിൽ സീറോ മലബാർ സഭയ്ക്ക് തന്നെ അപമാനമാണ്. ഇത്തരത്തിൽ എന്തൊക്കെയോ ചടങ്ങുകൾ നടത്തിയ ശേഷം വിശുദ്ധവാരത്തിൽ കുർബാന അടക്കമുള്ള കർമ്മങ്ങൾ നടത്തിയെന്ന് വത്തിക്കാന്റെ മുമ്പിലും ജനങ്ങൾക്കിടയിലും പ്രചരിപ്പിക്കുകയാണ് ഈ കപട നാടകത്തിന്റെ ലക്ഷ്യം. ......
മലപ്പുറം: യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മുസ്ലീം ലീഗ് - കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർഥി എ പി അനിൽകുമാറിന്റെ പര്യടനത്തിന് ഇടയാണ് സംഭവം. ......