ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറാകാത്ത പക്ഷം, രാജ്യത്തെ എണ്ണപ്പാടങ്ങൾക്കും വൈദ്യുതി നിലയങ്ങൾക്കും നേരെ ആക്രമണം നടത്തുമെന്ന് ട്രംപ് വീണ്ടും ഭീഷണി മുഴക്കി. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിനത്തിന്റെ തുടക്കത്തിൽ കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടേണ്ടി വരാം. മാനസിക അസ്വസ്ഥതയും ശരീരസുഖക്കുറവും, പ്രത്യേകിച്ച് ഉദരസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ......
എറണാകുളം നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി പി ആർ ശിവശങ്കറിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.മോദിജിയുടെ വികസന പദ്ധതികൾ എല്ലാവർക്കും വേണ്ടിയുള്ളതും, ഇടതുപക്ഷസർക്കാരിന്റേത് സ്വന്തം പാർട്ടിക്ക് വേണ്ടിയുള്ളതുമാണ്. അതുകൊണ്ടാണ് എൽ ഡി എഫ് അല്ലാതെ മറ്റാരുണ്ടെന്ന് പരസ്യം കൊടുക്കാനിവർ തയ്യാറായത്.
പുരാണങ്ങളെ കുറിച്ച് ഭഗവത്ഗീതയെക്കുറിച്ച് മഹാഭാരതത്തെക്കുറിച്ച് ഡോക്ടർ കെ എം മുൻഷി 'സ്ഥിരമായി ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു അദ്ദേഹത്തിൻറെ നോവൽ വായിച്ചാൽ മഹാഭാരതത്തിന്റെ ആ കാലഘട്ടത്തിലേക്ക്, ജീവിത പരിസരങ്ങളിലേക്ക് എല്ലാം തന്നെ നമ്മുടെ ചിന്തകളെ കൊണ്ടുപോകാൻ കഴിയുന്ന അത്രയും മധുരം മനോഹരം ആയിട്ടാണ് അവ രചിച്ചിട്ടുള്ളത്, നമ്മുടെ സ്ഥാനാർഥി ആയിട്ടുള്ള പിആർ ശിവശങ്കറും ഒരുഗ്രന്ഥകാരൻ ആണ്,
രാമലീലയും കൃഷ്ണലീലയും ഒന്നിച്ച് സംഭവിക്കുവാൻ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വികസന വിപ്ലവം നടക്കാൻ പോവുന്നു, അത് എൻ ഡി എ നടപ്പാക്കും എന്ന് മറുപടി പ്രസംഗത്തിൽ എൻഡിഎ സ്ഥാനാർത്ഥി പി ആർ ശിവശങ്കരൻ പറഞ്ഞു.
യോഗത്തിന് എൻഡിഎ ജില്ലാ ചെയർമാൻ കെ എസ് ഷൈജു അദ്ധ്യക്ഷത വഷിച്ചു. ......
ജിദ്ദ/ദോഹ : ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി സൗദി അറേബ്യയിലെത്തി. തിങ്കളാഴ്ച ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അമീറിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് നേരിട്ടെത്തി സ്വീകരിച്ചു.
വിമാനത്താവളത്തിലെത്തിയ അമീറിന് അതീവ പ്രാധാന്യത്തോടെയുള്ള സ്വീകരണമാണ് സൗദി അറേബ്യ നൽകിയത്. ......
ഇടുക്കിയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും പ്രചരണം കൊട്ടിക്കലാശത്തിലേയ്ക്ക് നീങ്ങുമ്പോൾ രാഷ്ട്രീയകാലാവസ്ഥ വേനൽച്ചൂടിനെപ്പോലും വെല്ലുന്നതാണ്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ തലമുറമാറ്റവും കോൺഗ്രസിലെ സീറ്റ് പിടിവലിയുമൊക്കെ മറികടന്ന് യുഡിഎഫ് പ്രചരണത്തിൽ മുന്നേറുമ്പോൾ, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ ജയചന്ദ്രനും മന്ത്രി റോഷി അഗസ്റ്റിനും അടക്കം ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി എൽഡിഎഫും കരുനീക്കങ്ങളുമായി രംഗത്തുണ്ട്.
തൊടുപുഴ, ഉടുമ്പൻചോല, ഇടുക്കി, പീരുമേട് സംവരണ മണ്ഡലമായ ദേവികുളം എന്നിങ്ങനെ അഞ്ച് നിയമസഭാ സീറ്റുകളാണ് ഇടുക്കി ജില്ലയിലുള്ളത്. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
കോട്ടയം : എഫ്.സി.ആർ.എ ഭേദഗതി ബിൽ പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് മലങ്കരസഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. സഭകൾ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ......
കൊച്ചി : നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ പദ്ധതി കൊച്ചിയിൽ വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. ജില്ലയിലെ 150 രോഗികൾക്കുള്ള മെഡിക്കൽ സഹായ വിതരണം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
കൊച്ചി മേയർ മിനിമോൾ വി. ......
കേന്ദ്ര സർക്കാർ കൊണ്ടു വന്ന എഫ് സി ആർ എ നിയമഭേദഗതി തികച്ചും ന്യൂനപക്ഷ വിരുദ്ധമെന്നും ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ ജനാധിപത്യത്തെ തുറങ്കിലാക്കുമെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ സംഘടനകളുടെ ആസ്തികൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ നിയമ ഭേദഗതി. ......
ചെങ്ങന്നൂർ: പുലിയൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിന്റെ വാർഷികാഘോഷം 'സ്വരലയം' വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച മനോഹരമായ രംഗപൂജയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
മാനേജിംഗ് ട്രസ്റ്റി ലയൺ ജി. ......