കോട്ടയം : ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തെറ്റായി വ്യാഖ്യാനിച്ച് മലങ്കരസഭയുടെ പള്ളികളിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയതായി അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു. പീഢാനുഭവവാരത്തിൽ പ്രശ്നബാധിത മേഖലകളിലെ പള്ളികൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസും, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ) സംയുക്തമായി “വ്യവസായ കേരളം: വർത്തമാനവും ഭാവിയും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ......
ദോഹ: മേഖലയിലെ അസ്ഥിരമായ സാഹചര്യങ്ങൾക്കിടയിലും ഖത്തറിലെ സാമ്പത്തിക രംഗം സുരക്ഷിതമാണെന്ന് ഉറപ്പുനൽകി ഖത്തർ സെൻട്രൽ ബാങ്ക്. രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ കരുത്ത് നിലനിർത്തുന്നതിനും വിപണിയിലെ പണലഭ്യത (Liquidity) ഉറപ്പാക്കുന്നതിനുമായി വിപുലമായ മുൻകരുതൽ നടപടികളാണ് സെൻട്രൽ ബാങ്ക്പ്രഖ്യാപിച്ചിരിക്കുന്നത്.നിലവിലെ പ്രത്യേക സാഹചര്യങ്ങൾ ബാധിച്ച ഇടപാടുകാർക്ക് വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കുന്നതിന് മൂന്ന് മാസം വരെ സാവകാശം (Moratorium) നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകി. ......
ദോഹ: സഹോദര രാജ്യമായ കുവൈറ്റിന്റെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തിയ വിനാശകരമായ ആക്രമണങ്ങളെ ഖത്തർ ശക്തമായ ഭാഷയിൽ അപലപിച്ചു. കുവൈറ്റിലെ സൈനിക ക്യാമ്പിന് പുറമെ വൈദ്യുതി നിലയത്തെയും കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റിനെയും (Desalination Plant) ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ......
ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ ഗാരേജിലുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് സേന സമയോചിതമായ ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കി. തിങ്കളാഴ്ച രാവിലെയാണ് സംഭവം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം (MoI) ഔദ്യോഗികമായി അറിയിച്ചു.വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകൾ തീ പടരുന്നത് തടയുകയും പൂർണ്ണമായും അണയ്ക്കുകയും ചെയ്തു.അപകടത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം എക്സ് (X) അക്കൗണ്ട് വഴി വ്യക്തമാക്കി.
തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ......
കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വിജയത്തിനപ്പുറം രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനോ നിലപാടിനോ ധാർമ്മികതയ്ക്കോ ഒരു പ്രസക്തിയുമില്ലെന്ന് മുന്നണി കക്ഷി ഭേദമില്ലാതെ തെളിയിക്കുന്ന തിരഞ്ഞെടുപ്പാണ് ഏപ്രിൽ 9 ന് നടക്കുവാൻ പോകുന്നത്. പുതിയ കാലത്തെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇടതോ വലതോ വ്യത്യാസമില്ലാതെ പാർലമെന്ററി വ്യാമോഹം ലഹരിയോ ആസക്തിയോ ആയി നേതാക്കളെ ഗ്രസിച്ചിരിക്കുമ്പോൾ അധികാരം നേടാനായി രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കുറുക്കുവഴി തേടുന്നത് പ്രബുദ്ധമായ കേരളീയ നവോത്ഥാന മുന്നേറ്റങ്ങളെപ്പോലും പിന്നിലേക്ക് കൊണ്ടുപോകുകയാണ്.
കേരളത്തിലിതാദ്യമായി പത്തുവർഷം തുടർച്ചയായി അധികാരത്തിലിരുന്ന ഭരണമുന്നണിയും പുറത്തിരുന്ന ഐക്യജനാധിപത്യ മുന്നണിയും അധികാരം പിടിക്കാൻ ഏറ്റുമുട്ടുന്ന പതിനാറാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഏപ്രിൽ 9 ന് വോട്ടർമാർ വിധിയെഴുതും. ......
പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ആലങ്കോട് ലീലാകൃഷ്ണൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ അത്ര സജീവമായിരുന്നില്ല. സി പി ഐയുടെ കലാസാംസ്കാരിക വിഭാഗമായ യുവകലാ സാഹിതിയുടെ അധ്യക്ഷസ്ഥാനം വഹിച്ചുപോന്ന ഇടതുപക്ഷ ചിന്താഗതിക്കാരനാണെങ്കിലും പ്രത്യക്ഷ കക്ഷിരാഷ്ട്രീയ ക്കാരനായിട്ടല്ല കവിയും പ്രഭാഷകനുമായ ആലങ്കോട് സാംസ്കാരിക പ്രവർത്തനം നടത്തിപ്പോന്നത്. ......
ചെങ്ങന്നൂര്‍: പിണറായി വിജയന് സർക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കുവാൻ ആലപ്പുഴ ജില്ലയില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാന്‍
റിപ്പബ്ലിക്കന്‍ പാർട്ടി ഓഫ് ഇന്ത്യ(അംബേദ്കര്‍) R.P.I സംസ്ഥാന പ്രസിഡന്റ് ഏ. ഹമീദ്ഖാന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ......
ചെങ്ങന്നൂർ: ചാരായവുമായി യുവാവ് പിടിയിൽ. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാവേലിക്കര, താമരക്കുളം,കണ്ണനാകുഴി,ഇലച്ചിറതറയിൽ,രമേശന്റെമകൻ രാജേഷ് (32) ആണ്
അറസ്റ്റിലായത് . ......