ജിദ്ദ: മേഖലയിലെ സുരക്ഷാ വെല്ലുവിളികളും വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥകളും ചർച്ച ചെയ്യുന്നതിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ജിദ്ദയിലായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ നടന്നത്.മധ്യപൂർവ്വേഷ്യയിലെ നിലവിലെ അശാന്തി പരിഹരിക്കാനും സുസ്ഥിരത ഉറപ്പാക്കാനുമുള്ള നീക്കങ്ങൾ ചർച്ചയായി. ......
ദോഹ: മേഖലയിലെ അസാധാരണമായ സാഹചര്യങ്ങൾക്കിടയിലും ഖത്തറിലെ ഭക്ഷണലഭ്യതയും സുരക്ഷയും അതീവ സുരക്ഷിതമാണെന്ന് നഗരസഭ മന്ത്രി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അത്വിയ്യ ഉറപ്പുനൽകി. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെയും പ്രധാനമന്ത്രിയുടെയും നേരിട്ടുള്ള മേൽനോട്ടത്തിൽ രാജ്യം ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമാണെന്ന് അദ്ദേഹം ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്ന സാഹചര്യം ഉണ്ടായാൽ പോലും അത് മറികടക്കാനുള്ള കൃത്യമായ പദ്ധതികൾ 2024-2030 ഭക്ഷ്യസുരക്ഷാ സ്ട്രാറ്റജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ......
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് രംഗത്തെ ഇതിഹാസതാരമായ ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം നടന്നത്. ......
ദോഹ: ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കാനും ആഗോള സുരക്ഷ ഉറപ്പാക്കാനും പാർലമെൻ്ററി നയതന്ത്രത്തിന് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ഖത്തർ ശൂറാ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ ബിൻത് ഹസ്സൻ അൽ സുലൈത്തി പ്രസ്താവിച്ചു. ......
ദോഹ:മഴകുളിരിന്റെ അകമ്പടിയോടെയാണ് ഇന്ന് ഖത്തർ ഉണർന്നത്. പുലർച്ചെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആകാശം മേഘാവൃതമാണ്.......
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വിധിനിർണ്ണായകമായ ഒരു വഴിത്തിരിവിലേക്കാണ് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിരൽചൂണ്ടുന്നത്. അറേബ്യൻ കടലിന്റെ തീരത്തെ ഈ കൊച്ചുസംസ്ഥാനം ചരിത്രത്തിലുടനീളം കാത്തുസൂക്ഷിച്ച രാഷ്ട്രീയ സമവാക്യങ്ങൾ അടിമുടി മാറുന്ന കാഴ്ചയാണിന്ന്. ......
കണ്ണൂര്: സിപിഎം തീവ്രലതുപക്ഷമായി മാറിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിൽ സിപിഎമ്മും ബിജെപിയുമായി കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ......
തമിഴിൽ സൂപ്പർഹിറ്റായ 'കോമാളി' എന്ന ചിത്രം മുഖേന സംവിധായകനായി സിനിമയിൽ പ്രവേശിച്ച പ്രദീപ് രംഗനാഥൻ, പിന്നീട് നായകനായി 'ലവ് ടുഡേ', 'ഡ്രാഗൺ', 'ഡ്യൂഡ്' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ സിനിമകളെല്ലാം 100 കോടിയിലധികം കളക്ഷൻ നേടി വൻ വിജയം നേടുകയും ചെയ്തു. ......
കൊച്ചി: ഇന്ത്യയുമായി സൗഹൃദം പുലർത്തുന്ന 12 വിദേശ രാജ്യങ്ങളുമായി ചേർന്ന് നാവികസേന നടത്തുന്ന അയോൺസ് മാരിടൈം എക്സർസൈസിന് (ഐ.ഒ.എൻ.എസ് മാറിടൈം എക്സർസൈസ്-ഐ മെക്സ് ) ദക്ഷിണ നാവിക സേന ആതിഥേയത്വം വഹിച്ചു. കൊച്ചിയിലെ മാരിടൈം വാർഫെയർ സെൻ്ററിൽ കൃത്രിമമായി കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരുക്കിയ സാഹചര്യങ്ങളിലാണ് അഭ്യാസ പ്രകടനങ്ങൾ അരങ്ങേറിയത്. ബംഗ്ലദേശ്, ഫ്രാൻസ്, ഇന്തോനേഷ്യ, കെനിയ, മാലദ്വീപ്, , മ്യാൻമാർ, സെയിഷ്ലസ്,മൗറീഷ്യസ്, സിംഗപ്പൂര്, ശ്രീലങ്ക, താൻസാനിയ, തിമോർ -ലെസ്റ്റേ നാവികസേനകൾ ഇന്ത്യയ്ക്കൊപ്പം പങ്കെടുത്തു..
ഇന്ത്യൻ ഓഷ്യൻ റീജിയൻ്റെ (ഐ.ഒ.ആർ) സമുദ്രസുരക്ഷയിൽ നേരിടുന്ന ഏറ്റവും പുതിയ വെല്ലുവിളികളാണ് ഐ മെക്സ് വിഭാവനം ചെയ്യുന്നത്. ......