കൊച്ചി : പ്രമുഖ വാഹന ഫിനാന്‍സ് കമ്പനി കൊട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി സൂരജ് രാജപ്പനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കൊട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച സൂരജ് രാജപ്പന് സ്ഥാപനത്തില്‍ 24 വര്‍ഷത്തെ ക്രോസ്-ഫങ്ഷണല്‍ പരിചയമുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി കൊട്ടക് ഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ച ശേഷം, നിലവില്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഷാരൂഖ് തോഡിവാല 2026 മെയ് 31-ന് വിരമിക്കും.
''കെഎംപിഎല്ലിന്റെ 30 വര്‍ഷത്തെ യാത്രയുടെ ഭാഗമാകുന്നതും അതിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതും ശരിക്കും സംതൃപ്തി നല്കുന്നു, കമ്പനിയെ നയിക്കുന്നത് ഒരു ബഹുമതിയാണ്. ......
കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎ (FCRA)യിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾക്കെതിരെ കെ.എൽ.സി.എ വരാപ്പുഴ അതിരൂപത മാനേജിങ് കൗൺസിൽ യോഗം ശക്തമായ വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങളെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിന്റെ സമീപനം ജനാധിപത്യത്തിന് അനുരൂപമല്ലെന്ന് യോഗം നിരീക്ഷിച്ചു.
ഈ വിഷയത്തെ ഒരു രാഷ്ട്രീയ വിവാദമായി ചുരുക്കി കാണാൻ കഴിയില്ലെന്നും, സാമൂഹിക നീതിയുടെയും മാനവിക മൂല്യങ്ങളുടെയും പശ്ചാത്തലത്തിൽ വിലയിരുത്തേണ്ടതാണിതെന്നും യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. ......
കൊച്ചി: ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികളെ കണ്ടെത്തി തുരത്താൻ ശേഷിയുള്ള ആൻ്റി സബ്മറൈൻ വാർഫെയർ ഷാളോ വാട്ടർക്രാഫ്റ്റ് (എ.എസ്.ഡബ്ള്യു ) ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കമ്മീഷൻ ചെയ്തു. 'മാൽവൻ 'എന്നു പേരിട്ടിരിക്കുന്ന യുദ്ധക്കപ്പൽ കൊച്ചി കപ്പൽശാലയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
മുങ്ങിക്കപ്പൽ വിരുദ്ധശ്രേണിയിൽ ഇന്ത്യ നിർമ്മിക്കുന്ന 8 എണ്ണത്തിൽ രണ്ടാമത്തേതാണിത്. ......
ദോഹ: രാജ്യത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കഹ്റാമ നിർദ്ദേശിച്ചു. നനഞ്ഞ കൈകളോടെ സ്വിച്ചുകളോ മറ്റ് ഉപകരണങ്ങളോ പ്രവർത്തിപ്പിക്കരുത്. ......
ദോഹ:അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് കനത്ത തിരിച്ചടി നേരിട്ട ഖത്തർ എയർവേയ്സ്, പ്രവർത്തനങ്ങളിൽ ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തുന്നതായി പുതിയ നാവിഗേഷൻ ഡാറ്റ വ്യക്തമാക്കുന്നു.2026 മാർച്ച് 30-ന് ഖത്തർ എയർവേയ്സ് 172 വിമാന സർവീസുകൾ നടത്തി. ഇത് ഒരൊറ്റ ആഴ്ചയ്ക്കുള്ളിൽ ഏകദേശം 41% വർദ്ധനവാണ് കാണിക്കുന്നത്.മാർച്ചിലെ ആദ്യ വാരത്തിൽ സർവീസുകൾ ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടിലായിരുന്നു. ......
ദോഹ:ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഇന്ന് അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. പ്രാദേശികവും അന്തർദ്ദേശീയവുമായ പ്രധാന വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കാനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുമുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു.ഇറാനിയൻ ആക്രമണങ്ങളെത്തുടർന്നുണ്ടായ സുരക്ഷാ പ്രത്യാഘാതങ്ങളും, ആഗോള ഊർജ്ജ വിതരണത്തിലും വിപണിയിലും അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും യോഗം വിലയിരുത്തി.തർക്കങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അമീർ ഊന്നിപ്പറഞ്ഞു.ഖത്തറും യുഎഇയും തമ്മിലുള്ള സഹോദരബന്ധവും തന്ത്രപരമായ പങ്കാളിത്തവും കൂടുതൽ ശക്തമാക്കാനും വിവിധ വിഷയങ്ങളിൽ ഏകോപനം വർദ്ധിപ്പിക്കാനും തീരുമാനിച്ചു.ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. ......
ദോഹ: വിശുദ്ധ റമദാനിൽ ഖത്തറിലെ കലാകാരൻമാർക്കായി ഇൻസൈറ്റ് എന്ന പേരിൽ തനിമ ഖത്തർ സംഘടിപ്പിച്ച
പെയിന്റിംഗ് മത്സരത്തിൻ്റെ ഫലപ്രഖ്യാപനവും സമ്മാനദാനവും ഏപ്രിൽ 3 വെള്ളിയാഴ്ച ലുസൈൽ ആർട് ഫാക്ടറിയിൽ.
വൈകിട്ട് 5 മണിക്ക് നടക്കുന്ന ചിത്രകാരന്മാരുടെ ഒത്തുകൂടലിൽ വിജയികളെ പ്രഖ്യാപിച്ച ശേഷം സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ജൂറി ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
ദിവ്യകാരുണ്യത്തിൻ്റെ പ്രാപഞ്ചിക അടയാളങ്ങൾ (signs of mercy) എന്ന വിഷയത്തിൽ
പ്രത്യേകം തെരഞ്ഞെടുത്ത ഖുർആനിക സൂക്തത്തെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. ......
ദോഹ: വിദഗ്ധരായ പ്രവാസികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും പ്രത്യേക മുൻഗണനയുമായി തൊഴിൽ മന്ത്രാലയം.
ഖത്തർ തൊഴിൽ മന്ത്രി ഡോ.......
ദോഹ: 2026 ഏപ്രിൽ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകൾ ഖത്തർ എനർജി പുറത്തുവിട്ടു. സൂപ്പർ ഗ്രേഡ് (95 ഒക്ടേൻ) പെട്രോളിന് മാർച്ചിലെ നിരക്കിനേക്കാൾ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 15 ദിർഹം വർദ്ധിച്ചപ്പോൾ, പ്രീമിയം പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. ......