ദോഹ: യുദ്ധങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന മേഖലകളിൽ ഓട്ടിസം ബാധിച്ച കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ അതീവ ഗുരുതരമാണെന്ന് ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഹിസ് ഹൈനസ് ഷെയ്ഖ മൗസ ബിൻത് നാസർ. ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'X'-ൽ പങ്കുവെച്ച കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.മേഖലയിലെ മോശമായ മാനുഷിക സാഹചര്യങ്ങൾ ഓട്ടിസം ബാധിച്ചവരുടെ, പ്രത്യേകിച്ച് കുട്ടികളുടെ ജീവിതം കൂടുതൽ പ്രയാസകരമാക്കുന്നതായി അവർ പറഞ്ഞു.യുദ്ധങ്ങൾ കുട്ടികളുടെ സുസ്ഥിരമായ ദിനചര്യകളെ തകർക്കുന്നു. ......
ദോഹ: 2026 മാർച്ചിൽ ഖത്തറിലെ തുറമുഖങ്ങൾ മികച്ച പ്രവർത്തന നേട്ടം കൈവരിച്ചതായി കണക്കുകൾ. കഴിഞ്ഞ മാസം മാത്രം 44,000-ത്തിലധികം ടി.ഇ.യു (TEUs - Twenty-foot Equivalent Units) കണ്ടെയ്നറുകളാണ് രാജ്യത്തെ വിവിധ തുറമുഖങ്ങളിലായി എത്തിയത്. ......
ദോഹ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ സംഭവിച്ച കാട്ടുചെടികളെയും മരങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ വിപുലമായ പദ്ധതിയുമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC). രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും ഹരിതാഭ നിലനിർത്തുന്നതിനുമുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് മന്ത്രാലയം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.മന്ത്രാലയത്തിന് കീഴിലുള്ള വൈൽഡ് ലൈഫ് ഡെവലപ്മെന്റ് വിഭാഗം പ്രത്യേക സംഘങ്ങളെ നിയോഗിച്ച് മഴക്കെടുതി രൂക്ഷമായ ഇടങ്ങളിൽ നേരിട്ടെത്തി മരങ്ങളുടെ അവസ്ഥ പരിശോധിച്ചു.
കനത്ത മഴയിൽ മണ്ണ് ഒലിച്ചുപോയും വെള്ളക്കെട്ടിലും ഭാഗികമായി കടപുഴകിയ മരങ്ങളെ ശാസ്ത്രീയമായ രീതിയിൽ മണ്ണ് ഉറപ്പിച്ച് വീണ്ടും നട്ടുപിടിപ്പിച്ചു. ......
ദോഹ: ഉപഭോക്താക്കൾക്കായി ആകർഷകമായ പുതിയ ശമ്പള മാറ്റ (Salary Transfer) ക്യാമ്പയിൻ പ്രഖ്യാപിച്ച് ഖത്തർ ഇസ്ലാമിക് ബാങ്ക് (QIB). ബാങ്കിലേക്ക് ശമ്പളം മാറ്റുന്നവർക്കും നിശ്ചിത ക്രെഡിറ്റ് കാർഡുകൾക്കായി അപേക്ഷിക്കുന്നവർക്കും 1,25,000 വരെ അബ്ഷർ (Absher) റിവാർഡ് പോയിന്റുകൾ ലഭിക്കുന്നതാണ് പുതിയ പദ്ധതി. ......
ദോഹ: അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾക്കെതിരെ വധശിക്ഷ നടപ്പിലാക്കാൻ അനുമതി നൽകുന്ന ഇസ്രായേൽ നടപടിയെ ശക്തമായി അപലപിച്ച് ഖത്തർ ഉൾപ്പെടെയുള്ള അറബ്-മുസ്ലിം രാജ്യങ്ങൾ. ഖത്തർ, ജോർദാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.പലസ്തീൻ ജനതയുടെ അസ്തിത്വത്തെപ്പോലും ചോദ്യം ചെയ്യുന്ന ഇത്തരം നടപടികൾ വംശീയ വിവേചനത്തിന്റെ (Apartheid) ഭാഗമാണെന്ന് മന്ത്രിമാർ മുന്നറിയിപ്പ് നൽകി.വിവേചനപരമായ ഈ നിയമനിർമ്മാണം മേഖലയിലെ സംഘർഷങ്ങൾ വർദ്ധിപ്പിക്കുമെന്നും സമാധാന അന്തരീക്ഷം തകർക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാർ നേരിടുന്ന പീഡനങ്ങൾ, പട്ടിണി, അടിസ്ഥാന അവകാശങ്ങളുടെ ലംഘനം എന്നിവയിൽ മന്ത്രിമാർ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. ......
ദോഹ: ദോഹ മെട്രോ ശൃംഖലവിപുലീകരിക്കുന്നതിന്റെ ഭാഗമായി അൽ വാബ് മെട്രോ സ്റ്റേഷനിൽ നിന്നും പുതിയ മെട്രോ ലിങ്ക് സർവീസ് ആരംഭിക്കുന്നു. M305 എന്ന നമ്പറിലുള്ള പുതിയ റൂട്ട് 2026 ഏപ്രിൽ 5 മുതലാണ് പ്രവർത്തനം തുടങ്ങുക.ഗോൾഡ് ലൈനിലെ അൽ വാബ് (Al Waab) മെട്രോ സ്റ്റേഷനെ ഐൻ ഖാലിദ് (Ain Khalid), ഇൻഡസ്ട്രിയൽ ഏരിയ (Industrial Area) എന്നിവയുമായി ഈ സർവീസ് ബന്ധിപ്പിക്കുന്ന പുതിയ റൂട്ട് അൽ റയ്യാൻ മേഖലയിലുള്ള താമസക്കാർക്കും ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് യാത്ര ചെയ്യുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും ഏറെ പ്രയോജനകരമാകും.ദോഹ മെട്രോയുടെ പ്രവർത്തന സമയത്തിന് അനുസൃതമായിട്ടായിരിക്കും മെട്രോ ലിങ്ക് ബസുകളും സർവീസ് നടത്തുക (സാധാരണയായി പുലർച്ചെ മുതൽ അർദ്ധരാത്രി വരെ).പൊതുഗതാഗത സൗകര്യം കൂടുതൽ കാര്യക്ഷമമാക്കാനും യാത്രക്കാർക്ക് മെട്രോ സ്റ്റേഷനുകളിൽ നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുമുള്ള സൗകര്യം വർദ്ധിപ്പിക്കാനുമാണ് ഈ പുതിയ റൂട്ട് ലക്ഷ്യമിടുന്നത്.
നിലവിൽ മൂന്ന് ലൈനുകളിലായി (റെഡ്, ഗ്രീൻ, ഗോൾഡ്) 47 സ്റ്റേഷനുകളുമായി 76 കിലോമീറ്റർ ദൂരത്തിലാണ് ദോഹ മെട്രോ സർവീസ് നടത്തുന്നത്. ......
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ പ്രസിഡന്റ് ഫെലിക്സ് ഷിസെകെടിയും തമ്മിൽ ലുസൈൽ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ തുടരുന്ന ഇറാനിയൻ പ്രകോപനങ്ങളിൽ പ്രസിഡന്റ് ഫെലിക്സ് ഷിസെകെടി ഖത്തറിന് പിന്തുണ അറിയിച്ചു. ......
കൊച്ചി: നാല് മാസങ്ങൾക്ക് ശേഷം വി.പി.എസ് ലേക്ഷോറിന്റെ സ്നേഹത്തണലിൽ വീണ്ടുമൊരു കല്യാണമണ്ഡപമൊരുങ്ങി, മുൻനിശ്ചയിച്ച തീരുമാനങ്ങൾക്ക് മേൽ ആരോഗ്യാവസ്ഥ പ്രതിസന്ധി തീർത്തപ്പോൾ ചികിത്സയിലിരുന്ന വധുവിന് മുന്നിൽ ആശുപത്രിയുടെ കരുതലിന്റെ വാതിലുകൾ തുറന്നു. ഗാസ്ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് കൊച്ചുമുറി എടയത്ത് വീട്ടിൽ പ്രഹ്ലാദന്റെയും രമാദേവിയുടെയും മകൾ ദിയ.ജി.പ്രഹ്ലാദിന്(26) കായംകുളം ഗോവിന്ദമുട്ടം പുത്തൻകണ്ടത്തിൽ പരേതനായ ഡി. ......
കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ അധികാരം സമ്പത്തിലേക്കുള്ള കുറുക്കുവഴിയായി ഉപയോഗിച്ച നൂറുകണക്കിന് ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധിക്കും. എന്നാൽ, മൂന്ന് പതിറ്റാണ്ടുകാലം നിയമസഭാംഗമായും പത്തു വർഷത്തോളം സംസ്ഥാനത്തെ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായും ഇരുന്നിട്ടും, സ്വന്തം വീടിന്മേൽ വന്ന ജപ്തി നോട്ടീസിന് മുന്നിൽ നിസ്സഹായനായി നിൽക്കേണ്ടി വന്ന ഒരു നേതാവിനെ സങ്കൽപ്പിക്കുക. ......