കൊച്ചി : രാജ്യത്ത് ജാതിമതഭേദമന്യേ വിദ്യാഭ്യാസ മേഖലയിലും ആതുര ശുശ്രൂഷ മേഖലയിലും ഇതര സന്നദ്ധ സേവന മേഖലകളിലും ക്രൈസ്തവ സഭകളുടെയും വിവിധ മതവിഭാഗങ്ങളിൽ ഉൾപ്പെടുന്ന നിരവധി സ്വതന്ത്ര സംഘടനകളുടെയും പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾ അനവധിയാണ്. വിദേശ ഫണ്ട് നിയമാനുസൃതം സ്വീകരിച്ചുകൊണ്ട് സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിൻറെ കൂടെ പ്രാദേശിക ഫണ്ടുകളും സ്വാഭാവികമായും ഉണ്ടാകും. ......
കൊച്ചി: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്സിആര്‍എ)യെ ന്യായീകരിക്കാനുള്ള ബിജെപി ദേശീയ സമിതി അംഗം വിഷ്ണുവര്ധന് റെഡ്ഡിയുടെ ശ്രമം അപലപനീയമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ ജയ്സണ്‍ ജോസഫ്. ന്യൂനപക്ഷ വിഭാഗത്തിന് വിദേശ ഫണ്ട് എന്തിനെന്ന ചോദ്യത്തിന് പിന്നില്‍ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ബിജെപി നയമാണെന്ന് അദ്ദേഹം പറഞ്ഞു.
തട്ടിപ്പുകാര്‍ മാത്രമാണ് ദേദഗതിയെ ഭയക്കുന്നതെന്ന ബിജെപി നേതാവിന്റെ പരാമര്‍ശം ന്യൂനപക്ഷ സമൂഹത്തെ അവഹേളിക്കുന്നതാണെന്ന് ജയ്സണ്‍ ജോസഫ് പറഞ്ഞു.
എഫ്സിആര്‍എ നടപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. ......
കൊച്ചി- വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പുതുതായി സൃഷ്ടിച്ച മുതിര്‍ന്ന നേതൃത്വ റോളായ ഹയാത്തിന്റെ ഇന്ത്യ & സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റായി വികാസ് ചൗളയെ നിയമിച്ചു. ഹയാത്തിന്റെ ഏറ്റവും തന്ത്രപരമായ പ്രധാനപ്പെട്ട വളര്‍ച്ചാ വിപണികളില്‍ വിപുലീകരണം ത്വരിതപ്പെടുത്തുന്നതിനും ബ്രാന്‍ഡ് സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് പുതിയ നേതൃസ്ഥാനം. ......
ചെങ്ങന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി “ചെങ്ങന്നൂരിന്റെ ഭാവി, കേരളത്തിന്റെ ഭാവി” എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ......
കാക്കനാട് : പെസഹാ എന്നത് കേവലം ഒരു സ്മരണയല്ല, മറിച്ച് ജീവിക്കുന്ന സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തികൊണ്ടുള്ള വലിയൊരു കടന്നുപോകലാണെന്ന് മേജർ ആർച്ച്ബിഷപ്പ്. വിശുദ്ധ വാരത്തിലെ പെസഹാ വ്യാഴത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ......
40 നാൾ നീണ്ടുനിന്ന വലിയ നോമ്പിന്റെ സുപ്രധാന ദിനമായ പെസഹ വ്യാഴ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത ഭദ്രാസന ദേവാലയമായ എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വച്ച് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ പിതാവ് തിരഞ്ഞെടുക്കപ്പെട്ട ശിഷ്യപ്രതിനിധികളുടെ കാലുകൾ ചുംബിക്കുന്നു .കത്തോലിക്ക സഭയോട് ചേർന്ന് വരാപ്പുഴ അതിരൂപതയും ഇന്ന് പെസഹാ വ്യാഴ തിരു കർമ്മങ്ങൾ ആചരിച്ചു. ......
കൊച്ചി: മനുഷ്യകുലത്തിന്റെ പാപ പരിഹാരത്തിനായും ദുഃഖ വെള്ളിയാഴ്ച ആചരണത്തിൻ്റെ ഭാഗമായും വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ ഇന്ന് (3 - 4 - 2026, വെള്ളി) സീറോ മലബാർ മലബാർ സഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കാക്കനാട് സെൻറ് തോമസ് മൗണ്ടിൽ പരിഹാര പ്രദക്ഷിണം, കുരിശിൻറെ വഴി എന്നിവനടത്തുന്നു. വൈകിട്ട് 4 ന് അങ്ങാടി സൂപ്പർമാർക്കറ്റ് കവലയിൽ നിന്നും ആരംഭിക്കുന്ന പരിഹാര പ്രദക്ഷിണം സെൻറ് തോമസ് മൗണ്ടിൽ സമാപിക്കും. തുടർന്ന് കുരിശിന്റെ വഴി, പീഢാനുഭവ പ്രഘോഷണം എന്നിവയോടെ പരിപാടികൾ സമാപിക്കും. ......
കോഴിക്കോട്: മുസ്ലിം ലീഗിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുണ്ടായ വിവാദത്തിൽ കടുത്ത നിലപാടുമായി പാർട്ടി നേതൃത്വം. വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച നൂർബിന റഷീദിനെതിരെ അച്ചടക്ക നടപടികൾക്ക് നീങ്ങാനാണ് നേതൃത്വത്തിന്റെ തീരുമാനം.പാർട്ടി സംസ്ഥാന സെക്രട്ടറി പി.എം.എ സലാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നൂർബിനയുടെ പ്രസ്താവന അച്ചടക്കലംഘനമാണെന്ന് കാണിച്ച് വിശദീകരണം തേടി നോട്ടീസ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ......
ദോഹ: യുദ്ധങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന മേഖലകളിൽ ഓട്ടിസം ബാധിച്ച കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ അതീവ ഗുരുതരമാണെന്ന് ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഹിസ് ഹൈനസ് ഷെയ്ഖ മൗസ ബിൻത് നാസർ. ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'X'-ൽ പങ്കുവെച്ച കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.മേഖലയിലെ മോശമായ മാനുഷിക സാഹചര്യങ്ങൾ ഓട്ടിസം ബാധിച്ചവരുടെ, പ്രത്യേകിച്ച് കുട്ടികളുടെ ജീവിതം കൂടുതൽ പ്രയാസകരമാക്കുന്നതായി അവർ പറഞ്ഞു.യുദ്ധങ്ങൾ കുട്ടികളുടെ സുസ്ഥിരമായ ദിനചര്യകളെ തകർക്കുന്നു. ......