ദോഹ: ആഗോള ഊർജ വിപണിയിൽ വിശ്വസ്തവും സുരക്ഷിതവുമായ ഊർജ വിതരണക്കാരായി ഖത്തർ തുടരുമെന്ന് ഊർജ കാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅബി വ്യക്തമാക്കി. ബ്രിട്ടീഷ് ഊർജ സുരക്ഷാ-നെറ്റ് സീറോ സെക്രട്ടറി എഡ് മിലിബാൻഡുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.നിലവിലെ പ്രാദേശിക സംഘർഷങ്ങൾ ആഗോള ഊർജ വ്യവസായത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു.ഊർജ വിതരണ ശൃംഖലയുടെ സുരക്ഷിതത്വം ഉറപ്പാക്കാനും തടസ്സമില്ലാത്ത വിതരണം നിലനിർത്താനുമുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ വിഷയമായി.യുണൈറ്റഡ് കിംഗ്ഡവുമായുള്ള ഊർജ ബന്ധം കൂടുതൽ ശക്തമാക്കാനും ഭാവിയിലെ സഹകരണ സാധ്യതകൾ വിപുലീകരിക്കാനും ഖത്തർ താൽപ്പര്യം പ്രകടിപ്പിച്ചു.ആഗോളതലത്തിൽ ഊർജ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഖത്തറിന്റെ ഈ ഉറപ്പ് അന്താരാഷ്ട്ര വിപണിയിൽ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ......
ദോഹ: കലയുടെയും സർഗ്ഗാത്മകതയുടെയും രാജ്യാന്തര സംഗമവേദിയായ 'ദോഹ ഡിസൈൻ ബിനാലെ 2026'-ന്റെ ഉദ്ഘാടനം ഈ വർഷം നവംബറിലേക്ക് മാറ്റിവെച്ചു. മേഖലയിലെ നിലവിലെ സവിശേഷ സാഹചര്യം കണക്കിലെടുത്താണ് ഖത്തർ മ്യൂസിയംസും ഡിസൈൻ ദോഹയും സംയുക്തമായി ഈ തീരുമാനമെടുത്തത്.
പുതുക്കിയ തീയതികൾ പ്രകാരം നവംബർ 5 മുതൽ 7 വരെയാകും ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ......
ദോഹ: മൊബൈലിൽ മുന്നറിയിപ്പ് ടോൺ ഉപയോഗിച്ചാൽ പണി കിട്ടും. ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ
ആഭ്യന്തര മന്ത്രാലയം.......
അബുദാബി: യുഎഇ തലസ്ഥാനത്തെയും പരിസര പ്രദേശങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 12 പേർക്ക് പരിക്കേറ്റതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു. ......
കൊച്ചി: മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ കൊച്ചി തീരത്ത് നിന്ന് 27 കിലോമീറ്റർ ദൂരെ കോസ്റ്റ് ഗാർഡ് നടത്തിയ രക്ഷാപ്രവർത്തനം ശ്രദ്ധേയമായി. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷപ്പെടുത്തുന്നതിൽ നാവികസേനയും കോസ്റ്റ് ഗാർഡും എത്രയധികം തൽപ്പരരാണ് എന്നതിൻ്റെ ഉദാഹരണമായിരുന്നു ഇത്.
മാർച്ച് 30ന് രാത്രി സിയോൺ എന്ന മത്സ്യ ബന്ധന ബോട്ടിൽ നിന്ന് കാണാതായ രഞ്ജു മോണി സോണോവാൾ(40) എന്ന തൊഴിലാളിക്കാണ് കോസ്റ്റ് ഗാർഡ് രക്ഷാദൂതരായത്. ......
ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ താപനില ഉയരുമെന്നും കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പിന്റെ (QMD) പുതിയ റിപ്പോർട്ട്. ഏപ്രിൽ പകുതിയോടെ രാജ്യത്ത് പ്രാദേശികമായി 'അൽ സറായത്ത്' (Alsarayat) എന്നറിയപ്പെടുന്ന സവിശേഷമായ കാലാവസ്ഥാ സീസൺ ആരംഭിക്കുന്നതോടെയാണ് ഈ മാറ്റങ്ങൾ പ്രകടമാകുക.ഏപ്രിൽ മാസത്തിലെ ശരാശരി താപനില 26.6°C ആണ്. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......