ജനപ്രതിനിധികൾ അടക്കമുള്ള മുസ്ലീംലീഗ് നേതാക്കൾ വഹിച്ചുകൊണ്ടിരിക്കുന്ന മറ്റ് പാർട്ടി പദവികൾ ഒഴിവാക്കണമെന്ന കർശന തീരുമാനമാണ് മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. ഇതോടെ മന്ത്രിമാരും, എം.എൽ.എമാരും അടക്കമുള്ള നേതാക്കൾക്ക് പാർട്ടിയിലെ മറ്റ് ഔദ്യോഗിക സ്ഥാനമാനങ്ങൾ ഉപേക്ഷിക്കേണ്ടതായും വന്നു. ......
ഇന്ത്യയ്ക്ക് ഒരേസമയം അഭിമാനത്തിന്റെയും ആധിയുടെയും ദിവസമായിരുന്നു സെപ്റ്റംബർ 30. ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛർ മരണത്തോട് മല്ലടിക്കുമ്പോഴും, അർദ്ധബോധാവസ്ഥയിലും 174 പേരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പോരാടി. ......
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഐസ നേതാവ് നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി അമിത പ്രാധാന്യം നൽകുന്നുവെന്ന പരാതിയുമായി കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്യുഐയിൽ പ്രതിഷേധം. സ്വന്തം സംഘടനയിൽ നിരവധി യുവ നേതാക്കളുണ്ടായിരിക്കെ മറ്റൊരു വിദ്യാർഥി സംഘടനയിലെ നേതാവിനെ മുൻനിരയിൽ അവതരിപ്പിക്കുന്നതിൽ എൻഎസ്യുഐ പ്രവർത്തകർ കടുത്ത അതൃപ്തിയിലാണ്. ......
മലപ്പുറം: എടവണ്ണയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ജിലാനി തങ്ങൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കുണ്ടുതോട് സ്വദേശി ജസീലിനെയാണ് എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ചികിത്സയ്ക്കായി എത്തിയ പെൺകുട്ടിയുടെ മാതാവുമായി സൗഹൃദം സ്ഥാപിച്ച പ്രതി, ഈ ബന്ധം മുതലെടുത്ത് മകളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ......
സി.പി.എമ്മിന്റെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ മണ്ണായ കണ്ണൂരിൽ പാർട്ടി സ്വന്തം വിചാരണയ്ക്ക് ഒരുങ്ങുന്നു. പയ്യന്നൂരും തളിപ്പറമ്പും ഉൾപ്പെടെയുള്ള സിറ്റിങ് സീറ്റുകൾ കൈവിട്ടുപോയതിന്റെയും, വിമത ശബ്ദങ്ങൾ കോട്ടയ്ക്കുള്ളിൽ വിജയം കൊയ്തതിന്റെയും ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന സി.പി.എം ജില്ലാക്കമ്മിറ്റി യോഗം രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. ......
കൊച്ചി:രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ചുകൊണ്ട് സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. കേസിൽ ചോദ്യം ചെയ്യലിനായി ഈ മാസം 23-ന് രാവിലെ 11 മണിക്ക് കൊച്ചി കടവന്ത്രയിലെ ഇ.ഡി ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ......
കൊച്ചി: മതാന്തര പ്രണയബന്ധത്തിലുള്ള പ്രായപൂർത്തിയായ യുവതിക്കും പങ്കാളിക്കും പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചുവയ്ക്കുകയോ പ്രണയബന്ധത്തിലും തൊഴിൽസാധ്യതകളിലും ഇടപെടുകയോ ചെയ്യരുതെന്ന് മാതാപിതാക്കൾക്ക് കോടതി നിർദേശം നൽകി.
മാതാപിതാക്കൾ മൊബൈൽ ഫോൺ കൈവശപ്പെടുത്തി യുവതിയെ തടഞ്ഞുവച്ചിരിക്കുകയാണെന്നും പ്രണയബന്ധത്തിൽ ഇടപെടുകയാണെന്നും ആരോപിച്ച് പങ്കാളി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് നടപടി.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. ......
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിക്ക് സമീപം കാൽനടയാത്രക്കാർക്കായി സുരക്ഷിതമായ ക്രമീകരണങ്ങൾ വൈകുന്നതിൽ സുപ്രീം കോടതിയുടെ ശക്തമായ വിമർശനം. നവംബർ 25-നകം കൃത്യമായ നടപടി ഉണ്ടായില്ലെങ്കിൽ ജഡ്ജിമാർ തന്നെ ഹൈക്കോടതിക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് കോടതി വാക്കാൽ മുന്നറിയിപ്പ് നൽകി.
ജസ്റ്റിസ് ജെ.ബി. ......
ന്യൂഡൽഹി: ഭാരതീയ നാഗരിക സുരക്ഷാ സംഹിത (BNSS), 2023 ലെ സെക്ഷൻ 163-ന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ സുപ്രീം കോടതി തയ്യാറായില്ല. അതേസമയം, നിയമപരമായ നിർദ്ദേശങ്ങൾ അവഗണിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനോ മാറ്റിനിർത്താനോ പോലീസിന് അധികാരം നൽകുന്ന സെക്ഷൻ 172-നെതിരെയുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ഭഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഒക്ടോബർ 15-ന് സമീപകാല ഡൽഹി പ്രതിഷേധങ്ങളിൽ നിന്നുള്ള ഹർജികൾ പരിഗണിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിനും തമിഴ്നാടിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ വിവിധ ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. ......