കോഴിക്കോട്: കോൺഗ്രസ് വയനാട് പുനരധിവാസത്തിനായി പിരിച്ച ഫണ്ടിൽ ഇനി വീട് നിർമിക്കാനുള്ള തുകയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രണ്ട് അക്കൗണ്ടുകളിലൂടെ 5.38 കോടി രൂപയാണ് കോൺഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് ലഭിച്ചതെന്നും എന്നാൽ, ഭൂമി വാങ്ങാൻ അതിലും കൂടുതൽ പണം ചെലവായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീട് നിർമിക്കാനായി പാർട്ടി ഫണ്ടിൽനിന്ന് പണം ചെലവഴിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
5,38,21,632 രൂപയാണ് ആകെ ലഭിച്ചത്. ......
ടെഹ്റാൻ: അമേരിക്കയുടെ ഡ്രോൺ വെടിവെച്ചിട്ടെന്ന് ഇറാൻ. യുഎസിന്റെ എംക്യു–1 ഡ്രോൺ വെടിവച്ചിട്ടു എന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.......
കൊച്ചി: വൻകിട രാജ്യങ്ങൾക്ക് ഭീഷണിയായി പ്രതിരോധ ഉൽപ്പന്ന കയറ്റുമതിയിൽ ഇന്ത്യ മുൻനിരയിലേക്ക്.നിരവധി രാജ്യങ്ങൾ ഇന്ത്യയുടെ സൈനിക ഉപകരണങ്ങൾ വാങ്ങാൻ താൽപ്പര്യം കാട്ടുന്നു. കുറഞ്ഞ വിലയ്ക്ക് സാങ്കേതിക മേൻമയുള്ള പ്രതിരോധ സാമഗ്രികൾ കിട്ടുമെന്നതാണ് ഈ രാജ്യങ്ങളെ ഇന്ത്യയിലേക്ക് അടുപ്പിക്കുന്നത്. ......
അമ്പലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ ഇടതുപക്ഷത്തിന് അതിന്റെ ആശയപരമായ നിലപാട് നഷ്ടമായതായി അദ്ദേഹം ആരോപിച്ചു. ......
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ നെഞ്ചിടിപ്പ് കൂടിയത് കേരളത്തിലെ ഇടതുമുന്നണിക്ക്. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ടി.ടി. ......
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
നേമം മണ്ഡലത്തില്‍ റോഡ് ഷോ നടത്താനിരിക്കുന്ന മോദിക്ക് വികസിത നേമത്തേക്ക് സ്വാഗതം എന്നാണ് വി ശിവന്‍കുട്ടി പറഞ്ഞത്.
പ്രധാനമന്ത്രി കിളളിപ്പാലം ജംഗ്ഷനില്‍ പാപ്പനംകോട് ഭാഗത്തേക്ക് റോഡ് ഷോ നടത്തുന്നു എന്നാണ് താന്‍ മനസിലാക്കുന്നതെന്നും നേമത്തെ വികസനം അദ്ദേഹത്തിന് നേരില്‍ കാണാനാകും എന്നതിലാണ് തനിക്ക് സന്തോഷമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
കിളളിപ്പാലത്ത് നിന്ന് വലത്തോട്ട് നോക്കിയാല്‍ പുതുതായി സ്ഥാപിച്ച ചാല ഐടിഐ കാണാമെന്നും അതിനടുത്ത് തന്നെ കേന്ദ്ര സര്‍ക്കാര്‍ സഹായം നിഷേധിച്ച എസ്എസ്കെയുടെ സ്റ്റേറ്റ് ഓഫീസ് സംസ്ഥാനം പണിതുയര്‍ത്തിയത് കാണാമെന്നും വി. ......
വാഷിങ്ടൺ/ടെഹ്റാൻ: തെക്കുപടിഞ്ഞാറൻ ഇറാനിൽ യുഎസ് യുദ്ധവിമാനം തകർന്നുവീണ സംഭവത്തെ തുടർന്ന് കാണാതായ പൈലറ്റിനായുള്ള തിരച്ചിൽ ശക്തമാക്കി അമേരിക്ക. ഇതിനിടെ, പൈലറ്റിനെ ജീവനോടെ പിടികൂടാൻ ഇറാൻ ശ്രമിക്കുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ......
ദോഹ: അടിയന്തര ഘട്ടങ്ങളിൽ സ്വയം ഇടപെടുന്നത് ഒഴിവാക്കി ഉടൻ തന്നെ എമർജൻസി സർവീസ് നമ്പറായ 999-ൽ ബന്ധപ്പെടണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. വെള്ളിയാഴ്ച വൈകുന്നേരം മന്ത്രാലയം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഫസ്റ്റ് ലഫ്റ്റനന്റ് ഖലീഫ സുലൈമാൻ അൽ ഹമ്മാദി ഇക്കാര്യം വ്യക്തമാക്കിയത്.
ഏതൊക്കെ സാഹചര്യങ്ങളിലാണ് ഉടൻ റിപ്പോർട്ട് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയം നൽകുന്നു.
റോഡുകളിലോ വീടിന് പരിസരത്തോ സംശയാസ്പദമായ രീതിയിലുള്ള വസ്തുക്കളോ അവശിഷ്ടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ,ആരുടെയെങ്കിലും ഭാഗത്തുനിന്നും അസ്വാഭാവികമോ സംശയാസ്പദമോ ആയ പ്രവൃത്തികൾ ഉണ്ടായാൽ,ഉടനടി ചികിത്സയോ ഇടപെടലോ ആവശ്യമുള്ള മെഡിക്കൽ എമർജൻസി ഉണ്ടായാൽവിവരങ്ങൾ അറിയിക്കുമ്പോൾ ലൊക്കേഷൻ കൃത്യമായി പറയുകയും സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുകയും വേണം. ......
ദോഹ: മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളിലും ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിലും ആശങ്ക രേഖപ്പെടുത്തി ഖത്തറും ചൈനയും. ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രി ഡോ. ......
ദോഹ: രാജ്യത്തെ വായുനിലവാരം സുരക്ഷിതമായ പരിധിക്കുള്ളിലാണെന്ന് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അറിയിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ വഴി നടത്തിയ നിരന്തര പരിശോധനകളുടെ അടിസ്ഥാനത്തിലാണ് വായുനിലവാരം തൃപ്തികരമാണെന്ന് വ്യക്തമാക്കിയത്.
രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങൾ 24 മണിക്കൂറും വായുവിൻ്റെ ഗുണനിലവാരം നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രാലയം എക്സ് (X) പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. ......