ചെങ്ങന്നൂർ: ആത്മീക പ്രതിബദ്ധതയും സാമൂഹിക പ്രതിബദ്ധതയും മലങ്കര സഭയുടെ പാരമ്പര്യമെന്നും അത് തുടരുവാൻ സഭ എക്കാലവും പ്രതിജ്ഞാബദ്ധമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ.
ചെങ്ങന്നൂർ ഭദ്രാസന ഇടവകകളിൽ നിന്നുള്ള കാതോലിക്കാ നിധി ശേഖരണം ബഥേൽ അരമനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു.
മലങ്കര സഭ തദ്ദേശീയ സഭയെന്നും സഭയുടെ സ്വയം ശീർഷകത്വം സുപ്രീം കോടതി അസന്നിഗ്ധമായി അംഗീകരിച്ചതെന്നും വിദേശ ശക്തികൾക്ക് അതിൽ യാതൊരു അധികാരവുമില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യുസ് മാർ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സഭാധ്യക്ഷ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തീകരിച്ച പരിശുദ്ധ കാതോലിക്കാ ബാവാ
യെ ചെങ്ങന്നൂർ ഭദ്രാസനം ആദരിച്ചു.
ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ജനുവരിയിൽ നടത്തപെടുന്ന ഭദ്രാസന ഫെസ്റ്റിന്റെ ലോഗോ പ്രകാശനവും നടത്തപ്പെട്ടു.
യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി ഫാ. ......
ദോഹ: മേഖലയിലെ വളർന്നുവരുന്ന യുവ ഫുട്ബോൾ പ്രതിഭകൾ മാറ്റുരയ്ക്കുന്ന അണ്ടർ-17 ഗൾഫ് കപ്പ് (U-17 Gulf Cup 2026) ടൂർണമെന്റിന് ഖത്തറിൽ ആവേശകരമായ തുടക്കം. ഗ്രാൻഡ് ഹമദ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ചൈന പരാജയപ്പെടുത്തി. ......
ദോഹ: “നിങ്ങളുടെ ജ്ഞാനം ഞങ്ങൾക്ക് കരുത്തേകുന്നു; നിങ്ങളുടെ പരിചയസമ്പത്ത് ഭാവി കെട്ടിപ്പടുക്കാൻ ഞങ്ങളെ വഴിനടത്തുന്നു” എന്ന സന്ദേശവുമായി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു. രാജ്യത്തുടനീളമുള്ള PHCC ഹെൽത്ത് സെന്ററുകളിൽ വൈവിധ്യമാർന്ന ബോധവൽക്കരണ പരിപാടികളും ഹോം ഹെൽത്ത് കെയർ സേവനങ്ങളും സംഘടിപ്പിച്ചായിരുന്നു ദിനാചരണം.
വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും അവരുടെ ആവശ്യങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനുമായി പ്രത്യേക ബോധവൽക്കരണ സെഷനുകളും ഉപഹാര വിതരണവും സംഘടിപ്പിച്ചു.നിലവിൽ ഖത്തറിലെ 25 ഹെൽത്ത് സെന്ററുകൾ വഴി വയോജനങ്ങൾക്കായി PHCC ഹോം ഹെൽത്ത് കെയർ സേവനങ്ങൾ നൽകിവരുന്നുണ്ട്. ......
ദോഹ: ലുസൈൽ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച കരിയർ ഫെയറിൽ സജീവ പങ്കാളിത്തവുമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (QCAA). ഒക്ടോബർ 14, 15 തീയതികളിലാണ് തൊഴിൽ മേള നടന്നത്. ......
ദോഹ: ഒക്ടോബർ 16 ലോകഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ ഭക്ഷ്യസുരക്ഷാ രംഗത്തെ കൈവരിച്ച വൻ മുന്നേറ്റങ്ങൾ വ്യക്തമാക്കി നഗരസഭ മന്ത്രാലയം. ജൈവകൃഷിയുടെ വ്യാപ്തി വർദ്ധിപ്പിച്ചും സുസ്ഥിര സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുമാണ് ഭക്ഷ്യ ഉത്പാദനം ശക്തിപ്പെടുത്തുന്നത്. ......
ദോഹ: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തദ്ദേശീയ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുമായി സമഗ്രമായ വികസന പദ്ധതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നതവിദ്യഭ്യാസ മന്ത്രാലയം. ഷൂറ കൗൺസിൽ തയ്യാറാക്കിയ മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും നേട്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ടിലാണ് ഭാവി പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയത്.ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക പരിശീലന കേന്ദ്രം, പുതിയ നഴ്സറികൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഖത്തറി പരിശീലകരെ ശാക്തീകരിക്കൽ തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിൽ ഭിന്നശേഷിക്കാർക്ക് പ്രൊഫഷണൽ പരിശീലനം നൽകുന്നതിനായി പ്രത്യേക കേന്ദ്രം സ്ഥാപിക്കും. ......
രാഷ്ട്രീയം എന്നാൽ കേവലം അധികാരത്തിന്റെ കസേര പങ്കിടലല്ല, മറിച്ച് ചോദ്യങ്ങൾ ചോദിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ തിരിച്ചുപിടിക്കലാണ്. ഇന്ത്യൻ ജനാധിപത്യം ഇന്ന് ഒരു നിർണായക വഴിത്തിരിവിലൂടെ കടന്നുപോകുമ്പോൾ, ഭരണകൂടത്തോട് കൃത്യവും ശക്തവുമായ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാഹുൽ ഗാന്ധി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയൊരു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്നു. ......
ചെങ്ങന്നൂർ: പോഷൻ പക്വഡാ 2026 ന്റെ ഭാഗമായി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും, ചെങ്ങന്നൂർ നഗരസഭ, മറ്റു 8 പഞ്ചായത്തുകളുടെയും ജനപ്രതിനിധി കൾക്കായി ഐ സി ഡി എസ് ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ പുലിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.ബ്ലോക്ക് പ്രസിഡന്റ് എൻ സുധാമണി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജി. ......
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): പ്രതീക്ഷിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ പരിശ്രമിക്കേണ്ടിവരും. പ്രവർത്തനങ്ങളിൽ മന്ദഗതിയും മാനസിക അസ്വസ്ഥതയും അനുഭവപ്പെട്ടേക്കാം. ......
മലപ്പുറം: വണ്ടൂർ ടൗണിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന കാളികാവ് സ്വദേശി അച്ചിപ്പാറ സത്താർ കഴിഞ്ഞ ദിവസം മരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത വർധിപ്പിച്ചു. ......