ദോഹ: ആഗോള വാർത്താ മാധ്യമ രംഗത്ത് തങ്ങളുടെ അപ്രമാദിത്യം ഒരിക്കൽ കൂടി തെളിയിച്ച് അൽ ജസീറ നെറ്റ്വർക്ക്. അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധം ആരംഭിച്ച ആദ്യ മാസത്തിൽ മാത്രം അൽ ജസീറയുടെ വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 1600 കോടി (16 Billion) കാഴ്ചക്കാരെയാണ് നേടിയത്.യുദ്ധകാലയളവിൽ അൽ ജസീറയുടെ വെബ്സൈറ്റുകൾ സന്ദർശിച്ചത് 51 കോടിയിലധികം പേരാണ്. ......
മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും തങ്ങളുടെ സമ്മതിദാനാവകാശം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് കെആർഎൽസിസി അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ടു രേഖപ്പെടുത്താൻ തയ്യാറാകണം.
പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരമെന്ന രാഷ്ട്രീയ നയം ഈ തെരഞ്ഞെടുപ്പിലും ലത്തീൻ കത്തോലിക്ക സമൂഹം പിന്തുടരും. എങ്കിലും ജനങ്ങളുടെ പ്രശ്നങ്ങളോടും ആവശ്യങ്ങളോടും രാഷ്ട്രീയ പാർട്ടികളുടെ ക്രിയാന്മാക സമീപനവും സ്ഥാനാർത്ഥികളുടെ വൈയക്തികമായ മികവും മൂല്യബോധവും സാമൂഹിക പ്രതിജ്ഞാബദ്ധതയും തെരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങളാകണം.
തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിൽ രാഷ്ട്രീയ മുന്നണികൾ അർഹിക്കുന്ന പ്രാധാന്യം നല്കിയതായി കാണുന്നില്ല. ......

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ മികവ് പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ കെസി വേണുഗോപാലിന് രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണെന്ന് പ്രൊഫ. കെവി തോമസ്.
സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയേയും മറ്റ് ക്യാബിനറ്റ് മന്ത്രിമാരെയും തടസമില്ലാതെ സന്ദർശിക്കുവാൻ അവസരം ലഭിക്കുന്നത് ഭരണമികവാണെന്ന് തിരിച്ചറിയാൻ കഴിയാത്തത് ഈ അന്ധതകൊണ്ടാണെന്നും പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്തു വർഷം കൊണ്ട് കേരളം നേടിയെടുത്ത വികസനം കേരള ഗവർണറുടെ വരെ പ്രശംസ പിടിച്ചു പറ്റിയതാണ്.
ഇങ്ങനെ വികസനകുതിപ്പുമായി മുന്നേറുന്ന കേരളം പിണറായി സർക്കാരിന് മൂന്നാമൂഴം നൽകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ്
നിലാവ് കണ്ട കുറുക്കനെപ്പോലെ വേണുഗോപാൽ ഓരിയിടുന്നത്.
ഭരണത്തിന്റെ നേട്ടം അനുഭവിക്കാൻ കഴിഞ്ഞ പൊതുജനത്തെ ഈ ഓരിയിടൽ ബാധിക്കാൻ പോകുന്നില്ല
വർഗീയതക്കെതിരെ എക്കാലവും ശക്തമായ നിലപാട് പുലർത്തി വരുന്ന സിപിഎമ്മിനെതിരെ, നട്ടാൽ കുരുക്കാത്ത നുണകൾ തട്ടിവിടുന്നത് മൃദുഹിന്ദുത്വം നയമായി സ്വീകരിച്ച കോൺഗ്രസ് ആണെന്ന കാര്യം വേണുഗോപാൽ മറക്കരുതെന്നും കെവി തോമസ് ചൂണ്ടിക്കാട്ടി
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഈ നാടിന്റെ വികസനത്തിൽ അസഹിഷ്ണുത പുലർത്തുകയാണ്
അദ്ദേഹത്തിൽ നിന്ന് ഉയരുന്ന ഡീൽ പരാമർശം അതിന് തെളിവാണെന്നും പ്രൊഫ. ......
കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം വിവാദമാകുന്നു. ‘ഡാഷ് മോനേ രേവന്താ.........
ഈ വർഷത്തെ വിഷുഫലം പൊതുവിൽ എല്ലാ കൂറുകാർക്കും വളരെ ഗുണകരമാണ്. ജൂൺ മാസത്തോടെ വ്യാഴം ഉച്ചനായി മാറുന്നതോടെ കഴിഞ്ഞ കുറേക്കാലമായി കഷ്ടത അനുഭവിച്ചിരുന്ന നക്ഷത്രക്കാർ ദൈവാനുഗ്രഹത്താൽ ശുഭപ്രതീക്ഷകൾക്ക് അവസരം വരുന്നു. ......
കേരളത്തിന്റെ രാഷ്ട്രീയ മണ്ണിൽ ഇതുവരെ പരിചിതമല്ലാത്ത ഒരു സന്ധിക്കാലത്തേക്കാണ് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിരൽചൂണ്ടുന്നത്. ഏപ്രിൽ ഒൻപതിന് നടക്കുന്ന വോട്ടെടുപ്പും മെയ് നാലിന് വരാനിരിക്കുന്ന ഫലപ്രഖ്യാപനവും കേവലം ഒരു പുതിയ ഭരണകൂടത്തെ തിരഞ്ഞെടുക്കുന്ന പ്രക്രിയ മാത്രമല്ല, മറിച്ച് ആറ് പതിറ്റാണ്ടിലേറെയായി കേരളം കാത്തുസൂക്ഷിച്ച ദ്വിധ്രുവ രാഷ്ട്രീയ സംസ്കാരത്തിന്റെ അന്ത്യം കുറിക്കുന്ന ഒന്നുകൂടിയായി മാറിയേക്കാം. ......
2023ൽ കർണാടകത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ്സ് ഗവണ്മെന്റ് നടപ്പിലാക്കിയ അഞ്ച് തെരഞ്ഞെടുപ്പ് ഗ്യാരണ്ടികളിൽ ഏറ്റവും പ്രധാനപ്പെട്ടതും ജനശ്രദ്ധ നേടിയതും ശക്തി പദ്ധതിയാണ്. സർക്കാർ ബസ്സുകളിൽ സ്ത്രീകൾക്ക് സംസ്ഥാനമൊട്ടാകെ യാത്ര സൗജന്യമാക്കിയ പദ്ധതിയാണിത്. ......
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാൻ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. മധ്യപ്രദേശ് ഹൈക്കോടതിയാണ് വിവാഹിതയായ പത്തൊൻപതുകാരിക്ക് കാമുകനൊപ്പം പോകാൻ അനുമതി നൽകിയത്. ......
പുന്തല: തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശാനുസരണം പുന്തല ഗ്രാമദീപം ഗ്രന്ഥശാല വോട്ട്സഭ എന്ന പേരിൽ വോട്ടർ അവബോധന പരിപാടി സംഘടിപ്പിച്ചു .ശാസ്താം കോട്ട ഡി.ബി കോളേജ് അസി: പ്രൊഫസർ ഡോ: രാജേഷ് ആർ വോട്ട്സഭ ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ പ്രൊഫ:ആർ രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻ്റ് ബിനു കുമാർ വി. ......
പി വി എ നാസർ
ദോഹ:ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് ഇന്ന് ഖത്തറിന്റെ സ്ഥാനം. ആധുനിക സാങ്കേതികവിദ്യയും മാനുഷികമായ പരിഗണനയും ഒരുപോലെ ചേർത്തുവെച്ചുകൊണ്ട് ഒരു ജനതയുടെ മുഴുവൻ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) കാഴ്ചവെക്കുന്നത്.ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) എന്നിവയിലൂടെ അതിശക്തമായ ഒരു പൊതുജനാരോഗ്യ ശൃംഖലയാണ് ഖത്തറിലുള്ളത്. ......