ചെങ്ങന്നൂർ: ആസനമായ നിയമസഭാ തെരത്തെടുപ്പിൽ
കേരള ദലിത് പാന്തേഴ്സ് പിന്തുണ യു ഡി.എഫിന് പ്രഖ്യാപിച്ചു.
കഴിഞ്ഞ 10 വർഷക്കാലം ഇടതുപക്ഷം കേരളത്തിൽ നടപ്പിലാക്കിയ വികസനപദ്ധതികൾ ദലിത് - ആദിവാസി വിഭാഗങ്ങളെ അവഗണിക്കുകയും പുറന്തള്ളുകയും ചെയ്തതായി സംഘടന ചൂണ്ടികാട്ടി.
ഇടതുപക്ഷത്തിന്റെ തുടർഭരണം ആവർത്തിച്ചാൽ അതു ദലിത്- ആദിവാസി വിഭാഗങ്ങളുടെ അതിജീവനം അപകടത്തിലാക്കു
മെന്നും സംഘടന വിലയിരുത്തി
ഇടതുപക്ഷത്തിൻ്റെ വികസന പദ്ധതികളിലൊന്നും ദലിത്- ആദിവാസി വിഭാഗങ്ങൾക്ക് പ്രാതിനിധ്യമോ പരിഗണനയോ ലഭിച്ചിട്ടില്ല.
ദലിത്-ആദിവാസി വിഭാഗങ്ങളുടെ വികസനം ലക്ഷ്യമാക്കി നിലനിന്നിരുന്ന പദ്ധതികൾ പലതും അട്ടിമറിക്കപ്പെട്ടു.
കേരള ബഡ്ജറ്റിൻ്റെ വാർഷിക ചെലവ് 2 ലക്ഷം കോടിയിലേറെയായി വർദ്ധിച്ചു എന്നത് വളർച്ചയുടെ ലക്ഷണമായാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. ഇതു വസ്തുതാ വിരുദ്ധമാണ്. വാർഷിക ബഡ്ജറ്റിൻ്റെ 1/7 ഭാഗം മാത്രമാണ് പ്ലാൻ വിഹിതം (പ്ലാൻ ഫണ്ട്). ......
ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. യുഎസ്-ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ച് 'ദി ടൈംസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ......
മൂവാറ്റുപുഴ: കേരളത്തിൽ 2018ലുണ്ടായ പ്രളയത്തിന് പിന്നിൽ സർക്കാരിന്റെ അഴിമതിയും ഭരണപരമായ ക്രമക്കേടുകളുമെന്ന ആരോപണവുമായി മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ മാത്യു കുഴൽനാടൻ രംഗത്ത്. ഒന്നാം പിണറായി സർക്കാരിലെ ജലസേചന വകുപ്പ് മന്ത്രിയും നിലവിൽ വൈദ്യുതി മന്ത്രിയുമായ കെ. ......
നിയമസഭതെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 2001ൽ പോലും കാണാനാവാത്തത്ര യുഡിഎഫ് തരംഗമാണ് നിലവിലെന്നും തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും സതീശൻ പറഞ്ഞു. ......
ദോഹ: ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മർറിയുടെ അധ്യക്ഷതയിൽ 'വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്' ഡയറക്ടർ ബോർഡ് യോഗം ചേർന്നു.......
ദോഹ: ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത്ത് ഡയലോഗ് (DICID) സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര കോൺഫറൻസ് 2026 അവസാനത്തേക്ക് മാറ്റി വെച്ചു. 'ഡിജിറ്റൽ യുഗത്തിലെ മതസംവാദം: സമാധാന നിർമ്മാണത്തിനായുള്ള പുതിയ ചക്രവാളങ്ങൾ' എന്ന പ്രമേയത്തിൽ ഏപ്രിൽ 21 മുതൽ 23 വരെ നടക്കേണ്ടിയിരുന്ന സമ്മേളനമാണ് നീട്ടിവെച്ചത്.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സംവാദം, സഹവർത്തിത്വം, സുസ്ഥിര സമാധാനം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആഗോള വൈജ്ഞാനിക സംഗമം വിഭാവനം ചെയ്തിരിക്കുന്നത്. ......
ദോഹ: ഖത്തർ യൂണിവേഴ്സിറ്റി (QU) വിഭാവനം ചെയ്ത അത്യാധുനിക 'സ്മാർട്ട് ക്ലാസ്റൂം' പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ഡോ. ഒമർ അൽ അൻസാരി നിർവ്വഹിച്ചു.......
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ ഖത്തർ സർവകലാശാലയുടെ (QU) 49-ാമത് ബിരുദദാന ചടങ്ങ് മെയ് 4 മുതൽ നടക്കും. സർവകലാശാലയുടെ 2026 അധ്യയന വർഷത്തിലെ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് മെയ് 4-നാണ്l നിശ്ചയിച്ചിരിക്കുന്നത്.
മികവ് തെളിയിച്ച വനിതാ വിദ്യാർത്ഥികൾക്കുള്ള ചടങ്ങ് മെയ് 5-ന് നടക്കും. ......
ദോഹ:പൊതുമേഖല പങ്കാളിത്തമുള്ള ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ അൽ മീറ കൺസ്യൂമർ ഗുഡ്സ് കമ്പനി തങ്ങളുടെ പുതിയ ബ്രാൻഡ് ഐഡന്റിറ്റി പ്രകാശനം ചെയ്തു. വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് ഈ മാറ്റം.
ഉപഭോക്താക്കൾക്ക് കൂടുതൽ ലളിതവും വേഗത്തിലുമുള്ള ഷോപ്പിംഗ് അനുഭവം ഉറപ്പാക്കാൻ സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കമ്പനി സജ്ജമാക്കും.രാജ്യത്തുടനീളമുള്ള 65-ലധികം ശാഖകളിൽ സേവന നിലവാരം ഉയർത്തുന്നതിനൊപ്പം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ കമ്പനി ലക്ഷ്യമിടുന്നു.കമ്പനിയുടെ ലോയൽറ്റി പ്രോഗ്രാമായ 'വഫാ' (Wafa) കൂടുതൽ ആകർഷകമായ ആനുകൂല്യങ്ങളോടെ പരിഷ്കരിക്കും. ......