ചെങ്ങന്നൂർ : ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ വിശ്വകർമ്മ സംഘടനകൾ യു.ഡി.എഫിനെ പിൻതുണയ്ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
2001 ലെഎ. കെ ആൻ്റണി മന്ത്രി
സഭയും, 2011ൽ
ഉമ്മൻചാണ്ടി മന്ത്രിസഭയും തുടങ്ങിവെച്ച വിശ്വകർമ്മ സമുദായത്തിനുള്ള ആനുകൂല്യങ്ങൾ പൂർത്തീകരണത്തിനായി 2026ലെ നിയമസഭാതെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണിയെ വിജയിപ്പിക്കുവാനായി വിശ്വകർമ്മ കൂട്ടായ്മയായ വിശ്വകർമ്മ ഐക്യവേദി തീരുമാനിച്ചു.
മുൻ യു.ഡി.എഫ് സർക്കാർ ആരംഭിച്ച പല പദ്ധതികളും പൂർത്തികരിക്കേണ്ടതുണ്ട്. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജ മണ്ഡലത്തിൽ അടുത്ത അഞ്ചു വർഷം നടപ്പാക്കുന്ന വികസന രേഖ നടീനടൻമാരായ
കുക്കു പരമേശ്വരൻ, ഷാജി നവോദയ, അപ്പാനി ശരത്, സോനു സോഹൻ എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു . യോഗത്തിൽ എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ എം എച്ച് റഷീദ് അധ്യക്ഷനായി. ......
തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനലിനെയും നിഷ്പ്രഭമാക്കിയ തീപാറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അന്ത്യം. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആവേശം അലയടിക്കുന്ന കലാശക്കൊട്ടാണ് മൂന്നു മുന്നണികളും കാഴ്ച്ചവെച്ചത്. ......
ചോദ്യം : പ്രചാരണത്തിൻ്റെ അവസാന ലാപിൽ എത്തിയപ്പോൾ, യുഡിഎഫ് വന്നാൽ മുസ്ലിംലിഗ് സമ്മർദ്ദ ശക്തിയാകുമെന്നടക്കം ഗുരുതര വിമർശനങ്ങളാണല്ലോ പോളിറ്റ്ബ്യൂറോ അംഗം വിജയരാഘവനും മറ്റും ഉന്നയിക്കുന്നത് ?
വിഡി സതീശൻ : നാല് വോട്ടിനു വേണ്ടി കേരളത്തിൻ്റെ സമൂഹിക സൗഹൃദത്തെ ഇല്ലാതാക്കി ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ജന വിഭാഗങ്ങൾക്കിടയിൽ വലിയ രീതിയിൽ അകൽച്ച ഉണ്ടാക്കി മുതലെടുപ്പു നടത്താൻ സിപിഎമ്മും ബിജെപിയും തമ്മിൽ മൽസരം തുടങ്ങിയിട്ട് കുറേ കാലമായി. വയനാട്, പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകളിൽ യു ഡി എഫ് വിജയിച്ചപ്പോൾ മുഖ്യമന്ത്രിയുടെ മെഗ ഫോൺ ആയി എന്തും വിളിച്ചുപറയുന്ന വിജയരാഘവനും , എംവി ഗോവിന്ദനും, ഏ കെ ബാലനുമെക്കെ ,മുസ്ലിം തീവ്രവാദികളുടെ വോട്ടുകൾ കൊണ്ടാണ് യുഡിഎഫ് വിജയിച്ചതെന്നു പറഞ്ഞതും ബിജെപി അതേറ്റെടുത്തതും കേരളം കണ്ടതാണ്. ......

കിഴക്കമ്പലം : പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ് അനിബെന്‍ കുന്നത്ത്, പൂതൃക്ക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പീറ്റര്‍ കുപ്ലാശ്ശേരി എന്നിവരുമായി പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജാ ജോമോന് ഡീല്‍ ഉറപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത് .
പൂതൃക്ക സഹകരണ ബാങ്കിലേയ്ക്ക് വിളിച്ചുവരുത്തിയാണ് ഡീല്‍ ഉണ്ടാക്കിയത് .
5 ലക്ഷം പണമായും, 7 ലക്ഷത്തിന്റെ ബാങ്ക് ലോണും, അതിന്റെ പലിശയും ചേര്‍ന്ന് 15 ലക്ഷത്തിനായിരുന്നു ആദ്യ ഡീല്‍ .
എന്നാല്‍ ഡീലിന്റെ വിവരം പുറത്തായതോടെയാണ് 5 ലക്ഷവും കൂടി അധികം ആവശ്യപ്പെട്ടതും, 20 ലക്ഷമാക്കി നല്കാന് കോണ്‍ഗ്രസ്സ് നേതൃത്വം സമ്മതിച്ചതും .
ബാങ്കില്‍ നടന്ന ഡീലില്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് 27-ാം തിയതി വൈകിട്ട് 6.45 മണിക്ക് സജീന്ദ്രന്റെ വെളുത്ത ഇന്നോവ കാറിലും, തുടര്‍ന്ന് കോലഞ്ചേരിയിലെ സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി ഓഫീസിലും വച്ചാണ് അന്തിമ ഡീല്‍ ഉറപ്പിച്ചത് .
കോഴ നല്കി കോണ്‍ഗ്രസ്സ് പാര്‍ട്ടി തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ നേര്ക്കാഴ്ച്ചയാണിതെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .
കോഴ വാഗ്ദാനം നല്‍കുന്നതിന്റെ ഓഡിയോ ക്ലിപ്പ് ഇന്നലെ ട്വന്റി20 പാര്‍ട്ടി പുറത്തുവിട്ടിരുന്നു .
കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി വി.പി.സജീന്ദ്രന് ഇത് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഡീലിന്റെ വീഡിയോ ക്ലിപ്പ് സാബു എം. ജേക്കബ് പുറത്തുവിട്ടത് .
പൂതൃക്കയില്‍ സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിക്കാന്‍ അക്ഷീണം പ്രയത്നിച്ച ട്വന്റി20 പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ഒറ്റുകൊടുത്ത് അഴിമതിക്കാരായ കോണ്‍ഗ്രസ്സിന്റെ പാളയത്തില്‍ ചേക്കേറിയ പൂജ ജോമോന് പൂതൃക്കയിലെ മുഴുവന്‍ ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണ് .
കുന്നത്തുനാട്ടിലെ എന്‍ഡിഎയുടെ മുന്നേറ്റം കണ്ട് വിറളിപൂണ്ട കോണ്‍ഗ്രസ്സ് പണമൊഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്ക്ബ് പറഞ്ഞു. ......
തിരുവനന്തപുരം: ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന പ്രതികരണത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് വിശദമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശക്തമായ നിലപാടുകൾ പ്രകടിപ്പിക്കാൻ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന ഭാഷ ഉപയോഗിക്കണം എന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് പിണറായി വിജയൻ തെലങ്കാന മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. തെലങ്കാനയും കേരളവും തമ്മിലുള്ള താരതമ്യവും കത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ......
തിരുവനന്തപുരം: ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ എംപി. ഇടതു സർക്കാരിനെതിരെ ഉയരുന്ന പ്രതിഷേധ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകുന്നതു കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ലെന്നും തരൂർ മുന്നറിയിപ്പ് നൽകി. ബി.ജെ.പിക്ക് കേരളത്തിൽ വിജയസാധ്യത കുറവാണെന്നും, അങ്ങനെയൊരു സാഹചര്യത്തിൽ അവർക്ക് എന്ത് മാറ്റമാണ് കൊണ്ടുവരാനാകുകയെന്നും തരൂർ ചോദിച്ചു. ......
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ വ്യോമാക്രമണങ്ങളിൽ ടെഹ്റാനിലെ ഒരു ജൂത ദേവാലയം പൂർണമായും തകർന്നു. ഇന്നു രാവിലെ നടന്ന വ്യോമാക്രമണത്തിലാണ് റാഫി-നിയ സിനഗോഗ് പൂർണമായും തകർന്നതെന്ന് ഷർഗ് പത്രം റിപ്പോർട്ട് ചെയ്തു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗണിതശാസ്ത്ര വകുപ്പും മുംബൈയിലെ ഹോമി ഭാഭാ സെന്റർ ഫോർ സയൻസ് എജ്യുക്കേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജൂനിയർ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് (JMO) – 2026 മെയ് 24ന് രാവിലെ 10.00 മുതൽ സംഘടിപ്പിക്കുന്നു. 5,6,7 ക്ലാസ്സുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഈ ഒളിമ്പ്യാഡിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. ......
ദോഹ: സുസ്ഥിരമായ ഭാവികെട്ടിപ്പടുക്കുന്നതിൽ ഹരിത ഊർജ്ജത്തിനുള്ള പ്രാധാന്യം വിളിച്ചോതി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ (IEI QC) വെബിനാർ സംഘടിപ്പിച്ചു. 'ഗ്രീൻ എനർജി മൂവ്മെന്റ് & ഇക്കോ ഫ്രണ്ട്ലി ലൈറ്റിംഗ്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഖത്തറിലെ എഞ്ചിനീയറിംഗ് രംഗത്തെ പ്രമുഖരും അന്താരാഷ്ട്ര വിദഗ്ധരും പങ്കെടുത്തു.
ഐ.ഇ.ഐ ഖത്തർ ചാപ്റ്റർ ചെയർമാൻ എഞ്ചി. ......