ചെങ്ങന്നൂർ: ആലുവാ റെയിൽവേ സ്റ്റേഷനിൽ ആർ പി എഫിൻ്റെ വമ്പൻ കഞ്ചാവ് വേട്ട.മുർഷീദബാദ് സ്വദേശി അറസ്റ്റിൽ
ആലുവാ റെയിൽവേ സ്റ്റേഷൻവഴി തിരുവനന്തപുരത്തേക്ക് പോകുന്ന ഷാലിമാർ എക്സ്പ്രസ് ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് പുറപ്പെട്ടശേഷം സംശയാസ്പദമായ രീതിയിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ മേൽപ്പാലത്തിന് സമീപം കണ്ട 32 വയസ്സുള്ള ബിശ്വജിത്ത് മണ്ഡൽ എന്ന ബംഗാൾ മുർഷീദബാദ് സ്വദേശിയാണ് 30 കിലോ കഞ്ചാവുമായി ആർ പി എഫ്
ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ചിന്റെ പിടിയിലായത്.
ആർ പി എഫ്
ക്രൈം ഇന്റലിജൻസ് തിരുവനന്തപുരം, ആർ പി എഫ്
ആലുവ, എറണാകുളം നർക്കോട്ടിക് ബ്യൂറോഎന്നിവർ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. മുർഷിദബാദിൽ നിന്നും വാങ്ങിയ കഞ്ചാവ് 3 ട്രാവലർ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്..
കഞ്ചാവ് കൈപ്പറ്റാൻ
വരുന്ന ആളിനെ പ്രതീക്ഷിച്ച് പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ ആണ് ആർ പി എഫ്
ക്രൈം ഇൻ്റലിജൻസിൻ്റെ പിടിയിലായത്. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയും ലൂർദ് കോളേജ് ഓഫ് നഴ്സിങ് സംയുക്തമായി ലോകാരോഗ്യ ദിനം ആചരിച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ വച്ച് സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ പരിപാടിയും സൗജന്യ ഹെൽത്ത് സ്ക്രീനിങ്ങും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ......
ദോഹ: ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി പോലീസിന്റെ സംരക്ഷണത്തിൽ അൽ-അഖ്സ പള്ളിയിൽ അതിക്രമിച്ചു കയറിയതിനെ ഖത്തർ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടിയാണെന്നും ഖത്തർ വ്യക്തമാക്കി.അൽ-അഖ്സ പള്ളിയുടെ മതപരവും ചരിത്രപരവുമായ പദവി തകർക്കാനുള്ള നീക്കങ്ങളെ ഖത്തർ പൂർണ്ണമായും തള്ളിക്കളയുന്നതായും
ജെറൂസലേമിലെയും അവിടുത്തെ വിശുദ്ധ സ്ഥലങ്ങളിലെയും ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ധാർമ്മികവും നിയമപരവുമായ ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.പലസ്തീൻ ജനതയുടെ നീതിയുക്തമായ അവകാശങ്ങൾക്കൊപ്പം ഖത്തർ ഉറച്ചുനിൽക്കുന്നു. ......
ദോഹ: സുഡാനിലെ ജനങ്ങൾക്കായുള്ള ഖത്തറിന്റെ മാനുഷിക സഹായ പദ്ധതിയുടെ ഭാഗമായി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (QRCS) പുതിയ ഘട്ടം ഭക്ഷണ സഹായ വിതരണം ആരംഭിച്ചു. സുഡാൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായി (SRCS) സഹകരിച്ച് മൂന്ന് സംസ്ഥാനങ്ങളിലെ പാവപ്പെട്ടവർക്കും ദുരിതബാധിതർക്കുമായാണ് ഈ സഹായം എത്തിക്കുന്നത്.
പോർട്ട് സുഡാനിൽ നടന്ന ചടങ്ങിൽ സുഡാനിലെ ഖത്തർ അംബാസഡർ ഹിസ് എക്സലൻസി മുഹമ്മദ് ബിൻ ഇബ്രാഹിം അൽ-സാദ, SRCS ജനറൽ സെക്രട്ടറി അഹമ്മദ് അൽ-ത്വയ്യിബ് സുലൈമാൻ എന്നിവർ പങ്കെടുത്തു.സുഡാനിലെ 50,652 ഗുണഭോക്താക്കൾക്കായി പ്രാദേശിക ഭക്ഷ്യവസ്തുക്കൾ അടങ്ങിയ 8,442 ഭക്ഷണപ്പൊതികൾ കൂടി വിതരണം ചെയ്യാൻ QRCS നിലവിൽ ധനസമാഹരണം നടത്തുന്നുണ്ട്. ......
ദോഹ: 2026-ലെ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച്, രോഗീസൗഹൃദമായ ചികിത്സാ രീതികളിലും ഗവേഷണങ്ങളിലും തങ്ങൾ കൈവരിച്ച നേട്ടങ്ങളും വരാനിരിക്കുന്ന പുതിയ വിപുലീകരണ പദ്ധതികളും സിദ്ര മെഡിസിൻ പ്രഖ്യാപിച്ചു. "ആരോഗ്യത്തിനായി ഒന്നിക്കാം, ശാസ്ത്രത്തിനൊപ്പം നിൽക്കാം" എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശം.
ഈ വർഷം സിദ്ര മെഡിസിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്; ഔട്ട്പേഷ്യന്റ് സേവനങ്ങൾ ആരംഭിച്ച് പത്തു വർഷവും ഇൻപേഷ്യന്റ് സേവനങ്ങൾ ആരംഭിച്ച് എട്ടു വർഷവും ഈ സ്ഥാപനം പൂർത്തിയാക്കുന്നു.ഏതാനും മാസങ്ങൾക്കുള്ളിൽ
വീടുകളിലെത്തിയുള്ള പരിശോധന പദ്ധതി ആരംഭിക്കും. ......
ദോഹ:സമൂഹ്യസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള റൗദ (Rawda) എക്സലൻസ് അവാർഡ് ഖത്തർ ക്യാൻസർ സൊസൈറ്റി കരസ്ഥമാക്കി.......
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന വാർഷിക ഒട്ടകയോട്ട മത്സരങ്ങൾക്ക് (Emir’s Sword Camel Festival) ഷഹാനിയ റേസ്കോഴ്സ് വേദിയാകുന്നു. ഏപ്രിൽ 18 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഖത്തറിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ഒട്ടകങ്ങൾ അണിനിരക്കും.സീസണിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഈ മേളയിൽ പാരമ്പര്യ തനിമ നിലനിർത്തുന്നതിനായി 4 ഹെറിറ്റേജ് റേസുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ......
ചെങ്ങന്നൂർ : ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ വിശ്വകർമ്മ സംഘടനകൾ യു.ഡി.എഫിനെ പിൻതുണയ്ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
2001 ലെഎ. കെ ആൻ്റണി മന്ത്രി
സഭയും, 2011ൽ
ഉമ്മൻചാണ്ടി മന്ത്രിസഭയും തുടങ്ങിവെച്ച വിശ്വകർമ്മ സമുദായത്തിനുള്ള ആനുകൂല്യങ്ങൾ പൂർത്തീകരണത്തിനായി 2026ലെ നിയമസഭാതെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണിയെ വിജയിപ്പിക്കുവാനായി വിശ്വകർമ്മ കൂട്ടായ്മയായ വിശ്വകർമ്മ ഐക്യവേദി തീരുമാനിച്ചു.
മുൻ യു.ഡി.എഫ് സർക്കാർ ആരംഭിച്ച പല പദ്ധതികളും പൂർത്തികരിക്കേണ്ടതുണ്ട്. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജ മണ്ഡലത്തിൽ അടുത്ത അഞ്ചു വർഷം നടപ്പാക്കുന്ന വികസന രേഖ നടീനടൻമാരായ
കുക്കു പരമേശ്വരൻ, ഷാജി നവോദയ, അപ്പാനി ശരത്, സോനു സോഹൻ എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു . യോഗത്തിൽ എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ എം എച്ച് റഷീദ് അധ്യക്ഷനായി. ......
തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനലിനെയും നിഷ്പ്രഭമാക്കിയ തീപാറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അന്ത്യം. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ആവേശം അലയടിക്കുന്ന കലാശക്കൊട്ടാണ് മൂന്നു മുന്നണികളും കാഴ്ച്ചവെച്ചത്. ......