ദോഹ: മേഖലയിലെ സമാധാനം നിലനിർത്താൻ സെക്യൂരിറ്റി കൗൺസിൽ അടിയന്തരമായി ഇടപെടണമെന്നും ഈ നിയമലംഘനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്കും (UN) സെക്യൂരിറ്റി കൗൺസിലിനും ഖത്തർ രണ്ട് ഔദ്യോഗിക കത്തുകൾ കൈമാറി.
ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽ താനി സമർപ്പിച്ച കത്തുകൾ കൈമാറിയത്.ഏപ്രിൽ ആദ്യ വാരം ഖത്തറിന് നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 2, 3, 6: ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങളെ ഖത്തർ സായുധ സേന വിജയകരമായി തടഞ്ഞു
ഏപ്രിൽ 5ന് ഡ്രോണുകൾക്ക് പുറമെ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചും ആക്രമണമുണ്ടായി.
ഏപ്രിൽ 7ന് മിസൈൽ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടയിൽ അതിന്റെ അവശിഷ്ടങ്ങൾ (Shrapnel) ജനവാസ മേഖലയിലെ ഒരു സ്വദേശിയുടെ വീടിന് മുകളിൽ വീണു.സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു ഖത്തറി പെൺകുട്ടിയും ഉൾപ്പെടുന്നു. ......
ദോഹ: സമൂഹത്തിൽ ഉന്നത വ്യക്തിത്വവും നന്മയും വളർത്തുന്നവരെ ആദരിക്കുന്നതിനായി ഖത്തർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 'അഖ്ലാഖുനാ' (Our Ethics) 2026 പുരസ്കാരങ്ങൾ വിതരണം ചെയ്തു. എജ്യുക്കേഷൻ സിറ്റിയിൽ നടന്ന ചടങ്ങിൽ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഷെയ്ഖ മൗസ ബിൻത് നാസർ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൺ ഷെയ്ഖ ഹിന്ദ് ബിൻത് ഹമദ് അൽ താനി, പ്രമുഖ വ്യക്തികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ......
പാലക്കാട്: വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ആരോപണം നിഷേധിച്ച് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് അവർ കുറ്റപ്പെടുത്തി. ......
കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്) തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമായ എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഇപിജിപി) കോഴ്സിന്റെ19-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായുള്ള രണ്ട് വർഷത്തെ എംബിഎ കോഴ്സായ ഇപിജിപിയിലേക്ക് എക്സിക്യൂട്ടീവ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഇഎംഎടി), വ്യക്തിഗത അഭിമുഖം എന്നിവ വഴിയാണ് പ്രവേശനം ലഭിക്കുക.
ഐഐഎം കോഴിക്കോട് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ ഡയറക്ടർ പ്രൊഫ. ......
തമിഴ് സിനിമയിലെ ഒരു പ്രശസ്ത സംവിധായകനായ വെട്രിമാരൻ സംവിധാനം ചെയ്ത്, സിംബു വിജയ് സേതുപതി തുടങ്ങിയവർ അഭിനയിക്കുന്ന 'അരശൻ' എന്ന സിനിമയുടെ ചിത്രീകരണം പെട്ടെന്ന് നിർത്തിവച്ചു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ ഇടപെടലിനെത്തുടർന്ന്, ഒരു ജീവനക്കാരനും ഈ സിനിമയുടെ ഷൂട്ടിങ്ങിൽ പങ്കെടുത്തില്ല. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന
സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന്
അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
തിരുവനന്തപുരം: കേരളം നാളെ പോളിങ് ബൂത്തിലേക്ക് പോകാൻ തയ്യാറെടുക്കവെ വരുന്ന അഞ്ചു വർഷം ആരാകും ഭരിക്കുക എന്ന പ്രവചനവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. ......
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ഗുരുതര ആരോപണം. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്ത് വിട്ടു. ......
ദോഹ:ഇറാനിയൻ മിസൈലുകളെ ഖത്തർ വ്യോമപ്രതിരോധ സേന തടയുന്നതിനിടെ, മിസൈൽ അവശിഷ്ടങ്ങൾ മുറൈഖ് (Muraikh) പ്രദേശത്തെ ഒരു വീടിന് മുകളിൽ വീണ് ഒരു ഖത്തറി പെൺകുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് സാരമായ പരിക്കുകളാണുള്ളത്.അപകടസ്ഥലങ്ങളിൽ തടിച്ചുകൂടാനോ ചിത്രങ്ങൾ പകർത്താനോ പാടില്ലെന്നും, ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ......