ദോഹ: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തർ ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിക്ക് വിവിധ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും ഐക്യദാർഢ്യ സന്ദേശങ്ങൾ ലഭിച്ചു. മേഖല നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ അതിജീവിക്കാൻ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം സന്ദേശങ്ങളിൽ നേതാക്കൾ ഊന്നിപ്പറഞ്ഞു.
സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരും പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും ഷെയ്ഖ് ഖലീഫയ്ക്ക് സന്ദേശങ്ങൾ അയച്ചവരിൽ ഉൾപ്പെടുന്നു. ......
ദോഹ: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദുർബല വിഭാഗങ്ങൾക്കും തണലേകാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന 'ഫീഡ് എ ഫ്രണ്ട്' (Feed a Friend) എന്ന കൂട്ടായ്മയ്ക്ക് ഈ വർഷത്തെ ഖത്തർ ഫൗണ്ടേഷൻ 'അഖ്ലാഖുന' (Akhlaquna) പുരസ്കാരം. വ്യക്തിഗത വിഭാഗത്തിൽ മികച്ച സേവനത്തിനുള്ള പുരസ്കാരം ചൊവ്വാഴ്ച വൈകുന്നേരം ഖത്തർ ഫൗണ്ടേഷൻ അധ്യക്ഷയായ ശൈഖ മോസ ബിൻത് നാസർ ജഫ്രിൻ അലിയ ചൗധരിക്ക് സമ്മാനിച്ചു.
2020-ൽ കോവിഡ് മഹാമാരിയുടെ ദുരിതകാലത്താണ് ജഫ്രിൻ അലിയ ചൗധരി 'ഫീഡ് എ ഫ്രണ്ട്' എന്ന ലാഭേച്ഛയില്ലാത്ത സംരംഭത്തിന് തുടക്കമിട്ടത്. ......
ദോഹ: ഖത്തറിലെ സാംസ്കാരിക മേഖലയ്ക്ക് പ്രാദേശിക തലത്തിലും അറബ് ലോകത്തും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള എല്ലാ കരുത്തുമുണ്ടെന്ന് പ്രമുഖ നാടക നിരൂപകൻ ഡോ. ഹസൻ റാഷിദ്. ......
ഹൂസ്റ്റൺ: ചന്ദ്രന്റെ മറുവശം വിജയകരമായി സന്ദർശിച്ച ബഹിരാകാശ സഞ്ചാരികൾ ഭൂമിയിലേക്ക് മടങ്ങിവരാനൊരുങ്ങുന്നു. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ഏകദേശം 5.30ഓടെ, കാലിഫോർണിയയിലെ സാൻ ഡിയേഗോ തീരത്തിന് സമീപം ശാന്തസമുദ്രത്തിൽ ആർട്ടെമിസ്-2 ദൗത്യത്തിലെ ഒറിയോൺ പേടകം പതിക്കും.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ പേടകത്തിന്റെ വേഗം മണിക്കൂറിൽ 38,365 കിലോമീറ്റർ വരെ ഉയരും. ......
ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശി പ്രതിഭകളെ ആകർഷിക്കുന്നതിനും ശാക്തീകരിക്കുന്നതിനും മികച്ച സംഭാവനകൾ നൽകുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ 'ഖത്തർ പ്രൈവറ്റ് സെക്ടർ ലോക്കലൈസേഷൻ അവാർഡി'ന് (Qatar Private Sector Localization Award) അപേക്ഷകൾ ക്ഷണിച്ചു. മെയ് 9 വരെയാണ് അപേക്ഷിക്കാനുള്ള സമയം എന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ദേശീയ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്നതിനുമായി 2025-ലെ 27-ാം നമ്പർ അമീരി ഉത്തരവ് പ്രകാരമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.അപേക്ഷാ നടപടികൾ സുതാര്യമാക്കുന്നതിനായി മന്ത്രാലയം സജ്ജമാക്കിയ 'ഹിമ്മ' (Himma) എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി താല്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ......
കൊച്ചി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ തീവ്രമായി തുടരുകയാണെങ്കിലും ഇന്ത്യയില്‍ എല്‍പിജി, പെട്രോള്‍, ഡീസല്‍, വളങ്ങള്‍ എന്നിവയുടെ തുടര്‍ച്ചയായ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ടെന്നും അവശ്യവസ്തുക്കളുടെ വിതരണം രാജ്യത്ത് സുഗമമാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ഡല്‍ഹിയില്‍ ചേര്‍ന്ന അനൗപചാരിക മന്ത്രിതല സമിതിയുടെ (ഐജിഒഎം) മൂന്നാമത്തെ യോഗത്തില്‍ പ്രതിരോധ മന്ത്രി അധ്യക്ഷത വഹിച്ചു. അവശ്യവസ്തുക്കളുടെ ലഭ്യത തടസപ്പെട്ടുണ്ടാകാവുന്ന പ്രാദേശിക സംഘര്‍ഷങ്ങളുടെ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കുന്നതിനുമുള്ള നടപടികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തു.
എക്സിലെ ഒരു പോസ്റ്റില്‍ രാജ്നാഥ് സിംഗ് പറഞ്ഞു: 'പശ്ചിമേഷ്യയെക്കുറിച്ചുള്ള മന്ത്രിതല സംഘത്തിന്റെ മൂന്നാമത്തെ യോഗത്തിന് നേതൃത്വം നല്കി. ......
ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.......
മുംബൈ: ആഗോള സുഗന്ധലേപന ബ്രാൻഡായ അജ്മൽ ദുബായിയുടെ ബ്രാൻഡ് അംബാസഡറായി രൺവീർ സിങ്. “യോർ അൺസീൻ പവർ” എന്ന പുതിയ ക്യാമ്പെയ്നും കമ്പനി പുറത്തിറക്കി.......
ന്യൂഡൽഹി : ഉപഭോക്തൃ സേവനാനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കിയ ഇന്ത്യ രാജ്യവ്യാപകമായി ‘സമ്മർ റെഡിനസ് സർവീസ് ക്യാമ്പ്’ ആരംഭിച്ചു. ഏപ്രിൽ 6 മുതൽ മേയ് 12 വരെ നടക്കുന്ന ഈ ക്യാമ്പ് രാജ്യത്തുടനീളമുള്ള 497 അംഗീകൃത കിയ സർവീസ് സെന്ററുകളിൽ സംഘടിപ്പിക്കും. ......
പെരുമ്പാവൂർ :പരിമിതികളെ കരുത്താക്കി ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയായി റിദ മോൾ കെ എൻ.
കാഴ്ച ചലന ബൗദ്ധിക വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് രാവിലെ തന്നെ എറണാകുളം ജില്ലയിലെ വാഴക്കുളം ഗ്രാമപഞ്ചായത്ത് അൽ മുബാറക്ക് സ്കൂൾ പതിനേഴാം നമ്പർ പോളിംഗ് ബൂത്തിൽ നേരിട്ട് എത്തിയാണ് റിദ മോൾ തൻറെ സമ്മതിദാന അവകാശം വിനിയോഗിച്ച് മാതൃകയായത്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യ കേന്ദ്രത്തിലെ ബിരുദാനന്തര ബിരുദ സംഗീത വിദ്യാർത്ഥിനിയായ ബഹു ഭിന്നശേഷിത്വമുള്ള വിദ്യാർത്ഥിനി കൂടിയാണ്. റി ദ മോൾ .ഹോം വോട്ടിംഗ് സമ്പ്രദായത്തിന് ബദലായി ഇൻക്ലൂസീവ് വോട്ടിംഗ് സമ്പ്രദായം തെരഞ്ഞെടുക്കുകയായിരുന്നു റിദ മോൾ. ......