ഭീകരാക്രമണങ്ങളിലോ നക്സല്‍ ആക്രമണങ്ങളിലോ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്കായുള്ള പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പ് പദ്ധതി (PMSS)യിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്കും അര്‍ഹരായ മക്കള്‍ക്കും/ആശ്രിതര്‍ക്കും അപേക്ഷിക്കാം.
നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (NSP- www.scholarship.gov.in) മുഖാന്തിരം ഓണ്‍ലൈനായി വേണം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14164 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 55 കേസുകളിലായി 60 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13131 ആയി. ......
ദോഹ. പാരമ്പര്യത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവാനുഭവം സമ്മാനിച്ച് മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ അസോസിയേഷന് ഖത്തര്‍ യൂണിറ്റിന്റെ ഓണാഘോഷ പരിപാടി 'ലാലോണം പൊന്നോണം'അവിസ്മരണീയമായി
അസോസിയേഷന് പ്രതിനിധികള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങിന്റെ പ്രധാന ആകര്‍ഷണം അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളായിരുന്നു. ......
തൃശൂര്‍: കാര്‍ഷിക മേഖലയിലെ സംരംഭകത്വം, നൂതനാശയങ്ങള്‍, സാങ്കേതികവിദ്യ എന്നിവയ്ക്ക് പ്രാധാന്യം നല്കി കേരള കാര്‍ഷിക സര്‍വകലാശാലയുമായി സഹകരിച്ച് ടൈ കേരള അഗ്രികോണ് 2026 സംഘടിപ്പിച്ചു.കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ കാര്‍ഷിക മേഖലയിലെ സംരംഭകര്‍, നിക്ഷേപകര്‍, ബാങ്കിംഗ് മേഖലയിലെ പ്രതിനിധികള്‍, സാങ്കേതികവിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി സജിത റാണി പരിപാടി ഉദ്ഘാടനം ചെയ്തു. ......
ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലാണ് എന്നും അപ്പം, അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ......
കൊച്ചി : മികച്ച മാതൃകകൾക്കും പ്രവർത്തന മികവിനുമുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരങ്ങൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്. മികച്ച മൾട്ടി-മോഡൽ ഇന്റഗ്രേഷനുള്ള എക്സലൻസ് പുരസ്കാരവും, നവീകരണത്തിലും സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകളിലുമുള്ള പ്രശംസാപത്രവുമാണ് കൊച്ചി മെട്രോയ്ക്ക് ലഭിക്കുന്നത്.
ഒഡിഷയിലെ ഭുവനേശ്വറിൽ ഒക്ടോബർ 23, 24 തീയതികളിൽ നടക്കുന്ന 19-ാമത് 'അർബൻ മൊബിലിറ്റി ഇന്ത്യ' (UMI) കോൺഫറൻസിനോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ......
ന്യൂഡൽഹി: കരുതൽ തടങ്കലിലായിരുന്ന സിജെപി നേതാവ് അഭിജീത്ത് ദീപ്കെക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കെസിഎം സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്.
അടുത്ത ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം നിലനിർത്താൻ സഹകരിക്കണം, അക്രമങ്ങളിൽ ഏർപ്പെടരുത്, അനധികൃതമായി സംഘംചേരരുത് തുടങ്ങിയ വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചത്.
വെള്ളിയാഴ്ച സിജെപി ആഹ്വാനം ചെയ്ത തിരംഗ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട അഭിജീത്ത് ദീപ്കെയെ കസ്റ്റഡിയിലെടുത്തത്. ......
കോഴിക്കോട്: തൊട്ടിൽപ്പാലത്തുനിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ അധ്യാപിക കെ. അനുമോളെ കണ്ടെത്തി.......
ചെങ്ങന്നൂർ: നഗരസഭയിലെ കെടുകാര്യസ്ഥത, ഭരണസ്തംഭനം, അഴിമതി ആരോപണങ്ങൾ എന്നിവ ഉയർത്തിക്കാട്ടി ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. നഗരസഭയിലെ ഭരണപരമായ വീഴ്ചകൾ പരിഹരിച്ച് ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും പൊതുസേവനങ്ങളും ഉറപ്പാക്കണമെന്ന് ധർണ്ണ ഉത്ഘാടനം ചെയ്ത് ബിജെപി ആലപ്പുഴ സൗത്ത് ഉപാധ്യക്ഷൻ സി ദേവാനന്ദ് ആവശ്യപ്പെട്ടു.
നഗരസഭയിലെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിലും ജനങ്ങളുടെ പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിലും ഭരണസമിതി വീഴ്ച വരുത്തുന്നതായാണ് ബിജെപിയുടെ ആരോപണം. ......