തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകൾ കേരളത്തിലെ വോട്ടർമാരുടെ രാഷ്ട്രീയ പക്വതയുടെയും ജനാധിപത്യത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും തെളിവായി മാറുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ......
തിരുവനന്തപുരം: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണവിധി നിർണ്ണയിക്കുന്നതിൽ നിർണ്ണായക ശക്തിയായി സ്ത്രീ വോട്ടർമാർ മാറുന്നു. പുരുഷന്മാരെക്കാൾ ആറ് ശതമാനത്തോളം അധികം സ്ത്രീകൾ ഇക്കുറി വോട്ട് രേഖപ്പെടുത്തിയതോടെ, പോളിംഗ് ബൂത്തുകളിൽ കണ്ടത് സമാനതകളില്ലാത്ത പെൺകരുത്ത്. ......
ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് നൽകുന്ന ക്ഷാമബത്തയേക്കാൾ (DA) കുറഞ്ഞ നിരക്കിൽ പെൻഷൻകാർക്ക് ക്ഷാമശ്വാസം (DR) നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. പെൻഷൻകാർക്ക് കുറഞ്ഞ നിരക്ക് നിശ്ചയിച്ച നടപടി ഏകപക്ഷീയവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവെച്ചു. ......
രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനായി പ്രത്യേക ക്ഷേമ ബോർഡ് രൂപീകരിക്കാൻ കേന്ദ്രസർക്കാർ നീക്കമെന്ന് റിപ്പോർട്ട്. ക്രൈസ്തവർക്ക് ‘സൂക്ഷ്മ ന്യൂനപക്ഷ’ പദവി നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന. അർധ-ജുഡീഷ്യൽ അധികാരമുള്ള ഒരു സംവിധാനമായിരിക്കും പുതുതായി രൂപീകരിക്കുന്ന ദേശീയ ക്രിസ്ത്യൻ ക്ഷേമബോർഡ്. ......
ഇസ്ലാമാബാദ്: അമേരിക്ക–ഇറാൻ സമാധാന ചർച്ചകൾക്ക് വേദിയാകാൻ പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദ് സജ്ജമാകുന്നു. ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് നയിക്കുന്ന ഉന്നതതല പ്രതിനിധി സംഘം വെള്ളിയാഴ്ച അർധരാത്രിയോടെ ഇസ്ലാമാബാദിലെത്തി. ......
അരനൂറ്റാണ്ടിന് ശേഷം മനുഷ്യരുമായി ചന്ദ്രനിലേക്ക് പോയ ആർട്ടിമിസ്–2 ദൗത്യം വിജയകരമായി പൂർത്തിയായി. നാല് ബഹിരാകാശ യാത്രികരുമായി ഓറിയൺ പേടകം യുഎസിലെ കാലിഫോർണിയയ്ക്കു സമീപമുള്ള പസഫിക് സമുദ്രത്തിൽ പതിച്ചു. ......
ലഖ്നൗ: മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ പത്ത് പേർ മരിച്ചു. ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്.......
പി വി എ നാസർ
ദോഹ: ലോകം കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ആവേശപ്പൂരത്തിന് മാറ്റുകൂട്ടാൻ ഖത്തറിന്റെ പ്രതിനിധികളായി നാല് കായിക പ്രതിഭകൾ കൂടി നിയോഗിക്കപ്പെട്ടു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി അരങ്ങേറുന്ന ഫുട്ബോൾ മാമാങ്കത്തിൽ മത്സരം നിയന്ത്രിക്കാനുള്ള 170 അംഗ പാനലിലാണ് ഖത്തറിൽ നിന്നുള്ള റഫറിമാർ ഇടംപിടിച്ചത്.
ഖത്തറിന്റെ റഫറിയിങ് മികവിനുള്ള ആഗോള അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. ......
തിരുവനന്തപുരം: കുംഭമേള വൈറൽ താരമായ പെൺകുട്ടിക്ക് വിവാഹ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തതോടെ, ചടങ്ങിൽ പങ്കെടുത്ത സിപിഎം നേതാക്കളും പ്രതിസന്ധിയിലായി.കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹവേളയിൽ സിപിഎം നേതാക്കളായ എം വി ഗോവിന്ദൻ, വി ശിവൻകുട്ടി, എ എ റഹീം എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നിരുന്നു. ......
എറണാകുളം: വിഷു ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിഷുമേളയ്ക്ക് തിരിതെളിഞ്ഞു.ഏപ്രിൽ 10 മുതൽ 14 വരെ എറണാകുളം ജില്ലയിലെ 102 സി.ഡി.എസ്.കളിലായി, എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലുമാണ് വിഷു വിപണനമേള സംഘടിപ്പിക്കുന്നത്. വിഷു ആഘോഷങ്ങൾക്ക് നിറം പകരുന്ന ഈ മേളയിൽ കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും.
കണി ഒരുക്കുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും മേളയിൽ ലഭ്യമാണ്. ......