ദോഹ: ഖത്തറിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു. അൽ ജസീറ ചാനലിലെ 'വാട്ട് ഈസ് ഹിഡൻ ഈസ് ഗ്രേറ്റർ' എന്ന ഇൻവെസ്റ്റിഗേറ്റീവ് പ്രോഗ്രാമിലൂടെയാണ് ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധത്തെത്തുടർന്ന് ഖത്തറിലുണ്ടായ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ......
ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി സ്വീകരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിൻ്റെ പശ്ചാത്തലത്തിലുള്ള മേഖലയിലെ ഏറ്റവും പുതിയ സാഹചര്യങ്ങൾ ഇരുവരും വിലയിരുത്തി.
വെടിനിർത്തൽ കരാറിനെ ഖത്തർ സ്വാഗതം ചെയ്യുന്നതായി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആവർത്തിച്ചു. ......
ദോഹ: ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധത്തിനിടെ ഖത്തറിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളുടെയും ഖത്തറിന്റെ ശക്തമായ തിരിച്ചടിയുടെയും കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അൽ ജസീറയുടെ 'ഓൺ ദി ഫ്രണ്ട് ലൈൻ' എന്ന അന്വേഷണാത്മക റിപ്പോർട്ടിലൂടെയാണ് നിർണ്ണായകമായ സൈനിക-സാമ്പത്തിക വിവരങ്ങൾ പുറത്തുവിട്ടത്.യുദ്ധത്തിൻ്റെ ആദ്യ ദിവസങ്ങളിൽ ഖത്തർ വ്യോമാതിർത്തി ലംഘിച്ച ഇറാൻ്റെ രണ്ട് സുഖോയ്-24 (SU-24) യുദ്ധവിമാനങ്ങളെ ഖത്തർ എമിരി എയർഫോഴ്സ് വെടിവെച്ചിട്ടു. ......
ദോഹ:പ്രതിസന്ധിയിലായ ലെബനനിലെ ജനങ്ങളെ സഹായിക്കുന്നതിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഖത്തർ സഹായമെത്തിച്ചു. നൂറ് ടണ്ണിലധികം മാനുഷിക സഹായങ്ങളുമായി ഖത്തർ എയർവേയ്സ് വിമാനം ലെബനനിലേക്ക് തിരിച്ചു.മെഡിക്കൽ ഉപകരണങ്ങൾ, അത്യാവശ്യ മരുന്നുകൾ, എമർജൻസി ഫസ്റ്റ് എയ്ഡ് കിറ്റുകൾ എന്നിവയാണ് വിമാനത്തിലുള്ളത്. ......
ദോഹ: മേഖലയിലെ പുതിയസംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിലെ ഭക്ഷ്യവിപണിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനാണ് മന്ത്രാലയം പ്രഥമ പരിഗണന നൽകുന്നതെന്ന് നഗരസഭ മന്ത്രി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അത്തിയ. ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിക്കുന്നതിൻ്റെയും പ്രാദേശിക ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിൻ്റെയും ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ നടത്തിയ സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.കന്നുകാലി ഉൽപ്പാദന കേന്ദ്രമായ അൽ അനാം ഫാക്ടറി മന്ത്രി സന്ദർശിച്ചു. ......
ദോഹ: ഖത്തറിൽ ശനിയാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കടലിൽ തിരമാലകൾ ഉയരാനും കരയിൽ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.വൈകുന്നേരം 6 മണി വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ......
ദോഹ: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തിയ പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി ദോഹയിൽ പ്രവാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ദോഹ ഫോർ സീസൺസ് ഹോട്ടലിൽ ഇന്ത്യൻ എംബസിയാണ് പ്രവാസി പ്രതിനിധികൾക്കായി ഈ സംഗമം സംഘടിപ്പിച്ചത്.
ഖത്തറിലെ പ്രവാസി സമൂഹവുമായി ക്രിയാത്മകമായി സംവദിക്കാനും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനും ഈ സെഷൻ ഒരു വേദി ഒരുക്കി. ......
തിരുവനന്തപുരം: പത്തു സീറ്റുകളിൽ വിജയം ഉറപ്പെന്ന കണക്കുകൂട്ടലിൽ സിപിഐ. വോട്ടെടുപ്പിന് പിന്നാലെ നടത്തിയ പ്രാഥമിക വിലയിരുത്തലിലാണ് ഉറപ്പായും പത്തു സീറ്റുകളിൽ വിജയിക്കുമെന്ന നിഗമനം. ......
ആലപ്പുഴ: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ആലപ്പുഴയിലെ ബിജെപി വനിതാ നേതാവ്. ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറാണ് ശോഭ സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി രംഗത്തെത്തിയത്. ......
ആൽബം സംവിധായകൻ വിപിൻ ലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രേണു സുധി രംഗത്ത്. ആൽബം ചിത്രീകരണത്തിനിടെ തന്റെ ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിച്ച് അവ പോൺ സൈറ്റുകളിൽ പോസ്റ്റു ചെയ്യാനായിരുന്നു ശ്രമമെന്ന് രേണു ആരോപിച്ചു. ......