ദോഹ: രാജ്യം സമ്പൂർണ്ണ ഡിജിറ്റൽ പരിവർത്തനത്തിലേക്ക് അതിവേഗം നീങ്ങുന്നതിന്റെ ഭാഗമായി 2,300-ലധികം സർക്കാർ സേവനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റി. ഇതിൽ 1,500 സേവനങ്ങളും പൂർണ്ണമായും ഡിജിറ്റലായി തന്നെ പൂർത്തിയാക്കാൻ സാധിക്കും. ......
ദോഹ:ഇറാൻ ഖത്തറിന് നേരെ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയ്ക്കും (UN) സുരക്ഷാ കൗൺസിലിനും ഖത്തർ 14-ാമത് ഔദ്യോഗിക കത്തയച്ചു. രാജ്യത്തിൻ്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റവും പ്രാദേശിക സുരക്ഷയ്ക്കുള്ള ഭീഷണിയുമായി ഇതിനെ ഖത്തർ വിശേഷിപ്പിച്ചു.
യുഎന്നിലെ ഖത്തറിൻ്റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽ താനിയാണ് കത്ത് കൈമാറിയത്.2026 ഏപ്രിൽ 8 ബുധനാഴ്ച ഇറാനിൽ നിന്ന് ഏഴ് ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളും ഉപയോഗിച്ച് ഖത്തറിന് നേരെ ആക്രമണമുണ്ടായി. ......
ദോഹ: സ്വകാര്യ തൊഴിൽ മേഖലയിൽ ഖത്തറി പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള 'ഖത്തർ ലോക്കലൈസേഷൻ അവാർഡ്' പ്രഖ്യാപിച്ചു. സ്വദേശിവൽക്കരണത്തെ കേവലം ഒരു നിയമപരമായ ബാധ്യത എന്നതിലുപരി ഒരു സ്ഥാപന സംസ്കാരമായി മാറ്റാനാണ് ഈ പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഖമീസ് മുഹമ്മദ് അൽ-നുഐമി പറഞ്ഞു.
സാമ്പത്തിക സേവനം, ടെക്നോളജി, ആരോഗ്യം ഉൾപ്പെടെയുള്ള 9 പ്രധാന മേഖലകളിലാണ് പദ്ധതി കേന്ദ്രീകരിക്കുന്നത്. ......
ദോഹ: വർദ്ധിച്ചുവരുന്ന വിദ്യാർത്ഥികളുടെ തിരക്ക് പരിഗണിച്ച് ഖത്തർ ഏറോനോട്ടിക്കൽ അക്കാദമി വിപുലീകരണത്തിനൊരുങ്ങുന്നു. പുതിയ സിമുലേറ്റർ കെട്ടിടങ്ങൾ, എഞ്ചിനീയറിംഗ് ഹാംഗറുകൾ, ദോഹ എയർപോർട്ടിൽ പ്രത്യേക ഓപ്പറേഷൻ യൂണിറ്റ് എന്നിവ സജ്ജമാക്കുമെന്ന് ഡയറക്ടർ ജനറൽ ഷെയ്ഖ് ജബർ ബിൻ ഹമദ് ആൽഥാനി അറിയിച്ചു.
നിലവിൽ അക്കാദമിയിലെ 60 ശതമാനത്തോളം വിദ്യാർത്ഥികൾ ഖത്തറികളാണ്. ......
ഇസ്ലാമാബാദ്/ദോഹ: മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടു. 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ സമാധാന കരാറിലെത്താതെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. ......
ഭോപ്പാൽ: രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചെന്ന പരാതിയിൽ രണ്ടു പാസ്റ്റർമാർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ......
ദോഹ: രാജ്യത്ത് വിതരണം ചെയ്യുന്ന മരുന്നുകളുടെ സുരക്ഷയും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇനി മുതൽ ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് മൊത്തം കാലാവധിയുടെ (Shelf life) മൂന്നിൽ രണ്ട് ഭാഗമെങ്കിലും (2/3) അവശേഷിക്കണമെന്നത് നിർബന്ധമാക്കി. ......
ദോഹ: ഊർജ്ജ മേഖലയ്ക്കപ്പുറം വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൻ്റെ ഭാഗമായി ഖത്തർ സാങ്കേതിക മേഖലയിൽ വൻ നിക്ഷേപം നടത്തുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സാങ്കേതിക വിദ്യയിലുള്ള ഖത്തറിൻ്റെ നിക്ഷേപത്തിൽ 400 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ......
ദോഹ:മേഖലയിലെ സിവിൽ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയം വക്താവുമായ ഡോ. ......
ന്യൂഡൽഹി: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. ......