തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ ആത്മഹത്യയെത്തുടർന്ന് കോളേജിലെ അക്കാദമിക് അന്തരീക്ഷത്തെ വിറപ്പിക്കുന്ന ക്രൂരതകളുടെ വിവരങ്ങൾ പുറത്തുവരുന്നു. ......
തിരുവനന്തപുരം:പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കനക്കുകയും ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തതോടെ ലോക വ്യാപാരത്തിന്റെ ചരക്കുനീക്കം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. യുദ്ധഭീതിയെത്തുടർന്ന് ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് തുറമുഖങ്ങളിൽ കപ്പലുകൾ അടുപ്പിക്കാൻ കഴിയാത്ത സാഹചര്യം വന്നതോടെ, നടുക്കടലിൽ കുടുങ്ങിയ നൂറിലേറെ കൂറ്റൻ മദർഷിപ്പുകൾ ഇപ്പോൾ കേരളത്തിന്റെ വിഴിഞ്ഞം തുറമുഖത്തെയാണ് ആശ്രയിക്കുന്നത്. ......
കൊച്ചി:കക്ഷികളും അഭിഭാഷകരും തമ്മിലുള്ള ഫീസ് തർക്കത്തിന്റെ പേരിൽ കോടതി വിധി നടപ്പിലാക്കുന്നത് തടയാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. പ്രൊഫഷണൽ ഫീസ് ലഭിക്കാനുണ്ടെന്ന കാരണത്താൽ മുൻ കക്ഷിയ്ക്ക് അനുകൂലമായ വിധി തടഞ്ഞുവെക്കാൻ ശ്രമിച്ച രണ്ട് അഭിഭാഷകർക്കെതിരെ കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. ......

ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട സിബിഐയുടെ റിവിഷൻ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ പിന്മാറണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് സിബിഐ ഡൽഹി ഹൈക്കോടതിയിൽ. ഇത്തരം അപേക്ഷകൾ അംഗീകരിക്കുന്നത് കോടതിയെ അപകീർത്തിപ്പെടുത്തുന്നതിനും കേസുകൾ കേൾക്കേണ്ട ബെഞ്ചുകൾ തിരഞ്ഞെടുക്കാൻ കക്ഷികളെ അനുവദിക്കുന്നതിനും തുല്യമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
തിങ്കളാഴ്ച (ഏപ്രിൽ 13) ഹൈക്കോടതിയിൽ നടന്ന വാദത്തിനിടെയാണ് സിബിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
തെറ്റായ കീഴ് വഴക്കം: വെറും സംശയങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിൽ ജഡ്ജിമാർ പിന്മാറുന്നത് നീതിന്യായ വ്യവസ്ഥയെ ബാധിക്കുമെന്നും, ഇത്തരത്തിൽ സമ്മർദ്ദത്തിന് വഴങ്ങുന്നത് ശരിയല്ലെന്നും സിബിഐ വാദിച്ചു.
ജഡ്ജിയുടെ പിന്മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ കോടതി അലക്ഷ്യത്തിന് തുല്യമാണെന്ന് തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
തനിക്ക് കോടതിയിൽ നിന്ന് നീതിപൂർവ്വമായ വിചാരണ ലഭിക്കില്ലെന്ന ന്യായമായ ഭയം മനസ്സിനുണ്ടെന്നും, അതിനാൽ ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മ കേസിൽ നിന്ന് പിന്മാറണമെന്നുമാണ് കെജ്രിവാൾ നേരിട്ട് ഹാജരായി വാദിച്ചത്.
മുൻ ഉത്തരവുകൾ: ഇഡി അറസ്റ്റ് ചെയ്തതിനെതിരെയുള്ള ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ശർമ്മ നടത്തിയ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ പിന്മാറ്റം ആവശ്യപ്പെട്ടത്. ......
തിരുവനന്തപുരം: കേരളത്തിലെ ചുട്ടുപൊള്ളുന്ന വേനൽച്ചൂടിന് ആശ്വാസമാകുന്നു. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ......
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി മൂന്നാഴ്ച ബാക്കിയുണ്ടെങ്കിലും, കോൺഗ്രസിൽ മുഖ്യമന്ത്രിയാര് എന്ന ചർച്ചകൾ സജീവം. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ കോൺഗ്രസിൽ ആദ്യം ഉടലെടുക്കുന്ന തർക്കം മുഖ്യമന്ത്രിയാര് എന്ന കാര്യത്തിലാണ്. ......
വാഷിങ്ടൺ: ഇറാന്റെ തുറമുഖങ്ങളും തീരപ്രദേശങ്ങളും ലക്ഷ്യമാക്കി കടുത്ത സമുദ്ര ഉപരോധത്തിന് അമേരിക്ക തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പതിനഞ്ചിലേറെ യുദ്ധക്കപ്പലുകൾ മേഖലയിൽ വിന്യസിച്ചിരിക്കുകയാണ്. ......
കൊച്ചി: ക്രൈസ്തവ സഭകൾക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ്എസ് മുഖപത്രമായ കേസരി. ‘സഭകൾ വിരട്ടുന്നത് ആരെ’ എന്ന തലക്കെട്ടിൽ ജി കെ സുരേഷ് ബാബു എഴുതിയ ലേഖനത്തിലാണ് സഭകളുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്യുന്നത്. ആവശ്യങ്ങള് അംഗീകരിച്ചു കിട്ടാൻ ബിജെപി നേതൃത്വത്തോട് പരസ്യമായി ഒട്ടുകയും പിന്നീട് രഹസ്യമായി കുത്തുകയും ചെയ്യുന്ന നിലപാടാണ് ക്രൈസ്തവ സഭകൾക്കെന്നാണ് ലേഖനത്തിലെ പ്രധാന വിമർശനം.
മെത്രാന്മാരും സഭാ നേതൃത്വവും ചരിത്രപരമായി ബിജെപിക്ക് പിന്തുണ നൽകിയിട്ടില്ലെന്നും, മറിച്ച് സംഘപരിവാർ ആശയധാരയ്ക്കെതിരെ നിലകൊണ്ടവരാണെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. ......
ചെങ്ങന്നൂർ: റോട്ടറി ഇൻറർനാഷണൽ 3211 ഡിസ്ട്രിക്ട് ഗവർണർ
ഡോ. ടീന ആൻറണി ചെങ്ങന്നൂർ റോട്ടറി ക്ലബ്ബിൽ സന്ദർശനം
നടത്തി.......