തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിലായി. വെള്ളായണി പാലപ്പൂര് അരുൺ നിവാസിൽ സുമൻ (38) ആണ് കൊല്ലപ്പെട്ടത്. ......
ന്യൂഡൽഹി: പാർലമെന്റിലും നിയമസഭകളിലും 33% വനിതാ സംവരണം ലക്ഷ്യമിടുന്ന ചരിത്രപരമായ ഭരണഘടനാ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ വോട്ടെടുപ്പിന് എത്തും. മണ്ഡല പുനർനിർണയവുമായി ബില്ലിനെ ബന്ധിപ്പിക്കുന്നതിനെച്ചൊല്ലി പ്രതിപക്ഷം കടുത്ത എതിർപ്പ് ഉയർത്തുന്ന സാഹചര്യത്തിൽ, വോട്ടെടുപ്പ് ഫലം സസ്പെൻസായി തുടരുകയാണ്. ......
മുംബയ്: ഐടി ഭീമനായ ടി.സി.എസിന്റെ (TCS) മറവിൽ നടന്ന മതംമാറ്റ ശ്രമങ്ങളും ലൈംഗിക അതിക്രമങ്ങളും പുറത്തുകൊണ്ടുവന്നത് നാസിക് സിറ്റി പൊലീസിലെ ഏഴ് വീര വനിതകൾ. തങ്ങളുടെ ഔദ്യോഗിക പദവികൾ മാറ്റിവെച്ച്, 40 ദിവസത്തോളം നീണ്ട അതിസാഹസികമായ രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇവർ പ്രതികളെ കുടുക്കിയത്.
വേഷം മാറി വന്ന 'അദൃശ്യ' നിരീക്ഷകർ
ഓഫീസിനുള്ളിൽ കാര്യമായ റെയ്ഡുകൾ നടത്തിയാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്ന ഭയത്താൽ നാസിക് സിറ്റി പൊലീസ് തികച്ചും വ്യത്യസ്തമായ ഒരു വഴിയാണ് തിരഞ്ഞെടുത്തത്. ......
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത പരസ്യമായ പോര് മുന്നണിയിൽ വൻ പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നു. വോട്ടെണ്ണലിന് മുൻപേ കസേര ഉറപ്പിക്കാനുള്ള നേതാക്കളുടെ നീക്കം അപക്വമാണെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് ഘടകകക്ഷികളും കോൺഗ്രസ് ഹൈക്കമാൻഡും.
അതൃപ്തിയുമായി ഘടകകക്ഷികൾ
തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതിയിലുള്ള സോഷ്യൽ മീഡിയ ചർച്ചകളും നേതാക്കളുടെ പ്രസ്താവനകളും വോട്ട് ചെയ്ത ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന വികാരമാണ് യു.ഡി.എഫിൽ ഉയരുന്നത്. ......
കേരളം ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനായി ശ്വാസമടക്കി കാത്തിരിക്കുന്ന ഈ നിമിഷങ്ങളിൽ, ജനവിധിയേക്കാൾ ഉച്ചത്തിൽ കേൾക്കുന്നത് അധികാരത്തിന്റെ ഇടനാഴികളിലെ പിറുപിറുപ്പുകളും പടലപ്പിണക്കങ്ങളുമാണ്. വോട്ടുകൾ പെട്ടിയിലായിക്കഴിഞ്ഞു, ജനങ്ങളുടെ തീരുമാനം മുദ്രവെക്കപ്പെട്ടു. ......
ന്യൂഡൽഹി:പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കലുമായി (Special Intensive Revision) ബന്ധപ്പെട്ട് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവർ നൽകിയ അപ്പീലുകളിൽ നിശ്ചിത തീയതിക്കകം അനുകൂല വിധി ഉണ്ടായാൽ അവർക്ക് വോട്ട് ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.
ആദ്യഘട്ട വോട്ടെടുപ്പിനായി ഏപ്രിൽ 21-നകം അപ്പീൽ അനുവദിക്കപ്പെട്ടവർക്കും, രണ്ടാം ഘട്ടത്തിനായി ഏപ്രിൽ 27-നകം വിധി ലഭിക്കുന്നവർക്കും വോട്ട് ചെയ്യാം.
ഇത്തരത്തിൽ അപ്പീൽ വിജയിക്കുന്നവരെ ഉൾപ്പെടുത്തി പ്രത്യേക വോട്ടർ പട്ടിക (Supplementary Rolls) തയ്യാറാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദ്ദേശിച്ചു.
വോട്ടിംഗ് തീയതികൾ: ഈ വോട്ടർമാർക്ക് യഥാക്രമം ഏപ്രിൽ 23, ഏപ്രിൽ 29 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പുകളിൽ പങ്കുചേരാം.
അപ്പീൽ നിലനിൽക്കുന്നത് യോഗ്യതയല്ല: ഒരാളുടെ അപ്പീൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നു എന്നതുകൊണ്ട് മാത്രം വോട്ട് ചെയ്യാൻ അനുമതി ലഭിക്കില്ല. ......
രാഹുൽഗാന്ധിയുടെ പ്രധാനമന്ത്രിമോഹം എന്ന ആർത്തിയുടെ രാഷ്ട്രീയ പര്യവസാനമായിരുന്നു ഇൻഡ്യാസഖ്യം. കൊട്ടിഘോഷിച്ചുകൊണ്ട് ബീഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ വളർന്നുപന്തലിച്ച് ബീഹാറിന്റെ മണ്ണിൽ കട്ടപ്പുകയായി മാറിയ ഇൻഡ്യാസഖ്യം തൃണമൂൽ കോൺഗ്രസ് വംഗനാട്ടിൽ ഇപ്പോൾ ഊർദ്ധശ്വാസം വലിക്കുകയാണ്. ......
വാഷിംഗ്ടൺ: ആറാഴ്ച നീണ്ടുനിന്ന സംഘർഷത്തിന് പിന്നാലെ ഇറാനുമായി സമാധാന കരാറിലേക്കുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിന്റെ ഭാഗമായി സമ്പുഷ്ട യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ തയ്യാറായിട്ടുണ്ടെന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാവുന്ന യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ......
പി വി എ നാസർ
ദോഹ:സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മഹനീയരൂപമായ കുടുംബം എന്ന സങ്കൽപ്പത്തിന് ആദരമർപ്പിച്ച് ഖത്തർ കുടുംബദിനത്തിൽ രാജ്യത്തെ പ്രധാന പാതകളും സ്മാരകങ്ങളും ഹരിതാഭമായി. ഖത്തറിലെ പൊതുമരാമത്ത് വകുപ്പായ 'അശ്ഗാൽ' ഇന്നലെ (ബുദ്ധനാഴ്ച)രാത്രി നഗരഹൃദയത്തിലെ പ്രധാന ഇടങ്ങളെ പച്ച വെളിച്ചത്തിൽ കുളിപ്പിച്ചത്.
സമൂഹത്തിന്റെ നെടുംതൂണായ കുടുംബബന്ധങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ ദീപാലങ്കാരം. ......
ചെങ്ങന്നൂർ:പുത്തൻ കാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന 6 -ാം മാർത്തോമ്മ, 8 -ാം മാർത്തോമ്മ കാതോലിക്കേറ്റ് രത്നദീപം പുത്തൻകാവിൽ ഗീവറുഗീസ് മാർ പീലക്സിനോസ് എന്നീവരുടെ സംയുക്ത ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് പുത്തൻ കാവ് കത്തീഡ്രലിൽ നടത്തിയ തീർഥാടക സംഗമത്തിൽ ആയിരങ്ങൾ പങ്കെടുത്തു . വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും പുത്തൻകാവിൽ കൊച്ചു തിരുമേനി ചെയ്ത സേവനങ്ങളെ ഒരു കാലത്തും വിസ്മരിക്കാൻ കഴിയുകയില്ലെന്ന് തീർഥാടക സംഗമം ഉദ്ഘാടനം ചെയ്ത ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ......