കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികരണവുമായി കേസിലെ പ്രതി സുഹൈൽ സജീവിന്റെ മാതാവ് നൂഹാ സജീവ്. അപകടത്തിൽ മൂന്ന് വിലപ്പെട്ട ജീവനുകളാണ് നഷ്ടമായതെന്നും മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന വാക്കുകൾക്കതീതമാണെന്നും അവർ പറഞ്ഞു.
ഒരു അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബത്തോടുള്ള പിന്തുണ അറിയിക്കുന്നുവെന്ന് നൂഹാ സജീവ് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കി. ......
തിരുവനന്തപുരം: കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ആന്ധ്രപ്രദേശ് സ്വദേശിനിയായ 16കാരിയെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് സ്പായിൽ വിറ്റതായാണ് വിവരം. ......
ദോഹ : സംസ്ക്യതി ഖത്തറിന്റെ നേത്യത്വത്തിൽ ഖത്തർ ഇന്ത്യൻ കാരം അസോസിയേഷനുമായി സഹകരിച്ച് മൂന്നാമത് ഓപൺ കാരം ടൂർണമെന്റ് അബു ഹമൂർ വൈബ്രന്റ് ഹാളിൽ രണ്ടു ദിവസങ്ങളായി നടന്നു. ആദ്യ ദിനം നടന്ന ഉൽഘാടന യോഗത്തിൽ റയ്യാൻ യൂണിറ്റ് വൈസ് പ്രസിഡന്റ് സിദ്ദിഖ് കടവനാട് അധ്യക്ഷനായിരുന്നു. ......
ദോഹ: ഖത്തറിലെ തെക്കൻ കേരള ജില്ലാ സാമൂഹിക കൂട്ടായ്മയായ സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ (സ്കിയ - SKEA) അക്കാദമിക രംഗത്ത് മികച്ച വിജയം കൈവരിച്ച അംഗങ്ങളുടെ മക്കൾക്കായി പ്രൊഫിഷ്യൻസി അവാർഡ് വിതരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
തുമാമയിലെ അൽ സാജ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ സ്കിയ പ്രസിഡന്റ് ബിലാൽ ഹരിപ്പാട് അധ്യക്ഷത വഹിച്ചു. മാസ്റ്റർ അദ്നാന്റെ ഖിർഅത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോക്ടർ താജ് ആലുവ മുഖ്യപ്രഭാഷണം നടത്തി. ......
ബെർലിൻ: ജർമ്മൻ തലസ്ഥാനമായ ബെർലിനിൽ സംഘടിപ്പിച്ച നാലാമത് 'ദിവാൻ' അറബ് പുസ്തകോത്സവം ഖത്തർ സ്ഥാനപതിയും 'ദിവാൻ' ട്രസ്റ്റി ബോർഡ് ചെയർമാനുമായ അബ്ദുള്ള ബിൻ ഇബ്രാഹിം അൽ ഹമർ ഉദ്ഘാടനം ചെയ്തു. 'ദിവാൻ' അറബ് കൾച്ചറൽ ഹൗസ് ഒരുക്കുന്ന പുസ്തകോത്സവത്തിൽ 110 അറബ്-അന്താരാഷ്ട്ര പ്രസാധകശാലകളാണ് അണിനിരക്കുന്നത്.
പുസ്തകങ്ങളിലും അറിവിലും നിക്ഷേപിക്കുന്നത് മാനവികതയിലും കൂടുതൽ തുറന്ന ചിന്താഗതിയുള്ള ഭാവിയിലുമുള്ള നിക്ഷേപമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അംബാസഡർ വ്യക്തമാക്കി. ......
ബാങ്കോക്ക്:അന്താരാഷ്ട്ര നാണയ നിധിയുടെയും (IMF) വേൾഡ് ബാങ്ക് ഗ്രൂപ്പിന്റെയും 2026-ലെ വാർഷിക യോഗങ്ങളുടെ ഭാഗമായി ഖത്തർ സെൻട്രൽ ബാങ്ക് (QCB) ഖത്തറി ബാങ്കുകൾക്കായി വാർഷിക വിരുന്ന് സംഘടിപ്പിച്ചു. തായ്ലാന്റിലെ ബാങ്കോക്കിൽ വെച്ചാണ് ചടങ്ങ് നടന്നത്.
ഒക്ടോബർ 12 മുതൽ 18 വരെ നടക്കുന്ന ഐ.എം.എഫ് - ലോകബാങ്ക് യോഗങ്ങളിൽ ആഗോള സാമ്പത്തിക കാഴ്ചപ്പാടുകൾ, വികസന മുൻഗണനകൾ, സാമ്പത്തിക സ്ഥിരത നേരിടുന്ന വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ധനകാര്യ പ്രതിനിധികളും സാമ്പത്തിക വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.
ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽ ഥാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ......
ദോഹ: ഫോക്കസ് ഇന്റർനാഷണൽ ഖത്തർ റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫോക്കസ് ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശനവും താരലേലവും ഫോക്കസ് വില്ലയിൽ നടന്നു. ഫോക്കസ് ഖത്തർ സി.ഇ.ഒ. ......
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ മൊയിലോത്തറ സർക്കാർ എൽപി സ്കൂൾ അധ്യാപിക കെ. അനുമോളെ കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം കുടുംബത്തോടൊപ്പം വിട്ടയച്ചു. ......
എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ജലക്ഷാമവും ദക്ഷിണേന്ത്യയിലെ നെൽകൃഷിയെ ഗുരുതരമായി ബാധിക്കുന്നു. കുടിവെള്ളം പരമാവധി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഒരു സീസണിലെ നെൽകൃഷി ഒഴിവാക്കാനുള്ള നീക്കങ്ങൾ ശക്തമാകുകയാണ്. ......
ആഗോള എണ്ണവിലയിൽ വരും വർഷം ഗണ്യമായ കുറവുണ്ടാകുമെന്ന് ഗോൾഡ്മാൻ സാക്സിന്റെ പുതിയ വിലയിരുത്തൽ. 2027ൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിലേക്ക് താഴുമെന്നാണ് പ്രവചനം. ......