കൊച്ചി: ഒപ്പോ ഇന്ത്യ എഫ്33 പ്രോ 5ജി, എഫ്33 5ജി മോഡലുകൾ ഉൾപ്പെടുന്ന ഒപ്പോ എഫ്33 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു.
സെഗ്മെൻറിലെ ഏറ്റവും മികച്ച 50എംപി അൾട്രാ-വൈഡ് സെൽഫി ക്യാമറ, ദീർഘകാലം നിലനിൽക്കുന്ന ഐപി69കെ, 7000എംഎഎച്ച് ബാറ്ററി, കളർഒഎസ് 16, 5ജി++ കണക്റ്റിവിറ്റി എന്നിവയാണ് ഈ സീരീസിൻറെ പ്രധാന ആകർഷണങ്ങൾ. എഐ ഗ്രൂപ്ഫൈ എക്സ്പെർട്ട്, എഐ പോർട്രെയ്റ്റ് ഗ്ലോ, എഐ ഇറേസർ, ഡ്യുവൽ-വ്യൂ വീഡിയോ തുടങ്ങിയ നൂതന സവിശേഷതകളോടെ മികച്ച ഫോട്ടോഗ്രഫിയും ദൈനംദിന ഉപയോഗത്തിലെ സ്ഥിരതയും ഒരുമിച്ച് നൽകുകയാണ് എഫ്33 സീരീസ്. 6.57 ഇഞ്ച് 120ഹെർട്സ് അമോലെഡ് ഡിസ്പ്ലേ, മീഡിയടെക് ഡിമെൻസിറ്റി 6360 എംഎഎക്സ് പ്രോസസർ, 12ജിബി റാം വരെ, 80ഡബ്ല്യു സൂപ്പർവൂക് ചാർജിംഗ് എന്നിവയും ഉൾപ്പെടുന്നു. ......
ദാവൺഗെരെ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ നിന്ന് മുസ്ലിം നേതാക്കൾ വിട്ടുനിന്നത് കോൺഗ്രസ്സ് നേതൃത്വത്തിൽ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കയാണ്. സംസ്ഥാന ന്യൂനപക്ഷ വിഭാഗം ചെയർമാൻ അബ്ദുൾ ജബ്ബാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ......
കണ്ണൂർ: തനിക്കെതിരായ ലൈംഗികാതിക്രമ കേസ് രാഷ്ട്രീയ പ്രേരിതമെന്ന ആരോപണവുമായി കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നും വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നുമുള്ള കണ്ണൂർ സ്വദേശിനിയായ ഇരുപത്തെട്ടുകാരിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് അതുലിനെതിരെ കേസെടുത്തത്. എന്നാൽ, ലൈംഗികാതിക്രമ കേസ് വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്നാണ് അതുൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്നും ആരെയും അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നും അതുൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ......
മലപ്പുറം സ്വദേശികളായ ഒമ്പത് പേരുടെ മരണത്തിനിടയായ വാൽപ്പാറ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അമിത ബ്രേക്ക് ഉപയോഗവുമാണെന്ന് പൊള്ളാച്ചി ആർടിഒ. മോശം കാലാവസ്ഥയോ കാഴ്ചക്കുറവോ അപകടത്തിന് കാരണമല്ലെന്നും ആർടിഒ അറിയിച്ചു. ......
ന്യൂഡൽഹി: ഭാരതത്തിലെ ദേശീയപാതകളിലൂടെയുള്ള യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ വിപ്ലവകരമായ മാറ്റങ്ങൾ നിർദ്ദേശിച്ച് സുപ്രീംകോടതി. പാതയോരങ്ങളിലെ അനധികൃത ധാബകളും അശാസ്ത്രീയമായ ലോറി പാർക്കിംഗും ജീവനെടുക്കുന്ന 'മരണക്കെണി'കളായി മാറുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ......
തിരുവനന്തപുരം: കേരളം മുമ്പെങ്ങുമില്ലാത്ത വിധം അസാധാരണമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിൽ. പകൽ കത്തുന്ന വെയിലും രാത്രിയിൽ ഒട്ടും തണുപ്പില്ലാത്ത അവസ്ഥയും മലയാളിക്ക് ദുസ്സഹമാകുന്നു. ......

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിന് നിബന്ധനയായി അവരുടെ സ്വത്തുക്കൾ വിൽക്കാൻ കോടതികൾക്ക് ഉത്തരവിടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യ നടപടികൾ എന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്നും അത് പണം ഈടാക്കാനുള്ള (Recovery proceedings) മാർഗമാക്കി മാറ്റരുതെന്നും കോടതി നിരീക്ഷിച്ചു.
കോടതി നിരീക്ഷണത്തിലെ പ്രധാന പോയിന്റുകൾ:
സിവിൽ തർക്കങ്ങൾ ജാമ്യവേദിയിലല്ല: ജാമ്യം അനുവദിക്കുമ്പോൾ സിവിൽ സ്വഭാവമുള്ള തർക്കങ്ങൾ തീർപ്പാക്കാനോ അന്തിമമായ സാമ്പത്തിക വിധി പ്രസ്താവിക്കാനോ ക്രിമിനൽ കോടതികൾക്ക് അധികാരമില്ല.
നിയമപരമായ പരിധി: ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023 അല്ലെങ്കിൽ ക്രിമിനൽ നടപടിക്രമം (CrPC), 1973 എന്നിവയനുസരിച്ച് അന്വേഷണ ഘട്ടത്തിലോ ജാമ്യ ഘട്ടത്തിലോ പ്രതിയുടെ സ്വത്ത് വിൽക്കാൻ ഉത്തരവിടാൻ നിയമം അനുവദിക്കുന്നില്ല.
സ്വത്തവകാശം: ഇത്തരമൊരു നിബന്ധന വയ്ക്കുന്നത് പ്രതിയുടെ ഭരണഘടനാപരമായ സ്വത്തവകാശത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിന്റെ പശ്ചാത്തലം:
വിശ്വാസവഞ്ചന, വഞ്ചന (IPC 406, 409, 420) എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട പ്രതികൾക്ക് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ......
ന്യൂഡൽഹി:പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. പരസ്യം നൽകുകയോ കൃത്യമായ അഭിമുഖം നടത്തുകയോ ചെയ്യാതെ അഡ്ഹോക്ക് (Ad-hoc) അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ് പി.എസ്. ......
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ പതാക വഹിക്കുന്ന ടൗസ്ക എന്ന ചരക്കുകപ്പലാണ് യുഎസ് സൈന്യം പിടിച്ചെടുത്തത്. ......
തിരുവനന്തപുരം: നെട്ടയം മലമുകളിൽ സിപിഎം - ബിജെപി സംഘർഷം. ബിജെപി നേതാവിന്റെ ഭാര്യയെ അപമാനിച്ചുവെന്ന പരാതിയോടെയാണ് സംഭവങ്ങളുടെ തുടക്കം.......