വാഷിങ്ടൺ: ഇറാനെതിരെ മുമ്പ് നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂറി'യെക്കാൾ ശക്തമായ സൈനിക നടപടി സ്വീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വാർത്താ വെബ്സൈറ്റായ ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ......
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരസമരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. വാങ്ചുക്കിന്റെ ആരോഗ്യവും ജീവനും രാജ്യത്തിന് അതീവ വിലപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ തീരുമാനം ആശ്വാസം പകരുന്നതാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ദീപ്കെ പറഞ്ഞു.
26 ദിവസം നീണ്ടുനിന്ന ഉപവാസത്തിലൂടെ രാജ്യത്തിന്റെ മനസ്സാക്ഷിയെ ഉണർത്താൻ വാങ്ചുക്കിന് കഴിഞ്ഞുവെന്നും അദ്ദേഹത്തിന്റെ ധൈര്യത്തിനും ത്യാഗത്തിനും നന്ദിയറിയിക്കുന്നുവെന്നും ദീപ്കെ വ്യക്തമാക്കി. ......
മേടം: കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നോട്ട് പോകണമെന്നില്ല. സാമ്പത്തിക നഷ്ടം, മാനസിക സമ്മർദം, ആഗ്രഹങ്ങൾ വൈകുക, യാത്രകളിൽ തടസ്സം എന്നിവ അനുഭവപ്പെടാം. ......
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കേന്ദ്രമന്ത്രിമാരായ ജെ.പി. ......
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ജൂലൈ 24 (വെള്ളിയാഴ്ച) രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെതിരെയും നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രമന്ത്രി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടുമാണ് പഠിപ്പ് മുടക്ക് സമരം സംഘടിപ്പിക്കുന്നത്. ......
കൊച്ചി: ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മമ്മൂട്ടി. രാജ്യത്തിന്റെ ഭാവി യുവാക്കളിലാണെന്നും അവരുടെ ശബ്ദം സമൂഹവും ഭരണകൂടവും ഗൗരവത്തോടെ കേൾക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ......
കൊല്ലം: മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കോർപ്പറേഷൻ കൗൺസിലറും വിദ്യാഭ്യാസ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബി. അജിത് കുമാറിന്റെ (53) അവയവങ്ങൾ അഞ്ചുപേർക്ക് പുതുജീവനേകും. ......
ദോഹ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് ജനാസ നമസ്കാരവും അനുസ്മരണ യോഗവും സംഘടിപ്പിക്കുന്നു.
നാളെ ഉച്ചയ്ക്ക് 1:30-ന് അബു ഹമൂർ ഐ.സി.സി (ICC) അശോക ഹാളിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. ......
ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി പാറശ്ശാല മുതൽ കാസർഗോഡ് വരെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കേരള റെയില്‍വേ പോലീസും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിൽ 40 കിലോ കഞ്ചാവ് പിടികൂടി.9 കേസ്സുകളിലായി ഏഴ് പേരെ അറസ്റ്റ് ചെയ്തു.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നതായി സംശയിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇതിൽ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്ന് അതിഥി തൊഴിലാളികളാണ്.
കഞ്ചാവിന് പുറമേ എം.ഡി.എം.എ, കഞ്ചാവ് മിഠായി തുടങ്ങിയ ലഹരിയുൽപ്പന്നങ്ങളും പിടികൂടിയവയിൽ ഉൾപ്പെടുന്നു. ......
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കൾക്ക് തൃപ്പൂണിത്തുറയിൽ പൗരസ്വീകരണം നൽകി.തൃപ്പൂണിത്തുറയിലെ കഥകളി ക്ലബ്ബിനും സംഗീത സമിതിക്കും മുൻപ് ലഭിച്ചിരുന്നതും പിന്നീട് മുടങ്ങിപ്പോയതുമായ സാമ്പത്തിക ഗ്രാന്റുകൾ അടുത്ത വർഷത്തെ ബജറ്റ് മുതൽ പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കൾക്ക് തൃപ്പൂണിത്തുറയിൽ പൗരസ്വീകരണം നൽകുന്നതിനായി തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു കലാകാരനെ ആദരിക്കുമ്പോൾ ആ വ്യക്തിയെമാത്രമല്ല, ഒരു നാടിന്റെ പാരമ്പര്യവും, സംസ്കാരവും ആണ് ആദരിക്കപ്പെടുന്നത്. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ പ്രശസ്ത മോഹിനിയാട്ടം ആചാര്യ ശ്രീദേവി ടീച്ചർ, പ്രശസ്ത സംഗീതജ്ഞൻ തൃപ്പൂണിത്തുറ എൻ. ......