മുംബൈയിൽ സിജെപി നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ സിവിൽ വേഷത്തിലെത്തിയ ഒരു പൊലീസുദ്യോഗസ്ഥൻ യുവതിയോട് മോശമായി പെരുമാറിയെന്ന ആരോപണം വിവാദമാകുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ ഉദ്യോഗസ്ഥനെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തി. ......
മലപ്പുറം/തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത കൊടുങ്കാറ്റുകൾ സൃഷ്ടിച്ച മുൻ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ പെട്ടെന്നുള്ള കാണാമറയത്ത് വലിയ രാഷ്ട്രീയ നിഗൂഢതകൾക്ക് വഴിതുറക്കുന്നു. ......
ലണ്ടനിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ട സൗദി രാജകുമാരൻ അബ്ദുള്ള ബിൻ ഫഹദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ ജലാവി അൽ സൗദിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മദ്യം, പാർട്ടി ഡ്രഗ്, ഡോക്ടർ നിർദേശിച്ച മരുന്നുകൾ എന്നിവയുടെ മാരകമായ സംയോജനമാണ് 29-കാരന്റെ മരണത്തിന് കാരണമായതെന്നാണ് യുകെയിലെ കോറോണറുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ......
ദോഹ: സ്മാർട്ട് ഗതാഗതം, റോഡ് സുരക്ഷാ പഠനങ്ങൾ, നിയമനിർമ്മാണം, ഗവേഷണവും വികസനവും (R&D) എന്നീ മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഖത്തർ ഗതാഗത മന്ത്രാലയവും (MoT) ഖത്തർ സൊസൈറ്റി ഓഫ് എൻജിനീയേഴ്സും (QSE) ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു.
റോഡ് ഗതാഗത മേഖലയിൽ സ്വദേശി പ്രതിഭകളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് പ്രത്യേക പരിശീലനങ്ങൾ, ശിൽപശാലകൾ, വിദ്യാഭ്യാസ ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിന് ഈ കരാർ വഴിയൊരുക്കും. ഗതാഗത മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്പോർട്ട് അഫയേഴ്സിന് കീഴിൽ ജോലി ചെയ്യുന്ന എൻജിനീയറിംഗ് ജീവനക്കാർക്കും പദ്ധതിയുടെ ഭാഗമായി ഉന്നത പരിശീലനങ്ങൾ ലഭ്യമാക്കും.
ഗതാഗത മന്ത്രാലയ ഓഫീസിൽ നടന്ന ചടങ്ങിൽ ലാൻഡ് ട്രാൻസ്പോർട്ട് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജി. ......
തൃക്കാക്കര ഗവ. മോഡൽ എഞ്ചിനീയറിംഗ് കോളേജിൻ്റെ വാർഷിക ടെക് ഫെസ്റ്റായ എക്സൽ 2026 പതിപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു.......
ദോഹ: വിവരങ്ങളുടെ കൃത്യതഉറപ്പുവരുത്തുന്നതിനും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ മുൻനിർത്തിയും ഔദ്യോഗിക വിവരസ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് വിദ്യാർത്ഥികളോടും ജീവനക്കാരോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ച് ഖത്തർ യൂണിവേഴ്സിറ്റി (QU). വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും സ്ഥിരീകരിക്കാത്ത പരസ്യങ്ങളോട് പ്രതികരിക്കുന്നതും ഒഴിവാക്കണമെന്ന് സർവ്വകലാശാല മുന്നറിയിപ്പ് നൽകി.
ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന വിവരങ്ങൾ പരിശോധിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സർവ്വകലാശാല പ്രത്യേക അറിയിപ്പിൽ വ്യക്തമാക്കി. ......
ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാൽ രംഗത്തെത്തിയതിന് പിന്നാലെ വിസ്മയ്ക്ക് കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. 'സ്വന്തം പൗരന്മാരോട് ഭരണകൂടം ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങൾ കരുതുന്നത്?' എന്നായിരുന്നു വിസ്മയ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ......
ലോക വ്യാപാര സംഘടനയുടെ മത്സ്യസബ്സിഡി കരാറില്‍ ഇന്ത്യ ഒപ്പു വച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും രാജ്യത്തിന്റെ മത്സ്യമേഖലയുടെ വികസനത്തെയും പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ആവശ്യപ്പെട്ടു.
2026 ജൂലൈ 20 ന് ലോക വ്യാപാര സംഘടനയുടെ മത്സ്യസബ്സിഡി കരാര്‍ ഔദ്യോഗികമായി ഇന്ത്യ അംഗീകരിക്കുകയും അംഗീകാരരേഖ ലോക വ്യാപാര സംഘടനയുടെ ഡയറക്ടര്‍ ജനറലിന് ഇന്ത്യയുടെ വാണിജ്യകാര്യ സെക്രട്ടറി ജനീവയില്‍ സമര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടെ കരാര്‍ അംഗീകരിക്കുന്ന 123-ാമത്തെ അംഗരാജ്യമായി ഇന്ത്യ മാറി. ......