ദോഹ: 2026 മുതൽ 2030 വരെയുള്ള ഖത്തറിന്റെ പുതിയ ദേശീയ മനുഷ്യാവകാശ കർമ്മപദ്ധതിയുമായി (National Human Rights Action Plan) ബന്ധപ്പെട്ട് അന്താരാഷ്ട്ര സഹകരണ മന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദിന്റെ നേതൃത്വത്തിൽ കൺസൾട്ടേറ്റീവ് സെഷൻ നടന്നു. ......
ജിദ്ദ: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെ കൺസൾട്ടേറ്റീവ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് അമീറും സംഘവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ എത്തിയ അമീറിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് നേരിട്ടെത്തി സ്വീകരിച്ചു. ......
ദോഹ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് "രക്തദാനം മഹാദാനം" എന്ന സന്ദേശവുമായി ക്യൂമേറ്റ്സ് ഖത്തർ (Qmates Qatar) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് ഹമദ് നാഷണൽ ബ്ലഡ് ഡോണർ സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുക.
ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകുന്നേരം 5:30 വരെയാണ് രക്തദാനത്തിനായി സമയം ക്രമീകരിച്ചിരിക്കുന്നത്. ......
ചെങ്ങന്നൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ ചെങ്ങന്നൂരിൽ പരക്കെ അക്രമം. പാണ്ടനാട് ഇല്ലിമല പാലത്തിന് സമീപം ഹർത്താൽ അനുകൂലികൾ കാർ തകർത്തു. ......
ചെങ്ങന്നൂർ: ഇടി മിന്നലേറ്റ് യുവാവ് മരിച്ചു. പുത്തൻകാവ് പളളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയ മുളക്കുഴ പുത്തൻ പീടികയിൽ അഷറഫ് പി.എമിന്റെയും സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23 ) ആണ് ഇടിമിന്നൽ ഏറ്റ് മരിച്ചു. ......
പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. തൃശ്ശൂർ വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ടാണ് സംഭവം.......
മേടം: മുന്നേറ്റത്തിനുള്ള ശക്തമായ ദിവസം. നീണ്ടുനിന്ന കാര്യങ്ങൾ പൂർത്തിയാകാനും പുതിയ തുടക്കങ്ങൾ വിജയകരമാകാനും സാധ്യതയുണ്ട്.......
മുംബൈയിൽ സുരക്ഷാ ഗാർഡുകളെ ആക്രമിച്ച യുവാവ് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ആഗ്രഹിച്ചിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. മുംബൈയിലെ നയ നഗർ പ്രദേശത്തെ നിർമാണ സ്ഥലത്ത് തിങ്കൾ പുലർച്ചെ നാലുമണിയോടെയാണ് സായിബ് സുബൈർ അൻസാരി എന്ന മുപ്പത്തൊന്നുകാരൻ രണ്ട് സെക്യൂരിറ്റി ഗാർഡുകളെ കത്തികൊണ്ട് ആക്രമിച്ചത്. ......
ചെങ്ങന്നൂർ. ഐ എച്ച് ആർ ഡി എഞ്ചിനീയറിങ്ങ് കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിൽ ഒഴിവു വന്നിട്ടുള്ള ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഏപ്രിൽ 30
ന് രാവിലെ 10.30 മണിക്ക് ടെസ്റ്റ്/ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. ......
മേയ് ഒന്നു മുതൽ എൽപിജി സിലിണ്ടർ ബുക്കിംഗിലും വിതരണത്തിലും പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിലെ പ്രതിസന്ധി ഇന്ത്യയിലെ എൽപിജി വിതരണത്തെയും ബാധിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഈ മാറ്റങ്ങൾ കൊണ്ടുവന്നത്. ......