ബംഗളുരു: കർണാടകത്തിലെ സിദ്ധരാമയ്യ മന്ത്രിസഭയിൽ നന്നായി പ്രവർത്തിക്കുന്ന, നല്ല പ്രതിഛായയുള്ള മന്ത്രിമാരിൽ ഒരാളാണ് ദിനേഷ് ഗുണ്ടുറാവു. ആരോഗ്യ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ......
തിരുവനന്തപുരം: അഴിമതിയോട് വിട്ടുവീഴ്ചയില്ലെന്ന സർക്കാർ പ്രഖ്യാപനങ്ങൾക്കിടയിലും സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ കൈക്കൂലി ഇടപാടുകൾ വ്യാപകമാകുന്നു. പരമ്പരാഗതമായ പണമിടപാടുകൾക്ക് പകരം ഗൂഗിൾ പേ അടക്കമുള്ള യു.പി.ഐ സംവിധാനങ്ങൾ വഴിയാണ് ഇപ്പോൾ ലക്ഷങ്ങളുടെ 'കോഴക്കളി' നടക്കുന്നത്. ......
ന്യൂഡൽഹി: ആരാധനാലയങ്ങളിൽ അരാജകത്വമുണ്ടാകാൻ പാടില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളടക്കം, വിവിധ മതവിഷയങ്ങൾ പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
കോടതിയിൽ നടന്ന പ്രധാന വാദങ്ങൾ
വിശ്വാസപരമായ കാര്യങ്ങളിൽ വാദം നടക്കുന്നതിനിടെ, ഓരോ ആരാധനാലയത്തിനും അതിന്റേതായ രീതികളുണ്ടെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി.
അവകാശങ്ങൾക്ക് പരിധിയുണ്ട്: ആർക്കും ഏത് ആരാധനാലയത്തിലും പ്രവേശിച്ച് സ്വന്തം ഇഷ്ടപ്രകാരം ആരാധന നടത്താൻ കഴിയില്ലെന്ന് നിസാമുദ്ദിൻ ദർഗയിലെ ആത്മീയ നേതാവിനു വേണ്ടി ഹാജരായ അഭിഭാഷകൻ നിസാം പാഷ വാദിച്ചു. ......
കൊച്ചി: തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെട്ടിരുന്ന ഇരുപതിനായിരത്തിലധികം ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് നിഷേധിക്കപ്പെട്ടുവെന്ന പരാതിയിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതി. വോട്ട് നിഷേധിക്കപ്പെട്ടത് ശരിയെങ്കിൽ അത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു. ......
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ദളിത് സംഘടനകളും ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനം വലഞ്ഞു. പ്രതിഷേധം പലയിടങ്ങളിലും അക്രമാസക്തമാവുകയും പൊതുജനങ്ങളെ സാരമായി ബാധിക്കുകയും ചെയ്തു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ചതോടെ കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. വേനൽക്കാലത്തെ ആവശ്യകത മുൻകൂട്ടി കാണുന്നതിൽ കെ.എസ്.ഇ.ബിക്ക് സംഭവിച്ച ഗുരുതരമായ പിശക് ഒടുവിൽ ഔദ്യോഗിക ലോഡ്ഷെഡിംഗിലേക്ക് വഴിമാറി. ......
ന്യൂഡൽഹി: വധശിക്ഷ വിധിക്കുന്നതിന് മുൻപായി പ്രതിയുടെ പശ്ചാത്തലവും സാഹചര്യങ്ങളും വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ വിചാരണ കോടതികൾ നിർബന്ധമായും തേടണമെന്ന് സുപ്രീം കോടതി. കുറ്റം തെളിയിക്കപ്പെട്ട ഉടൻ തന്നെ, ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുൻപായി പ്രതിയുടെ ഭാഗത്തുനിന്നുള്ള ലഘൂകരണ സാഹചര്യങ്ങൾ (Mitigating Circumstances) വിശദമാക്കുന്ന റിപ്പോർട്ട് വിളിച്ചുവരുത്തുന്നത് ഒരു പതിവാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
പട്ന ഹൈക്കോടതി ശരിവെച്ച വധശിക്ഷയ്ക്കെതിരെയുള്ള അപ്പീലുകൾ പരിഗണിക്കവെ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഇടപെടൽ. ......
ടെഹ്റാൻ: ഇറാന്റെ ഭരണരംഗത്ത് ഗൗരവമായ മാറ്റങ്ങൾ സംഭവിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്. രാജ്യത്തെ പരമോന്നത നേതാവിന്റെ അധികാരം കുറയുകയും, സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭരണകാര്യങ്ങളിൽ മുൻതൂക്കം നേടുകയും ചെയ്തതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ സൂചിപ്പിക്കുന്നു. ......
മെൽബൺ: ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വാർത്താ ഉള്ളടക്കം ഉപയോഗിക്കുന്നതിനുള്ള പ്രതിഫലം മാധ്യമസ്ഥാപനങ്ങൾക്ക് ഉറപ്പാക്കാൻ പുതിയ നിയമവുമായി ഓസ്ട്രേലിയ. ഇതു സംബന്ധിച്ച കരട് നിയമം സർക്കാർ ചൊവ്വാഴ്ച്ച പുറത്തിറക്കി. ......
വാഷിങ്ടൺ: ഇറാൻ ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഭരണകൂടം തകർന്നെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ......