ഔദ്യോഗിക സ്ഥാനത്തു നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭാ സ്പീക്കർ എ. എൻ.......

സംസ്ഥാന പോലീസ് സേനയിൽ ഡിജിപി റാങ്കിൽ പ്രവർത്തിക്കുന്നവർ ഔദ്യോഗികമായി വാഹനത്തിൽ ഉപയോഗിക്കുന്ന മൂന്ന് സ്റ്റാറുള്ള നക്ഷത്ര ചിഹ്നങ്ങൾ പതിച്ച ബോർഡ് സർവ്വീസിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് റിട്ടയർ ചെയ്ത ടോമിൻ ജെ തച്ചങ്കരി കഴിഞ്ഞ 22-ആം തീയതി കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയ സ്വകാര്യ വാഹനത്തിൽ കണ്ടെത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ ചുമത്തിയ പിഴ വിചാരണ ഒഴിവാക്കാനുള്ള ഗൂഡാലോചനയെന്നും സംഭവത്തിൽ ടോമിൻ ജെ തച്ചങ്കരിയ്ക്ക് എതിരെ കേസ് എടുക്കണമെന്നും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. ടോമിൻ ജെ തച്ചങ്കരി ഡിജിപി തസ്തികയിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് വിരമിച്ചു. കോട്ടയം വിജിലൻസ് കോടതിയിൽ കഴിഞ്ഞയാഴ്ച ടോമിൻ ജെ തച്ചങ്കരി എത്തിയ സ്വകാര്യ വാഹനത്തിൽ ഡിജിപി മാരായി സർവ്വീസിൽ പ്രവർത്തിക്കുന്നവർ ഉപയോഗിക്കുന്ന മൂന്ന് നക്ഷത്ര ചിഹ്നങ്ങൾ ഉള്ള ബോർഡ് സ്ഥാപിച്ചിരുന്ന പ്രവൃത്തി വിചാരണ നേരിടാനുള്ള കുറ്റകൃത്യമാണ്. ഇതിന് മേൽ കേസും വിചാരണയും ഒഴിവാക്കാൻ പരസ്പരം ഗൂഡാലോചന നടത്തി മോട്ടോർ വാഹന വകുപ്പിനെ കൊണ്ട് ഇപ്പോൾ 250 രൂപ ചെറിയ പിഴ തുക ഈടാക്കി രക്ഷപ്പെടുവാനാണ് ശ്രമം നടക്കുന്നത്. വ്യാജ നക്ഷത്ര ചിഹ്നങ്ങൾ ഉണ്ടാക്കിയതിന് പ്രത്യേക അന്വേഷണം ആവിശ്യമാണ്. ടോമിൻ ജെ തച്ചങ്കരി നേരത്തെ ഗതാഗത വകുപ്പ് കമ്മീഷണറായി പ്രവർത്തിച്ചിരുന്നു. 250 രൂപ പിഴ ഈടാക്കി മാത്രം ഒഴിവാക്കാനുള്ള കുറ്റകൃത്യ പ്രവൃത്തിയായി മോട്ടോർ വാഹന വകുപ്പിനെ കൊണ്ട് സംഭവത്തെ നിസ്സാരവൽക്കരിച്ചിരിക്കുകയാണ്.കഴിഞ്ഞ 22-ആം തീയതി കോട്ടയം ജില്ലാ കളക്ട്രേറ്റ് കോമ്പൗണ്ടിൽ എത്തിയ ടോമിൻ ജെ തച്ചങ്കരി സഞ്ചരിച്ച കാറിൽ നക്ഷത്ര ബോർഡുകൾ കണ്ടത് ചിലർ ചോദ്യം ചെയ്തതോടെ ബോർഡ് മാറ്റിയാണ് ടോമിൻ ജെ തച്ചങ്കരി മടങ്ങിപ്പോയത്. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന് അഡ്വ. ......
തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനത്തു നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭാ സ്പീക്കർ എ. എൻ.......
ചെങ്ങന്നൂർ: കേരളം യഥാർഥത്തിൽ വ്യാപാര സൗഹൃദമാകണമെങ്കിൽ കുത്തക ഭീമന്മാരായ ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോമുകൾക്ക് സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെങ്ങന്നൂർ യൂണിറ്റ് ദ്വൈവാർഷിക പൊതുസമ്മേളനവും തെരഞ്ഞെടുപ്പ് യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഏകദേശം 20 ലക്ഷത്തോളം പേർ സ്വയംതൊഴിൽ കണ്ടെത്തുന്ന മേഖലയാണിത്. ......
തിരുവനന്തപുരം: ബി.അശോക് ഐ.എ.എസിന് സസ്പെൻഷൻ. സർക്കാരിനെ വിമർശിച്ചു എന്നാരോപിച്ചാണ് സൈനികക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ......
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് ഇടയിൽ, യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് സൈബർ ആക്രമണവും. ഇറാനുമായി ബന്ധമുള്ളതായി കരുതുന്ന ഒരു ഹാക്കർ സംഘം, ആയിരക്കണക്കിന് യുഎസ് മറീനുകളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയതായി അവകാശപ്പെട്ടു. ......
കോട്ടയം: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. സർവീസിൽനിന്ന് വിരമിച്ച് മൂന്നു വർഷത്തിന് ശേഷവും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ചതിനാണ് മോട്ടോർവാഹന വകുപ്പിന്റെ നടപടി. ......
തൃശൂർ : കേരളത്തിലെ ഇവന്റ് മാനേജര്‍മാരുടെ സംഘടനയായ 'ഇവന്റ് മാനേജ്മെന്റ് അസോസിയേഷന് കേരള (ഇമാക്) സൈലന്റ് ഹീറോസ് അവാര്‍ഡുകളുടെ എട്ടാം പതിപ്പ് ജൂൺ 06ന് തൃശൂർ ഹയാത്ത് റീജൻസിയിൽ നടക്കും. കേരളത്തിലുടനീളമുള്ള ഇവന്റ് മാനേജര്‍മാരുടെ സുസ്ഥിര സേവനങ്ങളെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇമാക് അവരുടെ പാര്ട്നേഴ്സിനായി അവാര്‍ഡുകള്‍ നല്‍കുന്നത്. ......
കൊച്ചി: ചികിത്സാ വേളയിൽ അമ്മയെയും നവജാതശിശുവിനെയും വേർപെടുത്തുന്ന രീതിക്ക് വിരാമമിട്ടുകൊണ്ട് ജില്ലയിലെ ആദ്യത്തെ മാതൃ-നവജാതശിശു പരിചരണ വിഭാഗം(MNCU) ബർത്ത്വില്ലേജിൽ ആരംഭിക്കുന്നു. 2026 മെയ് 5-ന് അന്താരാഷ്ട്ര മിഡ്വൈഫറി ദിനത്തിലാണ് ഈ നൂതന സംവിധാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ......
കൊളംബോ: സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും ശക്തമാകുന്നതിനിടെ ശ്രീലങ്കൻ ക്രിക്കറ്റിൽ കൂട്ടരാജി. ഏറെക്കാലമായി ബോർഡിനെ നയിച്ചിരുന്ന ഷമ്മി സിൽവയും മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും കൂട്ടരാജി സമർപ്പിച്ചു. ......