ദോഹ: ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ (QPO) സംഗീതവേദികളിൽ മനോഹരമായ ഈണങ്ങൾ തീർക്കുന്ന ഓബോ (Oboe) വാദകൻ മുഹമ്മദ് സ്വാലിഹിന് ലോകപ്രശസ്തമായ 'ബ്രാവോ ഇന്റർനാഷണൽ അവാർഡ്'. ആഗോള ക്ലാസിക്കൽ സംഗീത ഭൂപടത്തിൽ ഖത്തറിന്റെ കലാപരമായ സാന്നിധ്യം ഒരിക്കൽ കൂടി വിളിച്ചോതുന്നതാണ് ഈ നേട്ടം.പ്രകടനകലകളിലും സംഗീത രംഗത്തും അതുല്യമായ വ്യക്തിമുദ്ര പതിപ്പിക്കുന്ന പ്രതിഭകൾക്ക് നൽകുന്ന ആദരമാണ് ബ്രാവോ അവാർഡ്. ......
ദോഹ: കുട്ടികളുടെ ആരോഗ്യ-പുനരധിവാസ മേഖലയിൽ പുത്തൻ നാഴികക്കല്ലുമായി ഖത്തറിലെ പ്രമുഖ മെഡിക്കൽ ഗവേഷണ കേന്ദ്രമായ സിദ്ര മെഡിസിൻ. നാഡീവ്യൂഹ സംബന്ധമായ വെല്ലുവിളികളും പെരുമാറ്റ വൈകല്യങ്ങളും നേരിടുന്ന കുരുന്നുകൾക്കായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 'സെൻസറി ഇൻ്റഗ്രേഷൻ ജിം' (Sensory Integration Gym) സജ്ജമാക്കുന്നു.കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ സഹായിക്കുന്ന രീതിയിലാണ് ഈ അത്യാധുനിക തെറാപ്പി സെന്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) ഉള്ള കുട്ടികൾ.
ശ്രദ്ധക്കുറവ്, അമിത ചഞ്ചലത (ADHD) എന്നിവ നേരിടുന്നവർ.
പഠന വൈകല്യങ്ങൾ, ഉത്കണ്ഠ, സെൻസറി പ്രോസസ്സിംഗ് ബുദ്ധിമുട്ടുകൾ എന്നിവയുള്ളവർക്ക് പ്രധാനമായും ഈ സേവനം ഗുണകരമാകും.
കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ചുവരുകൾ ഉൾപ്പെടെ പൂർണ്ണമായും മാറ്റുകൾ വിരിച്ചാണ് ജിം ഒരുക്കിയിരിക്കുന്നത്. ......
കൊച്ചി: ഇന്ത്യയും ഇറ്റലിയും പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കുന്നു. ഡെൽഹിയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസറ്റോയും തമ്മിൽ ഇന്ന് നടക്കുന്ന കൂടിക്കാഴ്ച പരസ്പര സഹകരണത്തിൻ്റെ പുതിയ വാതിലുകൾ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ......
ദോഹ: ഖത്തറിലെ വേനൽക്കാലത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് 'ഹാലാ സമ്മർ' ക്യാമ്പയിന്റെ ഭാഗമായി ലോകപ്രശസ്തമായ 'ഖത്തർ ടോയ് ഫെസ്റ്റിവൽ' (QTF 2026) വീണ്ടുമെത്തുന്നു. വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ഈ വിനോദ മാമാങ്കം ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പായാണ് അരങ്ങേറുന്നത്.'കൂടുതൽ സങ്കൽപ്പിക്കാം, വിനോദത്തിന്റെ ലോകം' (More to Imagine, A Whole World of Fun) എന്ന പ്രമേയത്തിൽ ജൂലൈ 1 മുതൽ 31 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് (DECC) മേള നടക്കുക. ......
ദോഹ: ഖത്തർ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഗ്രീസിൽ നടത്തിയ ഔദ്യോഗിക സന്ദർശനത്തിന് അന്താരാഷ്ട്ര തലത്തിൽ വൻ വാർത്താപ്രാധാന്യം. സന്ദർശനത്തിന്റെ ഫലമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായം തുറന്നതായി ഗ്രീക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കൂടിക്കാഴ്ചയിൽ വ്യാപാരം, ഊർജ്ജം, പ്രതിരോധം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.പശ്ചിമേഷ്യൻ വിഷയങ്ങളിൽ സജീവവും ഗൗരവമേറിയതുമായ പങ്കാളിയെന്ന നിലയിൽ ഗ്രീസിന്റെ പങ്ക് ഉറപ്പിക്കാൻ ഈ സന്ദർശനം വഴിയൊരുക്കി.നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കൂടിക്കാഴ്ച വിലയിരുത്തി.
വരും കാലയളവിൽ സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാക്കാനും പുതിയ നിക്ഷേപ സാധ്യതകൾ തേടാനുമുള്ള ഗ്രീസിന്റെ താൽപ്പര്യത്തിന് ഈ സന്ദർശനം വലിയ ഊർജ്ജമാണ് നൽകിയിരിക്കുന്നത്. ......
പുരാതന പേർഷ്യയുടെ മഹത്വവും ചരിത്രവും ഇന്നും ജീവനോടെ സൂക്ഷിക്കുന്ന അപൂർവ കുതിരയിനമാണ് കാസ്പിയൻ കുതിര. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും കൗതുകം നിറഞ്ഞതുമായ ഈ ഇനം, “പുരാതന ചരിത്രത്തിന്റെ ജീവിച്ചിരിക്കുന്ന തിരുശേഷിപ്പ്” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ......
കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സുധീപ്, കർണാടക സ്വദേശി ഡാനിയല്‍, വർക്കല സ്വദേശി നൗഫിയ, ബാംഗ്ലൂർ സ്വദേശി മധുമതി, പശ്ചിമബംഗാള്‍ സ്വദേശി മൗസ്മി ബിസ്വാള്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആവശ്യമായ യാത്രാ - താമസ രേഖകകളില്ലാതെ ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് ബംഗ്ലാദേശി യുവതികളെയും പൊലീസ് പിടികൂടിയിരുന്നു.
സുമി, ഇദ്ഖാനൂൻ എന്നിവരാണ് അനധികൃത കുടിയേറ്റത്തിന് പിടിയിലായത്.വാടകവീട്ടില്‍നിന്ന് രണ്ട് കാറുകളും നിരവധി മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടനിലക്കാരി വഴി ആയുർവേദ ഡോക്ടർമാരാണെന്ന് പറഞ്ഞാണ് 35,000 രൂപയ്ക്ക് വീട് വാടകയ്ക്ക് എടുത്തത്. ......
ബംഗളുരു: മധുഗിരിയിൽ നിന്നുള്ള എംഎൽഎയും ദളിത് വിഭാഗക്കാരനുമായ കെ എൻ രാജണ്ണ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. സഹകരണമന്ത്രിയായിരുന്നു അദ്ദേഹം. ......
കൊച്ചി:ഫിലിം ക്രിട്ടിക്സ് അവാർഡിൽ തിളങ്ങി, 'സമസ്താലോക'.......
കൊച്ചി: ചികിത്സാ ചെലവുകൾക്കായി വ്യാജ മെഡിക്കൽ രേഖകൾ ചമച്ച് സർക്കാരിൽ നിന്നും പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ തൃശൂർ അഡീഷണൽ മുൻസിഫ് (3) ടിയാര റോസ് മേരിയെ സസ്പെൻഡ് ചെയ്തു. ഹൈക്കോടതി രജിസ്ട്രാറാണ് (ജില്ലാ ജുഡീഷ്യറി) ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
മെഡിക്കൽ റീ ഇംബേഴ്സ്മെന്റിനായി സമർപ്പിച്ച രേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഇവർക്കെതിരെ അന്വേഷണം നടന്നു വരികയായിരുന്നു. ......