ദോഹ: ഖത്തറിന്റെ സമുദ്രപരിധിയിൽ സംശയാസ്പദമായ രീതിയിൽ കാണപ്പെടുന്ന അവശിഷ്ടങ്ങളോ അപരിചിതമായ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. മിസൈലുകളോ ഡ്രോണുകളോ തടഞ്ഞതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ കടലിൽ കാണപ്പെടാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്.
ഇത്തരം വസ്തുക്കളിൽ അപകടകരമായ രാസവസ്തുക്കളോ സ്ഫോടകവസ്തുക്കളോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ യാതൊരു കാരണവശാലും ഇവ തൊടാനോ അടുത്തേക്ക് പോകാനോ പാടില്ലെന്ന് മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ......
ദോഹ: ഖത്തറിൽ ഇന്ന് തീരപ്രദേശങ്ങളിൽ താരതമ്യേന ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വൈകുന്നേരം 6 മണി വരെ ചൂട് തുടരാനാണ് സാധ്യത. ......
ദോഹ: ഖത്തറിലെ സമുദ്രപാതകളിലൂടെയുള്ള ഗതാഗതം മെയ് 2 ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ പൂർണ്ണതോതിൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. എല്ലാത്തരം കപ്പലുകൾക്കും ബോട്ടുകൾക്കും ഇനി മുതൽ 24 മണിക്കൂറും തടസ്സമില്ലാതെ സഞ്ചരിക്കാവുന്നതാണ്.
സമുദ്രയാത്രകൾ പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം കപ്പൽ ഉടമകൾക്കും നാവികർക്കും നിർദ്ദേശം നൽകി. ......
ദോഹ: അമീർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വമ്പൻ വിജയങ്ങളോടെ അൽ വക്രയും അൽ ദുഹൈലും സെമി ഫൈനലിൽ പ്രവേശിച്ചു. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ അൽ വക്ര എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽ റയാനെ പരാജയപ്പെടുത്തിയപ്പോൾ, അൽ അറബിക്കെതിരെ നാല് ഗോളിന്റെ തകർപ്പൻ ജയമാണ് അൽ ദുഹൈൽ സ്വന്തമാക്കിയത്.അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ലൂക്കാസ് മെൻഡസ് (19-ാം മിനിറ്റ്), അമിൻ സൂസൂ (76-ാം മിനിറ്റ്), ഗെൽസൺ ദാല (81-ാം മിനിറ്റ്) എന്നിവരാണ് അൽ വക്രയ്ക്കായി ഗോളുകൾ നേടിയത്. ......
കിഴക്കൻ ജെറുസലേമിൽ ഫ്രഞ്ച് കന്യാസ്ത്രീക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇസ്രയേൽ പൗരൻ അറസ്റ്റിൽ. ഏപ്രിൽ 27നാണ് കന്യാസ്ത്രീ ആക്രമണത്തിനിരയായത്.......
കൊച്ചി: ശാരീരിക പരിമിതികൾ നീതിനിർവ്വഹണത്തിന് തടസ്സമാകില്ലെന്ന് തെളിയിച്ചുകൊണ്ട് കേരള ജുഡീഷ്യൽ അക്കാദമി പുതിയൊരു ചരിത്രത്തിന് സാക്ഷിയാകുന്നു. കേരളത്തിലെ ആദ്യത്തെ കാഴ്ച പരിമിതയായ ട്രെയിനി ജഡ്ജി തന്യ നഥാൻ സി. ......
മധ്യപ്രദേശിലെ ജബൽപുർ ബോട്ടപകടത്തിന്റെ നടുക്കത്തിലാണ് രാജ്യം. നാലു വയസുള്ള കുഞ്ഞിന്റെയും അമ്മയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത് മനുഷ്യമനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായിരുന്നു. ......
കൊച്ചി: ലെഫ്റ്റനന്റ് ജനറൽ വിജയ് ബി നായർ മിലിട്ടറി ഹെഡ്ക്വാർട്ടേഴ്സ് ഓഫ് വാർ ഇൻഫൻട്രി സ്കൂൾ കമാൻഡന്റായി നിയമിതനായി. കഴക്കൂട്ടം സൈനിക സ്കൂൾ, നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം 1988 ജൂൺ 21 ന് പഞ്ചാബ് റെജിമെൻ്റിൽ കമ്മീഷൻ ചെയ്യപ്പെട്ടു.പിന്നീട് അതേ ബറ്റാലിയന്റെ കമാൻഡറായി.
പാലക്കാട് സ്വദേശി യാ ണ്. ......
ബംഗളുരുവിലെ പ്രസിദ്ധമായ എം ജി റോഡിന് സമാന്തരമായി കിടക്കുന്ന ചർച്ച് സ്ട്രീറ്റ് ചരിത്രസ്മരണകൾ ഉറങ്ങുന്ന ഒരു നഗരത്തെരുവാണ്. ന്യൂ ജെൻ ബിയർ പബ്ബുകളും എന്റർടൈൻമെന്റ് സങ്കേതങ്ങളും ധാരാളമുള്ള ചർച്ച് സ്ട്രീറ്റ് ഗൗരവമായ വായനയെ സ്നേഹിക്കുന്ന പഴയ തലമുറയെയും പുതിയ തലമുറയെയും ഒരുപോലെ ആകർഷിക്കുന്ന പ്രിയസങ്കേതം കൂടിയാണ്. ......
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നെന്ന വിലയിരുത്തലിൽ സിപിഎം. സംസ്ഥാനത്ത് അൻപതിലധികം മണ്ഡലങ്ങളിൽ ന്യൂനപക്ഷവിഭാഗം ഇടതു സ്ഥാനാർത്ഥികൾക്കെതിരായി വോട്ടുചെയ്തു എന്നാണ് പാർട്ടി വിലയിരുത്തൽ. ......