എറണാകുളത്ത് സിപിഎം മുൻ ഏരിയ സെക്രട്ടറി അടക്കം 53പേർ സിപിഐയിൽ ചേർന്നു. സി പി എം കൂത്താട്ടുകുളം മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് ഉൾപ്പെടെയുള്ളവരാണ് സിപിഐയിൽ ചേർന്നത്. ......
കണ്ണൂർ: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നതിൽ തടസമില്ലെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി വി അൻവർ. കോൺഗ്രസ് ഹൈക്കമാൻഡ് അത്തരമൊരു തീരുമാനം എടുത്താൽ അത് സാധ്യമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ......
കോഴിക്കോട്: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുസ്ലീം ലീഗിലും മന്ത്രിമാർ ആരൊക്കെയെന്ന ചർച്ചകൾ സജീവമായി. അഞ്ച് പേരുകളാണ് ലീഗ് നേതാക്കൾ പ്രധാനമായും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ......
ന്യൂഡൽഹി: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടപടികളുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു തൃണമൂൽ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. ......
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.......
മലപ്പുറം പാങ്ങ് ഗവ: യു.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ ചില കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം സംഭവിച്ച
വാൽപ്പാറ ദുരന്തത്തിൽ സഹായധനം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
മരണമടഞ്ഞ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകും. മരണപ്പെട്ട മറ്റ് അധ്യാപർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ട്.
മരണപ്പെട്ട സ്കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുക.
അപകടത്തില്‍ മരണപ്പെട്ട അധ്യാപികയുടെ മകന് മുഹമ്മദ് ഷഹാദിന്‍, മറ്റൊരു അധ്യാപികയുടെ മകള്‍ മസ്നീന്‍, വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും. ......
ദോഹ: സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അർബുദ ചികിത്സ തടസ്സപ്പെടുന്നവർക്ക് ആശ്വാസവുമായി ഖത്തർ ക്യാൻസർ സൊസൈറ്റി (QCS). 2025-ൽ മാത്രം ഖത്തറിലെ 1,750-ഓളം രോഗികൾക്കായി ഏകദേശം 50 ദശലക്ഷം റിയാലിന്റെ സാമ്പത്തിക സഹായം നൽകിയതായി സൊസൈറ്റി ചെയർമാൻ ഷെയ്ഖ് ഡോ. ......
ദോഹ: കായിക രംഗത്തെ സഹകരണത്തിലൂടെ ഖത്തറും കാനഡയും തമ്മിലുള്ള നയതന്ത്ര-സാംസ്കാരിക ബന്ധം കൂടുതൽ ആഴത്തിലാകുന്നു. 2026-ലെ ഖത്തർ-കാനഡ-മെക്സിക്കോ സാംസ്കാരിക വർഷത്തിന്റെ (Year of Culture) ഭാഗമായി ദോഹയിൽ ആരംഭിച്ച ശൈത്യകാല കായിക വികസന പരിപാടി ഇതിന്റെ പ്രധാന ചുവടുവെപ്പായി മാറി.
കനേഡിയൻ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമായ ശൈത്യകാല കായിക വിനോദങ്ങളെ ഖത്തറിലെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ......
ദോഹ: ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശം തള്ളിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും, പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ......
ദോഹ/റിയാദ്: മേഖലയിൽ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സാമ്പത്തിക ഭദ്രതയും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള അഞ്ച് തന്ത്രപ്രധാന പദ്ധതികളുമായി ഗൾഫ് സഹകരണ കൗൺസിൽ (GCC). ഇറാൻ-യുഎസ്-ഇസ്രായേൽ യുദ്ധം സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിൽ റിയാദിൽ ഒത്തുചേർന്ന ഗൾഫ് നേതാക്കൾ വർഷങ്ങളായി ചർച്ചയിലുള്ള സംയുക്ത പദ്ധതികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു.കുവൈറ്റ് സിറ്റി മുതൽ മസ്കറ്റ് വരെ നീളുന്ന 2,117 കിലോമീറ്റർ റെയിൽവേ ശൃംഖലയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ......