തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ കേരളത്തിൽ ഇടതു മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും തമ്മിൽ അതിശക്തമായ മത്സരമാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 113 മണ്ഡലങ്ങളിലെ ഫല സൂചനകൾ പുറത്തുവന്നു.
61 മണ്ഡലങ്ങളിൽ യുഡിഎഫും 47 മണ്ഡലങ്ങളിൽ എൽഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. ......
തിരുവനന്തപുരം: മലയാളികളുടെ ജനവിധി അറിയാൻ നെഞ്ചിടിപ്പോടെ രാഷ്ട്രീയ കേരളം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ നടക്കുന്നത്. ......
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട്. പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നത്.......
തിരുവനന്തപുരം: ഒന്നര വർഷമായി തുടരുന്ന സസ്പെൻഷൻ കാലാവധി അവസാനിക്കാൻ കാത്തുനിൽക്കാതെ, കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെതിരെ വീണ്ടും സർക്കാർ നടപടി. ......
ന്യൂഡൽഹി: പൊതുസേവകർക്കെതിരെയുള്ള പരാതികളിൽ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യാനോ അന്വേഷണത്തിന് ഉത്തരവിടാനോ സർക്കാരിന്റെ മുൻകൂർ അനുമതി (Sanction) ആവശ്യമില്ലെന്ന് സുപ്രീം കോടതി. ക്രിമിനൽ നടപടിക്രമം (CrPC) സെക്ഷൻ 156(3) പ്രകാരം മജിസ്ട്രേറ്റ് നൽകുന്ന നിർദ്ദേശങ്ങൾ 'അന്വേഷണ ഘട്ടത്തിലുള്ള' നടപടിയാണെന്നും അത് 'കോടതി കുറ്റം പരിഗണിക്കുന്ന' (Cognizance) ഘട്ടമല്ലെന്നും കോടതി വ്യക്തമാക്കി.
കോടതി നിരീക്ഷണത്തിലെ പ്രധാന കാര്യങ്ങൾ:
സെക്ഷൻ 156(3) പ്രീ-കോഗ്നിസൻസ് പവർ: ഒരു മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുന്നത് കേസിലെ വസ്തുതകൾ ഔദ്യോഗികമായി കോടതി പരിഗണിക്കുന്നതിന് മുൻപുള്ള ഘട്ടത്തിലാണ്. ......
ന്യൂഡൽഹി: കാലത്തിന് മായ്ക്കാനാവാത്ത മുറിവുകളേറ്റുവാങ്ങുന്ന ഒരു പീഡനബാധിതയെ, സ്വന്തം ശരീരത്തിന്മേൽ പോലും അവകാശമില്ലാത്ത അവസ്ഥയിലേക്ക് നിയമം തള്ളിവിടരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. പ്രായപൂർത്തിയാകാത്ത അതിജീവിതകൾ അനാവശ്യമായ ഗർഭധാരണം പേറാൻ വിധിക്കപ്പെടുന്നത് നിയമവ്യവസ്ഥയുടെ പരാജയമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ......
വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പശ്ചിമ ബംഗാളിൽ വിവിപാറ്റ് സ്ലിപ്പുകൾ റോഡരികിൽ കണ്ടെത്തിയത് വൻ വിവാദമാകുന്നു. നോപാറ മണ്ഡലത്തിലെ വിവിപാറ്റ് സ്ലിപ്പുകളാണ് മധ്യഗ്രാമിലെ സുഭാഷ് നഗറിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയത്. ......
ഗോവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗികാതിക്രമത്തിനിരയായി ഗർഭിണികളാകുന്ന സംഭവങ്ങൾ ആശങ്കയുണർത്തുന്നതായി സംസ്ഥാന സർക്കാരിന്റെ വിക്ടിം അസിസ്റ്റൻസ് യൂണിറ്റ് (വിഎയു) റിപ്പോർട്ട്. കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 1,200-ത്തിലധികം ലൈംഗിക പീഡന കേസുകളിൽ 13 ശതമാനം പെൺകുട്ടികളും ഗർഭിണികളായതായി കണക്കുകൾ വ്യക്തമാക്കുന്നു. ......
നഗരമധ്യത്തിൽ ബൈക്കിൽ സഞ്ചരിക്കവെ യുവതിയെ യുവാവ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഭുവനേശ്വറിലെ സ്റ്റുഡിയോ സ്ക്വയർ പ്രദേശത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ......
ഇറാൻ മുന്നോട്ടുവെച്ച 14-ഇന സമാധാന നിർദേശം പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുമോ എന്നുറ്റുനോക്കി ലോകം. 30 ദിവസത്തിനുള്ളിൽ യുദ്ധം പൂർണമായും അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി അമേരിക്കയുടെ മുൻപാകെ അവതരിപ്പിച്ചതെന്ന് ഇറാൻ ഭരണകൂടത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ......