തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഉടൻ നിർണായക ചർച്ചകൾ ആരംഭിക്കും. മന്ത്രിസഭാ രൂപീകരണത്തിനൊപ്പം പ്രധാന വകുപ്പുകളുടെ കൈമാറ്റവും ചർച്ചയിലെ പ്രധാന വിഷയമാകും. ......
പി വി എ നാസർ
ദോഹ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി ഉജ്ജ്വല വിജയം കൈവരിച്ച വാർത്ത ആവേശപൂർവ്വമാണ് ഖത്തറിലെ പ്രവാസി സമൂഹം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇൻകാസ്, കെ.എം.സി.സി ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെ നേതൃത്വത്തിൽ ദോഹയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ വിജയാഘോഷങ്ങൾ സംഘടിപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെ ഖത്തർ സമയം ആറ് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ പ്രവാസി കേന്ദ്രങ്ങളിൽ സജീവമായ ചർച്ചകൾ നടന്നിരുന്നു. ......
ദോഹ:സാമൂഹ്യ ധ്രുവീകരണം നടത്തി അധികാരത്തിൽ തുടരാനുള്ള രാഷ്ട്രീയ തന്ത്രത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലമെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി( സി ഐ സി ) ഖത്തർ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സാമൂഹിക ഐക്യവും സൗഹാർദവും സംരക്ഷിക്കാനുള്ള ജനങ്ങളുടെ ഉറച്ച നിലപാടിന്റെ പ്രതിഫലനമാണ് കേരള നിയമസഭ തെരെഞ്ഞടുപ്പ് ഫലം. സമൂഹത്തെ ജാതി - മത അടിസ്ഥാനത്തിൽ വിഭജിച്ച് അധികാര തുടർച്ച ഉറപ്പാക്കാനുള്ള കുടില തന്ത്രത്തെയാണ് കേരള ജനത തള്ളിക്കളഞ്ഞിരിക്കുന്നത് .
സമുദായങ്ങളെയും സാമുദായിക സംഘടനകളെയും അന്യവൽക്കരിച്ചും വർഗീയ വാദികളാക്കിയും ഉത്തരവാദിത്തപ്പെട്ടവർ നടത്തിയ വിഭജന ശ്രമങ്ങൾ കേരളത്തിൻറെ മതേതര സൗന്ദര്യത്തിനേല്പിച്ച പരിക്ക് ചെറുതല്ല. ......
ദോഹ:കേരളത്തിന്റെ മതനിരപേക്ഷതയുടെ ജാഗ്രതയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ് വിജയം. കുറച്ചുനാളുകളായി കേരളം കാത്തുസൂക്ഷിക്കുന്ന മതനിരപേക്ഷ ജനാധിപത്യബോധത്തിന് തുരങ്കം വെക്കുന്ന സ്വഭാവത്തിലുള്ള സാമൂഹിക ധ്രുവീകരണത്തിന് ശ്രമിക്കുന്ന ദുഷ്ടശക്തികളെ പാഠം പഠിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇത്. ......
കേരളത്തിൽ പതിനാറാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ഇനി അധികം താമസമില്ല. ......
മലപ്പുറം: ഉപമുഖ്യമന്ത്രിസ്ഥാനം മുസ്ലീം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. സമൂഹ മാധ്യമങ്ങളിലാണ് ഇത്തരം അഭിപ്രായം വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
സാങ്കേതികവിദ്യ, സര്‍ഗാത്മകത, സഹകരണം എന്നിവയിലൂടെ പ്രകൃതിയുമായുള്ള ബന്ധത്തെ പുനര്‍നിര്‍മിക്കുക ലക്ഷ്യം
കൊച്ചി: അത്യാധുനിക സാങ്കേതികവിദ്യയെയും പ്രകൃതിലോകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന, ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിസ്പീഷീസ് ഹാക്കത്തണിന്
ആതിഥേയത്വം വഹിക്കാന്‍ കൊച്ചി ഒരുങ്ങുന്നു. മെയ് 9,10 തീയതികളില്‍ കൊച്ചിയിലെ ടിങ്കര്‍ സ്പേസിലാണ് മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍ 2026 അരങ്ങേറുക.
മനുഷ്യകേന്ദ്രീകൃതമായ പ്രശ്നങ്ങളിലാണ് സാധാരണ ഹാക്കത്തണുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍, ഇതില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യരല്ലാത്ത മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും കൂടി മുന്‍ഗണന നല്കുന്ന രീതിയിലാണ് മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍ വിഭാവനം ചെയ്തിരിക്കുന്നത്. ......
ദോഹ: തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിക്കാൻ പലരും മടിക്കുമ്പോൾ, കണക്കുകൾ ഒട്ടും പിഴക്കാതെ പ്രവചിച്ച് റേഡിയോ സുനോ ബൂത്ത് 140 പ്രവചന മത്സരത്തിൽ ഖത്തർ പ്രവാസിക്ക് ഉജ്ജ്വല വിജയം. മലപ്പുറം അരീക്കോട്, മൂർക്കനാട് സ്വദേശിയായ അഹ്മദ് നിയാസ് ആണ് ഫലം കൃത്യമായി പ്രവചിച്ച് ഏവരെയും അത്ഭുതപ്പെടുത്തിയത്.
മാർച്ച് 26-ന് റേഡിയോ സുനോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സംഘടിപ്പിച്ച മത്സരത്തിലാണ് നിയാസ് തന്റെ പ്രവചനം രേഖപ്പെടുത്തിയത്. ......
കൊല്ലത്ത് നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയും എലത്തൂരില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വിദ്യ ബാലകൃഷ്ണനും ഇത്തവണ നിയമസഭയിലെത്തും. കോങ്ങാട് അട്ടിമറി വിജയം നേടിയാണ് യുഡിഎഫിന്റെ തുളസി ടീച്ചര്‍ സഭയിലെത്തുന്നത്. ......
ദോഹ: മുൻ മന്ത്രിയും കോഴിക്കോട് സൗത്തിലെ സിറ്റിങ് എം എൽ എ യുമായ അഹമദ് ദേവർകോവിലിൻ്റെ കനത്ത പരാജയത്തിൽ നാഷണൽ ലീഗിൻ്റെ പ്രവാസി സംഘടനായ ഐ എം സി സി ഖത്തർ പ്രവർത്തകന്മാർ കേക്ക് മുറിച്ച് ആഘോഷം പങ്കുവെച്ചു.
2021 ലേ തെരഞ്ഞെടുപ്പിൽ 12459 വോട്ടിൻ്റെ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ ദേവർകോവിലിൻ്റെ ഇപ്പോഴത്തെ തോൽവി തൻറെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ജനങ്ങൾ നൽകിയ ചുട്ട മറുപടിയാണ്. ഇബ്രാഹിം സുലൈമാൻ സേട്ട് ബീജാവാപം നൽകിയ ഐ എൻ എല്ലിന് നീണ്ട കാൽ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് 2021 ലെ തെരഞ്ഞെടുപ്പിൽ ഒരു മന്ത്രിയെ ലഭിക്കുന്നത്. ......