ദോഹ:പ്രവാസികൾക്കിടയിലെ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുകയെന്നലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്യു ട്രാക്ക് കലാകുടുംബം സംഘടിപ്പിക്കുന്ന 'സല്ലാപസരിഗമ' സംഗീതവിരുന്ന് മെയ് 7 വ്യാഴാഴ്ച ഗൾഫ് സിനിമയ്ക്ക് സമീപമുള്ള ഐ ബാക്ക് റെസ്റ്റോറന്റിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം 6മണിമുതൽ ആരംഭിക്കുന്ന ഗാനമേളയിൽ ജി സി സി യിലെ പ്രമുഖ ഗായകൻ റിയാസ് കരിയാട്
മുഖ്യാഥിതിയായിരിക്കും.ശർബീന കാലിക്കറ്റ്, റിയാസ് തൃശൂർ,ഇ. വി റഹിം,
ഷഫീക് മാളിയേക്കൽ തുടങ്ങിയഗായകർ വിവിധ ഭാഷാഗാനങ്ങൾ ആലപിക്കും.2025 ജൂലയ് 11ന് രൂപീകരിച്ച സംഘടനയുടെ
പതിനഞ്ചാമത് പ്രോഗ്രാമാണ് മെയ് 7 നടക്കുന്നത്.ഓൾഡ്
ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റൊറിയത്തിൽ നടന്ന പ്രഥമ പരിപാടിയിൽ 60 ൽ പരം ഗായകർക്കാണ് വേദിയൊരുക്കിയത്. ......
ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് അടക്കമുള്ള കോൺസുലാർ രേഖകൾ ഇനി വീട്ടുപടിക്കലെത്തും. കോണസുലാർ രേഖകൾ നേരിട്ട് വീട്ടിലെത്തിക്കുന്നതിനായി ഖത്തർ ഇന്ത്യൻ എംബസിയും ഖത്തർ പോസ്റ്റും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. ......
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നഷ്ടമായതോടെ സിപിഎം വലിയ രാഷ്ട്രീയ തിരിച്ചടിയിലേക്കാണ് നീങ്ങുന്നത്. ഒരുകാലത്ത് നിരവധി സംസ്ഥാനങ്ങളിൽ അധികാരം കൈവശംവെച്ചിരുന്ന പാർട്ടി, ഇപ്പോൾ രാജ്യത്ത് എവിടെയും ഭരണത്തിലില്ലാത്ത സാഹചര്യത്തിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്. ......
ബെംഗളൂരുവിൽ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രണത്തിനിരയായ തൃശ്ശൂർ സ്വദേശിനി മരിച്ചു. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനിയായ നാൽപ്പത്തേഴുകാരിയാണ് മരിച്ചത്. ......
തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രി ആരാകണം എന്നതു സംബന്ധിച്ച് കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. എംഎൽഎമാരിൽ ബഹുഭൂരിപക്ഷവും തനിക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെ സി വേണുഗോപാൽ. ......
ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ് യുടെ ടിവികെ അധികാരത്തിലേക്ക്. സർക്കാർ രൂപീകരിക്കാൻ ടിവികെയ്ക്ക് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് തമിഴകത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമാകുന്നത്. ......
ദോഹ: പേർഷ്യൻ കടലിടുക്കിന് സമീപം യുഎസിന്റെ സൈനിക വിമാനം കാണാതായെന്ന് റിപ്പോർട്ട്. അമേരിക്കയുടെ ബോയിങ് കെ.സി.–135 സ്ട്രാറ്റോ ടാങ്കർ വിമാനമാണ് കാണാതായത്. ......
ചെങ്ങന്നൂർ: കേരള നിയസഭയിൽ ഇനിമുതൽ ദേശീയതയുടെ ശബ്ദം മുഴുങ്ങുമെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡൻ്റ് സന്ദീപ് വാചസ്പതി പറഞ്ഞു. കേരളത്തിൽ ബിജെപി കൈവരിച്ച വിജയത്തിൽ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ വിജയാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ......
ന്യൂഡൽഹി/ഇസ്ലാമാബാദ്: യുഎഇയിലെ ഫുജൈറയിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യയും പാകിസ്ഥാനും ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റ പശ്ചാത്തലത്തിൽ, സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ "അംഗീകരിക്കാനാവില്ലെന്ന്" ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.ഫുജൈറയിലെ എണ്ണശുദ്ധീകരണ ശാലയ്ക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ തിങ്കളാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന ആരോപണം നിലനിൽക്കെയാണ് ഇന്ത്യയുടെ പ്രതികരണം. ......
ദോഹ: ലോക പത്രസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഖത്തർ പ്രസ് സെന്ററും (QPC) ഖത്തർ സർവ്വകലാശാലയിലെ മീഡിയ ഡിപ്പാർട്ട്മെന്റും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. 'യുദ്ധങ്ങളിലും പ്രതിസന്ധികളിലും പത്രസ്വാതന്ത്ര്യം' എന്ന പ്രമേയത്തിൽ നടന്ന ചർച്ചയിൽ, ആധുനിക കാലഘട്ടത്തിൽ മാധ്യമപ്രവർത്തകർ നേരിടുന്ന ഏഴ് പ്രധാന വെല്ലുവിളികൾ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഖത്തർ പ്രസ് സെന്ററിലെ അബ്ദുള്ള ബിൻ ഹുസൈൻ അൽ നെമ ഹാളിൽ നടന്ന സെമിനാറിൽ ഖത്തർ സർവ്വകലാശാലയിലെ ഡോ. ......