ഇത്തവണ കൂടി തോറ്റിരുന്നെങ്കിൽ ആർഎസ്പി ഇല്ലാതാകുമായിരുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി.......
യുഡിഎഫിന് നൂറുസീറ്റ് കിട്ടിയാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനത്തിൽ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ .
മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ 'അങ്ങനെ പലരും പലതും പറഞ്ഞുകാണും' എന്നുമാത്രമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
സതീശന് അഹങ്കാരമാണെന്നും മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരമെന്നും വെള്ളാപ്പള്ളി അന്ന് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ അഹങ്കാരം പറയുന്നവർക്ക് തോറ്റ ചരിത്രമുണ്ട്. ......
ജനാധിപത്യം, മതനിരപേക്ഷത, നിയമവാഴ്ച, സാമൂഹ്യനീതി, എന്നീ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് ആശ്വാസം പകരുന്നതാണ് നിയസഭാ തെരഞ്ഞെടുപ്പിലുണ്ടായിട്ടുള്ള ജനവിധി. അറഞ്ഞുതുള്ളിയ ജാതി കോമരം വെള്ളാപ്പള്ളി നടേശന് കടിഞ്ഞാണിടാതെ കയറൂരിവിട്ടതിന് ഭരണാധികാരികൾക്ക് കരണത്തേറ്റ പ്രഹരമാണിത്. ......
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായ മാളവിക മനോജ് മുഖ്യമന്ത്രിയുടെ പ്രതിഭപുരസ്കാരം നേടി. കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് പുരസ്കാരം നൽകുന്നത്.
കുഫോസിലെ ഫാക്കൽറ്റി ഓഫ് ഓഷ്യൻ സയൻസ് ആൻഡ് ടെക്നോളജിയുടെ (FOST) കീഴിലുള്ള ഫുഡ് സയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിലെ പി.എച്ച്.ഡി ഗവേഷക വിദ്യാർത്ഥിനിയാണ് മാളവിക മനോജ്.
2022–23 അധ്യയന വർഷത്തിൽ കേരളത്തിലെ സർവകലാശാലകൾ നടത്തിയ ബിരുദ പരീക്ഷകളിൽ മികച്ച സമഗ്ര വിജയം കൈവരിച്ചതിനാണ് പുരസ്കാരം ലഭിച്ചത്. ......
കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ......
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹൃദയമിടിപ്പായ കണ്ണൂരിന്റെ മണ്ണിൽ നിന്ന് ഉയരുന്നത് പതിവില്ലാത്ത ചില സ്വരങ്ങളാണ്. അച്ചടക്കത്തിന്റെ ഉരുക്കുമുഷ്ടിക്കുള്ളിൽ ഒതുങ്ങിനിന്നിരുന്ന ഒരു ജനത, ഇന്ന് പരസ്യമായി ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ......
ലോകമെമ്പാടും ശ്വാസകോശ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം വർദ്ധിപ്പിക്കാൻഎല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. ഈ വർഷം മെയ് 5, കൂടുതൽ പ്രാധാന്യത്തോടെ ആചരിക്കപ്പെടുകയാണ്, കാരണം ആസ്ത്മ എന്ന രോഗം ഇന്നും ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി തുടരുന്നു. ഈ ദിനം ആചരിക്കുന്നതിലൂടെ ആസ്ത്മയെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കാനും, ശരിയായ ചികിത്സയും നിയന്ത്രണവും ഉറപ്പാക്കാനും, രോഗികൾക്ക് ഒരു മികച്ച ജീവിത നിലവാരം നൽകാനുമുള്ള ഒരു അവസരമാണ്.
എന്താണ് ആസ്ത്മ?
ആസ്ത്മ ഒരു ദീർഘകാല ശ്വാസകോശ രോഗമാണ്. ......
ബാഗൽകോട്, ദാവൺ ഗെരെ സൗത്ത് എന്നീ നിയമസഭാമണ്ഡലങ്ങളിലാണ് കർണാടകത്തിൽ ഏപ്രിൽ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കളും മുൻമന്ത്രിമാരുമായ എച്ച് വൈ മെറ്റി, ശാമന്നൂർ ശിവശങ്കരപ്പ എന്നിവരുടെ മരണംമൂലമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ......
കൊച്ചി: ഇന്ത്യൻ കരസേനയ്ക്ക് 1476 കോടി രൂപയുടെ ഇലക്ട്രോണിക്സ് സംവിധാനം വാങ്ങുന്നതിന് ഹൈദരാബാദിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു. അഞ്ച് ഭൂതല മൊബൈൽ ഇലക്ട്രോണിക് സിസ്റ്റങ്ങളാണ് നിർമ്മിക്കുന്നത്.
ഈ സംവിധാനങ്ങൾ പൂർണമായും തദ്ദേശിയമായി വികസിപ്പിച്ചതാണ്.നിർമ്മാണം 72 ശതമാനം തദ്ദേശിയമായിരിക്കണമെന്ന് കരാർ വ്യവസ്ഥ ചെയ്യുന്നു.
പ്രതിരോധ സെക്രട്ടറി രാജേഷ് കുമാറിൻ്റെ സാന്നിധ്യത്തിൽ ന്യൂ ഡെൽഹിയിലാണ് കരാർ ഒപ്പിട്ടത്. ......
കൊച്ചി: റോയൽ നെതർലാൻഡ്സ് നാവികസേനയുടെ യുദ്ധക്കപ്പൽ എച്ച്.എൻ.എൽ.എം.എസ്. ഡി റുയിറ്റർ കൊച്ചിയിലെത്തി.......