ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ, ഇലക്ഷൻ കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023-ലെ പുതിയ നിയമത്തെ (CEC Act) ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. നിലവിലെ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ എക്സിക്യൂട്ടീവിന് (ഭരണകൂടം) അമിതമായ അധികാരമുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവത്തെ തകർക്കുമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ......
സ്ത്രീ സുരക്ഷയുടെ യഥാർത്ഥ അവസ്ഥയെന്തെന്ന് നേരിട്ട് മനസിലാക്കാൻ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ രാത്രിയിൽ സിവിൽ ഡ്രസിൽ ബസ്റ്റാൻഡിലെത്തി. മൂന്നു മണിക്കൂറിനിടെ നാൽപതോളം പുരുഷന്മാരാണ് ഒപ്പം കൂട്ടിക്കൊണ്ടു പോകാനായി ഇവരെ സമീപിച്ചത്. ഹൈദരാബാദിലെ തിരക്കേറിയ ദിൽസുഖ്നഗർ ബസ് സ്റ്റാൻഡിലാണ് മൽക്കാജ്ഗിരി പൊലീസ് കമ്മീഷണർ വി. ......
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ. നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയെ അധികാരത്തിൽ നിന്ന് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും സഖ്യത്തിലെത്തിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ......
തിരുവനന്തപുരം: കേരളത്തിന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നീക്കങ്ങൾ നിർണായക ഘട്ടത്തിലേക്ക്. കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ തിരുവനന്തപുരത്തെത്തി. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സനൽ അസിസ്റ്റന്റ് (പിഎ)നെ വെടിവച്ച് കൊലപ്പെടുത്തി. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽവച്ചാണ് സുവേന്ദു അധികാരിയുടെ പി എ ചന്ദ്രനാഥ് റായിയെ കൊലപ്പെടുത്തിയത്. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. മനസ്സിൽ സമ്മർദവും ഇച്ഛാഭംഗവും ഉണ്ടാകാം.......
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായ രാധിക പ്രധാന കഥാപാത്രത്തിൽ അഭിനയിച്ഛ് ഈയിടെ റിലീസായി വമ്പൻ വിജയമായ തമിഴ് ചിത്രമാണ് ‛തായ് കിഴവി'. ഈ ചിത്രം സംവിധാനം ചെയ്തത് നവാഗത സംവിധായകനായ ശിവകുമാർ മുരുകേശനാണ്. ......
ദോഹ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി (UDF) നേടിയ ഉജ്ജ്വല വിജയത്തിലും, പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ കൈവരിച്ച ഉജ്ജ്വല മുന്നേറ്റത്തിലും സന്തോഷം പങ്കിടുന്നതിനായി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ ടീം വിജയാഘോഷം സംഘടിപ്പിച്ചു.
തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ ഇന്ന് വൈകിട്ട് 8:30-ന് നടന്ന ചടങ്ങിൽ നൂറുകണക്കിന് പ്രവർത്തകർ ആവേശപൂർവ്വം പങ്കെടുത്തു. ജില്ലയിലെ എട്ടു മണ്ഡലങ്ങളും തിരിച്ചുപിടിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു പ്രവർത്തകർ.ജില്ലാ നേതാവായ ഹാഷിം അപ്സര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ അവിശുദ്ധ കൂട്ടുകെട്ടിലൂടെ ജനവിധി അട്ടിമറിക്കപ്പെട്ടതായി
ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. എബി കുര്യാക്കോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സിപിഎമ്മും ബിജെപിയും തമ്മിൽ നടത്തിയ വോട്ട് കച്ചവടമാണ് സജി ചെറിയാന്റെ വിജയത്തിന് ആധാരമെന്നും ഇത്തരം ഡീലുകൾ കേരളത്തിലുടനീളം നടന്നതിൻ്റെ തെളിവാണ് ചരിത്രത്തിലാദ്യമായി ബിജെപിക്ക് കേരള നീയമസഭയിൽ
മൂന്ന് സീറ്റുകൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരുവൻവണ്ടൂർ, ആലാ, ബുധനൂർ എന്നീ പഞ്ചായത്തുകളിൽ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കാൻ സാഹചര്യം ഒരുക്കിയത് സിപിഎം ആണെന്ന് എബി കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ......