തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക യോഗം ഡൽഹിയിൽ അവസാനിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി മൂന്നു നേതാക്കളും തങ്ങളുടെ അവകാശവാദങ്ങൾ ശക്തമായി മുന്നോട്ടുവച്ചു. ......
കൊച്ചി: സി പി ഐ നേതാവും യുവകലാസാഹിതി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എൻ സി മമ്മൂട്ടി മാസ്റ്ററുടെ സ്മരണയ്ക്കായുള്ള പുരസ്കാരം നാടക പ്രവർത്തകയും എഴുത്തുകാരിയുമായ ഷേർളി സോമസുന്ദരത്തിന്. ദുബായ് യുവകലാസാഹിതി ഏർപ്പെട്ട ത്തിയ 10,001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം മെയ് 20ന് വൈകീട്ട് ആറിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് എൻ സി.മമ്മൂട്ടി സ്മാരക സമിതി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അറിയിച്ചു. ഡോ.വത്സലൻ വാതുശേരി, ഡോ.വള്ളിക്കാവ് മോഹൻ ദാസ് ,ടി വി ബാലൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിർണയിച്ചത്.നാം, മൃദുലസ്പര്‍ശം, ഹാപ്പി തിയേറ്റര്‍, ക്യൂ തീയേറ്റര്‍ എന്നീ നാല് നാടക ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു കലാകാരിയാണ് ഷേർളി. 60 നാടകങ്ങളും 5 പുസ്തകങ്ങളും രചിച്ചു. ......
നൈപുണ്യ പബ്ലിക് സ്കൂളിലെ പി. ടി.......
പതിനാലുകാരിയെ പാസ്റ്റർ നിരവധി തവണ ലൈംഗികപീഡനത്തിനിരയാക്കിയെന്ന് പരാതി. ആന്ധ്രാ പ്രദേശിലെ ഏലൂരു ജില്ലയിലെ കാമവരപുക്കോട്ടയിലാണ് സംഭവം നടന്നത്.......
ദോഹ:ആഗോളതലത്തിൽ സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും അമേരിക്കൻ സമ്പദ്വ്യവസ്ഥ ശക്തമായ പ്രതിരോധം പ്രകടിപ്പിക്കുന്നതായി ഖത്തർ നാഷണൽ ബാങ്ക് (QNB) തങ്ങളുടെ പ്രതിവാര സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കി. പണപ്പെരുപ്പവും ഉയർന്ന പലിശനിരക്കും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും യുഎസ് ഉപഭോക്താക്കളുടെ ഡിമാൻഡ് കുറയാത്തതാണ് ഇതിന് പ്രധാന കാരണം.
യുഎസ് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) ഏകദേശം 70 ശതമാനവും ഉപഭോഗത്തെ (Consumption) ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
തൊഴിലില്ലായ്മ നിരക്ക് നേരിയ തോതിൽ വർധിച്ച് 4.3% ആയെങ്കിലും, വിപണി ഇപ്പോഴും സന്തുലിതമാണ്. ......
ദോഹ/മിലാൻ: വർധിച്ചുവരുന്ന പ്രാദേശിക അസ്ഥിരതകൾക്കിടയിൽ യൂറോപ്യൻ യൂണിയനും (EU) ഗൾഫ് സഹകരണ കൗൺസിലും (GCC) തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനായി മിലാനിൽ ഉന്നതതല യോഗം ചേർന്നു. 'ബ്രിഡ്ജിംഗ് സ്റ്റെബിലിറ്റി: ഇയു-ജിസിസി കോ-ഓപ്പറേഷൻ ഇൻ ആൻ ഇറ ഓഫ് ഫ്രാഗ്മെന്റേഷൻ' എന്ന പ്രമേയത്തിൽ മിലാനിലെ പലാസോ ക്ലെറിസിയിലാണ് ഉച്ചകോടി നടന്നത്.
ഇറ്റാലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ പൊളിറ്റിക്കൽ സ്റ്റഡീസ് (ISPI), സെന്റർ ഫോർ ഇന്റർനാഷണൽ പോളിസി റിസർച്ച് (CIPR) എന്നിവയുമായി സഹകരിച്ച് ദോഹ ഫോറവും മെഡ് ഡയലോഗുമാണ് പരിപാടി സംഘടിപ്പിച്ചത്.
നിലവിലെ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിപണിയെയും സാമ്പത്തിക സുരക്ഷയെയും എങ്ങനെ ബാധിക്കുന്നു എന്നത് ചർച്ചയായി.സുരക്ഷ, പ്രതിസന്ധി പരിഹാരം, ഊർജ്ജ സംരക്ഷണം, വ്യാപാരം എന്നീ മേഖലകളിൽ ഇരുപക്ഷവും തമ്മിലുള്ള ബന്ധം ആഴത്തിലാക്കാൻ തീരുമാനിച്ചു.പ്രദേശം, തന്ത്രപ്രധാനമായ കടൽപ്പാതകൾ എന്നിവിടങ്ങളിലെ സുരക്ഷയിൽ പ്രത്യേക ശ്രദ്ധ നൽകും.ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. ......
ദോഹ: ഖത്തറിലെ ഭക്ഷണവിപണിയിൽ പരമ്പരാഗത രീതികളെ മറികടന്ന് 'ക്ലൗഡ് കിച്ചണുകൾ' (Cloud Kitchens) വലിയ മുന്നേറ്റം നടത്തുന്നു. കുറഞ്ഞ നിക്ഷേപത്തിൽ കൂടുതൽ ലാഭം കൊയ്യാമെന്നതും പ്രവർത്തനക്ഷമതയുമാണ് ഈ വിപണിയിലേക്ക് റെസ്റ്റോറന്റ് ഉടമകളെ ആകർഷിക്കുന്നത്.
മേഖലയിലെ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ 'തലബാത്ത്' (talabat) കിച്ചൺസ് ജനറൽ മാനേജർ അവൈസ് മാലിക് ഗൾഫ് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഈ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചത്.വലിയ കെട്ടിടങ്ങളും അകത്തള അലങ്കാരങ്ങളും (Fit-outs) ആവശ്യമില്ലാത്തതിനാൽ പ്രാരംഭ നിക്ഷേപത്തിൽ വലിയ ലാഭമുണ്ടാക്കാം. ......
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് (KUWAQ), ഹമദ് മെഡിക്കൽ കോർപറേഷൻ, റിയാദാ മെഡിക്കൽ സെന്റർ, റേഡിയോ മലയാളം 98.6 എഫ് എം എന്നിവരുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ചടങ്ങിൽ ഐസിസി പ്രസിഡണ്ട് എ. പി. ......
അൽഖോർ: ഫോക്കസ് ഖത്തർ അൽഖോർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ,ഹമദ് മെഡിക്കൽ കോർപ്പറേഷൻ്റെയും നസീം ഹെൽത്ത് കെയറിൻ്റെയും ന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ അൽഖോർ നസീം മെഡിക്കൽ സെൻ്ററിൽ വെച്ച് നടന്ന ക്യാമ്പിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.
സാമൂഹിക ഉത്തരവാദിത്വവും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിക്കുന്ന “Coz You Matter” ക്യാമ്പെയ്നിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ 150 ഓളം ആളുകൾ പങ്കെടുത്ത് രക്തദാനം നടത്തി. ......