മംഗളൂരു: പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ അറസ്റ്റിലായ വലൻസിയ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോയെ കോടതി റിമാൻഡ് ചെയ്തു. ......
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യ പകുതി): രാവിലെ എട്ടുമണിവരെ കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക പ്രയാസങ്ങളും മനഃക്ലേശവും അനുഭവപ്പെട്ടേക്കാം. അതിനുശേഷം സാഹചര്യങ്ങളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ......
പ്യോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഔദ്യോഗിക മാധ്യമങ്ങൾ. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് കിം കോമയിലായെന്നും പിന്നീട് മരിച്ചെന്നുമുള്ള പ്രചാരണങ്ങൾക്കിടെയാണ് മകൾ കിം ജൂ എയ്ക്കൊപ്പം പൊതുപരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. ......
അറിവിന്റെ ആദ്യാക്ഷരങ്ങൾ നാവിലേറ്റി കുരുന്നുകൾ ഹരിശ്രീ കുറിക്കുന്ന വിജയദശമി ദിനത്തെ വരവേൽക്കാൻ കേരളം ഒരുങ്ങി. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ......
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും ആലുവ കേന്ദ്രീകരിച്ചു നടത്തിയ മിന്നൽ പരിശോധനയിൽ ആലുവ സബ് ജയിൽ റോഡിൽ വച്ച് 2 അന്യസംസ്ഥാനക്കാരിൽ നിന്നും 14.666 kg കഞ്ചാവും, കഞ്ചാവ് വിറ്റുകിട്ടിയ വകയിൽ ഇവരുടെ കൈവശം ഉണ്ടായിരുന്ന 28850/- രൂപയും കണ്ടെടുത്തു. ഒഡീഷ സ്വദേശിയായ സിന്ദൂർ മകൻ ഇസ്മായിൽ (42/26), ഉത്തർപ്രദേശ് സ്വദേശി ചോട്ടെ മകൻ ജാഫർ (26/2026) എന്നിവർക്കെതിരെയാണ് NDPS നിയമപ്രകാരം കേസ്സെടുത്തത് . ......
ഇൻഡോർ: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ കേരളം പുറത്ത്. പ്രീക്വാർട്ടറിൽ തമിഴ്നാടിനോട് ഒൻപത് വിക്കറ്റിന്റെ തോൽവി വഴങ്ങിയാണ് കേരളം പുറത്തായത്. ......
കുട്ടിക്കാനം: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന നേതൃപഠന ക്യാമ്പ് കുട്ടിക്കാനം തേജസ് ആനിമേഷൻ സെന്ററിൽ സംഘടിപ്പിച്ചു. കേരളത്തിന്റെ തീരമേഖലയിലും മലയോര മേഖലയിലും കേരളത്തിലെ സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന പൊതു സംഘടനയായി അംഗീകരിക്കപ്പെട്ട കെ.എൽ.സി.എ.യുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിഷപ്പ് ഡോ. ......
കേരള പോലീസിന്റെ സന്നദ്ധ രക്തദാന പദ്ധതിയായ പോല്‍ബ്ലഡ് സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ് څസംരക്ഷ 2026' ന്റെ ഉദ്ഘാടനം നാളെ ബുധനാഴ്ച്ച ( 2026 ഒക്ടോബര്‍ 21) രാവിലെ 9.00 ന് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ നിര്‍വ്വഹിക്കും.
കേരള പോലീസിന്റെ 'പോല്‍ബ്ലഡ്' (Pol-Blood) പദ്ധതിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സിലും (KSBTC) സംയുക്തമായാണ് 'സംരക്ഷ 2026' മെഗാ രക്തദാന ക്യാമ്പയിന് സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ 21 ന് സംസ്ഥാനത്ത് നടക്കുന്ന പോലീസ് രക്തസാക്ഷി സ്മൃതിദിനത്തോടനുബന്ധിച്ചാണ് എല്ലാ പോലീസ് സബ്ഡിവിഷനുകള്‍, ബറ്റാലിയനുകള്‍, മറ്റ് പോലീസ് യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.സന്നദ്ധ രക്തദാനം എന്ന ജീവന് രക്ഷാപദ്ധതിയിലൂടെ രക്തസാക്ഷികളായ പോലീസുദ്യോഗസ്ഥരുടെ സ്മരണയെ ആദരിക്കുകയെന്ന മഹത്കര്‍മ്മമാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. 884 പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ 1472 പേര് രക്തദാതാക്കളായി. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14486 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 76 കേസുകളിലായി 77 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13433 ആയി. ......
കൊച്ചി: വെരും തലമുറ ഇലക്ട്രോണിക്സ്, ആശയവിനിമയം, സെൻസർ സാങ്കേതികവിദ്യകൾ എന്നിവയിലെ ഗവേഷണത്തിനായി ഇന്ത്യ ഇന്നൊവേഷൻ സെന്റർ ഫോർ ഗ്രാഫീൻ (IICG) ഗ്രാന്റ് ചലഞ്ചിലൂടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അധ്യാപകർക്ക് ഗ്രാന്റ് ലഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള ഗവേഷണ പദ്ധതിക്ക് 19.2 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
‘സബ്-6 GHz ആന്റിന ആപ്ലിക്കേഷനുകൾക്കായുള്ള ഗ്രാഫീൻ അധിഷ്ഠിത ഓമ്നിഡയറക്ഷണൽ റേഡിയേഷൻ അറേകളുടെ രൂപകൽപ്പന’ (“Design forGraphene-Based Omnidirectional Radiation Arrays for Sub-6 GHz Antenna Application") എന്നതാണ് പദ്ധതിയുടെ വിഷയം. ......