തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ഭിന്നതകളില്ലാത്ത അന്തിമ തീരുമാനത്തിലെത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്. ഇതിനായി സംസ്ഥാനത്തെ മുൻ കെപിസിസി പ്രസിഡന്റുമാരെയും മുതിർന്ന നേതാക്കളെയും ഡൽഹിയിലേക്ക് വിളിച്ചു വരുത്തി അഭിപ്രായം തേടാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. ......
ദോഹ: കായിക പ്രേമികൾ കാത്തിരുന്ന നാലാമത് ജിസിസി ഗെയിംസിന് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇന്ന് തിരിതെളിയും. വൈകുന്നേരം ദോഹയിലെ പ്രശസ്തമായ അൽ ഷഖാബ് അരീനയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമാകുന്നത്. ......
ദോഹ: ഖത്തർ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ പുരസ്കാരത്തിന്റെ (Qatar Private Sector Nationalisation Award) ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമീഖ് അൽ മാരിയുടെ അധ്യക്ഷതയിൽ ചേർന്നു. ......
ദോഹ: 1948 മുതൽ ഇന്നുവരെയുള്ള ഖത്തർ ഫുട്ബോളിന്റെ ഐതിഹാസിക ചരിത്രം രേഖപ്പെടുത്തുന്ന ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു. കായിക-യുവജന മന്ത്രാലയം മന്ത്രി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ താനിയാണ് ഈ ദേശീയ പദ്ധതിക്ക് തുടക്കം കുറിച്ചത്.ഏകദേശം 15 ടെറാബൈറ്റോളം ഡാറ്റ നിലവിൽ ഈ ഡിജിറ്റൽ ആർക്കൈവിൽ ലഭ്യമാണ്. ......
ദോഹ: ഖത്തറിൽ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം വരെ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കരപ്രദേശങ്ങളിലും കടൽതീരങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ദോഹയിൽ ഇന്ന് രേഖപ്പെടുത്താവുന്ന ഏറ്റവും ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ......
തോമസിന്റെ പുസ്തകത്തിൽ പറയുന്നത് മുഴുവൻ തെറ്റാണ്.കാര്യം കാണാൻ ഇത്രയും നുണ പറയുന്ന ഒരു മനുഷ്യൻ വേറെയില്ല.
ഇപ്പോൾ കെവി തോമസ് ഒന്നുമല്ലാതെയായി. മരിച്ചുപോയ മനുഷ്യനോട് നന്ദി വേണ്ട കുറ്റപ്പെടുത്തുന്ന കണ്ടപ്പോൾ വിഷമം തോന്നി.
കെ കരുണാകരനും സോണിയ ഗാന്ധിയും തെറ്റാൻ ഞാനാണ് കാരണമെന്ന് പറയുന്നത് തെറ്റാണ്. ......
തൃശ്ശൂരിൽ ഫ്ലക്സ് വെച്ചത് സിപിഎം ആണ്. ഹൈക്കമാൻഡ് ഫ്ലക്സ് വെക്കണ്ട എന്ന് പറയുമ്പോൾ ഇവിടെ വീണ്ടും വെക്കുന്നു എന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുകയാണ്.
പ്രവർത്തകർ കോൺഗ്രസ് ഹൈക്കമാൻഡിനെ അംഗീകരിക്കുന്നില്ലെന്ന് വരുത്താനാണ് ഇവർ ശ്രമിക്കുന്നത്.
തൃശ്ശൂരിൽ സിസിടിവി ഉണ്ടായതുകൊണ്ടാണ് ആളെ പിടികിട്ടിയത്.
ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് ഏതെങ്കിലും കോൺഗ്രസുകാർ കത്തിക്കുമോയെന്നും പിസി വിഷ്ണുനാഥ് ചോദിച്ചു.
മുഖ്യമന്ത്രി പദം സംബന്ധിച്ച് ഏറ്റവും വേഗത്തിൽ ദില്ലിയിൽ നിന്ന് ഒരു തീരുമാനം പ്രഖ്യാപിക്കും. ......
ടിവികെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശബരീനാഥും, രണ്ട് മലയാളിയായ നയീം മൂസയുമാണ് ഈ 2 പേർ
തിരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ വിജയ്യുടെ വാഹനത്തിന് സമീപം നിഴല്‍പോലെ നിന്ന വ്യക്തി ആണ് നയീം മൂസ. ഒരു സാധാരണ ബോഡിഗാർഡ് മാത്രമല്ല, വർഷങ്ങളായി ആഗോളതലത്തില്‍ സെലിബ്രിറ്റി സുരക്ഷാരംഗത്ത് ശ്രദ്ധ നേടിയ മലയാളിയാണ് നയീം.
മാഹി സ്വദേശിയായ നയീം, വർഷങ്ങള്‍ക്കുമുമ്പ് ജോലി തേടി ദുബായിലേക്ക് പോയപ്പോഴാണ് ബോഡി ബില്‍ഡിങ്ങിനോടും സുരക്ഷാരംഗത്തോടും താത്പര്യം വളർന്നത്. ......
ദോഹ: 2027-ൽ സൗദി അറേബ്യയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ നറുക്കെടുപ്പ് പൂർത്തിയായി. കിരീടം നിലനിർത്താൻ ഇറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ഖത്തർ ഗ്രൂപ്പ് എഫിലാണ് ഇടംപിടിച്ചിരിക്കുന്നത്. ......