ചെങ്ങന്നൂർ: ബാലസാഹിത്യത്തിനുഉള കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ
കീഴ്ച്ചേരിമേൽ സന്ധ്യയിൽ പി സി സരോജിനി അമ്മ(സജിനി പവിത്രൻ , 84) അന്തരിച്ചു. സംസ്കാരം ബുധൻ പകൽ മൂന്നിന് വീട്ടുവളപ്പിൽ. ......
ദോഹ:കേരളത്തിൽ പത്ത് വർഷത്തിന് ശേഷം സംഭവിച്ച ഭരണമാറ്റം പ്രവാസികൾക്കും പുതിയ പ്രതീക്ഷകൾ നൽകുന്നതാണെന്നും കഴിഞ്ഞ ഭരണ കൂടത്തിന്റെ തെറ്റുകൾ ആവർത്തിക്കാതെ ജനക്ഷേമപരമായ ഭരണം കാഴ്ചവെക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണമെന്നും പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രമോഹൻ പറഞ്ഞു. പ്രവാസി വെൽഫെയർ തൃശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "ജനവിധി 2026: പ്രവാസി പ്രതീക്ഷകൾ" എന്ന പേരിൽ നടന്ന ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ആഗോള അനിശ്ചിതത്വങ്ങൾക്കിടെ ഇന്ത്യൻ രൂപയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. ഇന്നു രാവിലെ ഡോളറിനെതിരെ രൂപ 95.55 എന്ന നിരക്കിലെത്തി.......
ജനപ്രിയ ബ്രാൻഡുകള്‍ക്ക് 10 രൂപ മുതല്‍ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്.
ഓഫീസേഴ്സ് ചോയ്സ്, ഓള്‍ഡ് മോങ്ക്, ലേമൗണ്ട് ഉള്‍പ്പടെയുള്ള ബ്രാണ്ടുകള്‍ക്കാണ് 10 രൂപ കുറഞ്ഞത്. 500 മില്ലിക്ക് പത്തു രൂപയാണ് വിലകുറഞ്ഞത്. ......
നിയമസഭാതെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ഡിഎംകെയെ കയ്യൊഴിഞ്ഞ് വിജയിന്റെ ടിവികെയോടൊപ്പം ചേർന്നതിന്റെ പേരിൽ കോൺഗ്രസ്സ് നേതൃത്വം കേൾക്കുന്ന പഴി കുറച്ചൊന്നുമല്ല. ആപത്തിൽ ചതിക്കുന്നവരാണ് കോൺഗ്രസുകാരെന്ന് കുറ്റപ്പെടുത്തിയ ഡി എം കെ ആ പാർട്ടിയുമായുള്ള സകല ബന്ധങ്ങളും വിഛേദിക്കുകയും ചെയ്തു. ......
ചെന്നൈ: തമിഴ്നാട്ടിലെ 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ജോസഫ് വിജയ് ഉത്തരവിട്ടു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ എടുത്ത ആദ്യ പ്രധാന തീരുമാനങ്ങളിലൊന്നാണ് ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്കു സമീപമുള്ള മദ്യശാലകൾ അടച്ചുപൂട്ടാനുള്ള തീരുമാനം.
പുതിയ ഉത്തരവുപ്രകാരം, സ്കൂളുകൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ രണ്ടാഴ്ചയ്ക്കകം അടയ്ക്കണം. ......
ഹാന്റാവൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തില്‍ കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ക്രൂസ് കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് മാഡ്രിഡിലെ ഇന്ത്യൻ എംബസി അറിയിച്ചു.
കപ്പലിലെ ജീവനക്കാരായ ഇവർക്ക് നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. ഞായറാഴ്ച സ്പെയിനിലെ കാനറി ഐലൻഡ് തീരത്തെത്തിയ കപ്പലില്‍ നിന്ന് സ്പാനിഷ് അധികൃതരുടെയും ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്രക്കാരെ പുറത്തിറക്കി. ......
ലോസ് ആഞ്ചലസ് കൗണ്ടിയിലെ അർക്കേഡിയ നഗരത്തെ നടുക്കി മുൻ മേയർ ഐലീൻ വാങ് എന്ന യുവതിക്കെതിരെ ചാരപ്രവർത്തന കേസ്. ചൈനീസ് സർക്കാരിന്റെ രഹസ്യ ഏജന്റായി പ്രവർത്തിച്ചുവെന്ന ഗുരുതര ആരോപണത്തിൽ അവർ കുറ്റസമ്മതം നടത്തിയതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. ......
ചെന്നൈ: പുതുതായി സത്യപ്രതിജ്ഞ ചെയ്ത തമിഴ്നാട് നിയമസഭാംഗങ്ങളിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എം.എൽ.എ അണ്ണാ ഡി.എം.കെ.യുടെ ലീമാ റോസ്. ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ ഭാര്യയും മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറുമാണ് ലീമ റോസ്. ......
മുംബൈ: ടാറ്റ കൺസൾട്ടൻസി സർവീസിന്റെ നാസിക് ഓഫീസിൽ നടന്ന പീഡന-മതപരിവർത്തന കേസുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. അറസ്റ്റിലായ എട്ട് പേർക്കായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ നിയന്ത്രണമുണ്ടായിരുന്നതെന്ന് ദേശീയ വനിതാ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ......