അഞ്ചാം തവണയാണ് രംഗസ്വാമി പുതുച്ചേരിയുടെ അമരക്കാരനാകുന്നത്.
ലഫ്റ്റനൻ്റ് ഗവർണർ കൈലാഷ് നാഥനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്
മുഖ്യമന്ത്രിക്ക് പുറമെ രണ്ട് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
എൻ ആർ കോൺഗ്രസ് - ബി ജെ പി സഖ്യമാണ് പുതുച്ചേരിയിൽ ഭരണം നടത്തുന്നത്. ബി ജെ പിയിൽ നിന്ന് എ നമശിവായവും ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ബി ജെ പിക്ക് ഇത് വലിയ നേട്ടമാണ്. ......
വിമാന ഇന്ധന വില വർധനവിന് പിന്നാലെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. മൂന്ന് മാസത്തേക്ക് സർവീസുകൾ കുറയ്ക്കാനാണ് തീരുമാനം.......
കൊച്ചി: സംരക്ഷിത പട്ടികയിലുള്ള കടൽജീവികളുടെ നിയമവിരുദ്ധ വ്യാപാരം തടയാൻ മത്സ്യത്തൊഴിലാളി പങ്കാളിത്ത സമീപനം അനിവാര്യമെന്ന് വിദഗ്ധർ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) തുടങ്ങിയ ത്രിദിന ദേശീയ ശിൽപശാലയിലാണ് ആവശ്യം ഉയർന്നത്. തീരദേശവാസികളുടെ ഉപജീവനം കൂടി പരിഗണിച്ചുള്ള സംരക്ഷണരീതികളും വിവിധ ഏജൻസികളുടെ കൂട്ടായ ശ്രമങ്ങളും ആവശ്യമാണ്. ......
ദോഹ:ഇറാനെതിരെയുള്ള ഇസ്രായേൽ-അമേരിക്കൻ യുദ്ധം പെട്ടെന്നുണ്ടായ ഒരു പ്രകോപനമല്ലെന്നും, മറിച്ച് മിഡിൽ ഈസ്റ്റിനെ അക്രമാസക്തമായി പുനഃക്രമീകരിക്കാനുള്ള ഇസ്രായേലിന്റെ ദീർഘകാല അജണ്ടയുടെ ഭാഗമാണെന്നും മുൻ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിൻ ജാസിം അൽ താനി. അൽ ജസീറയുടെ 'അൽ മുഖാബല' (Al Muqabala) പരിപാടിയിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മേഖലയുടെ രാഷ്ട്രീയ ഭൂപടത്തെ പതിറ്റാണ്ടുകളോളം സ്വാധീനിക്കുന്ന വലിയൊരു മാറ്റത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.യുദ്ധത്തിന്റെ ഏറ്റവും അപകടകരമായ അനന്തരഫലം ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ......
ദോഹ:വടക്കേ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഊർജിതമാക്കി ഖത്തർ ഫുട്ബോൾ അസോസിയേഷൻ. സ്പാനിഷ് പരിശീലകൻ ജൂലൻ ലോപെറ്റെഗി തിരഞ്ഞെടുത്ത 34 അംഗ പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിച്ചു. ......
ദോഹ:അന്താരാഷ്ട്ര നഴ്സസ്ദിനത്തോടനുബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക ആഘോഷ പരിപാടികൾ പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ആരോഗ്യമേഖലയിൽ നഴ്സുമാർ നൽകുന്ന സതുല്യമായ സേവനങ്ങളെ ആദരിക്കുന്നതിനും അവരുടെ പ്രാധാന്യം സമൂഹത്തിന് മുന്നിൽ വിളിച്ചോതുന്നതിനുമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.ആഘോഷത്തിന്റെ ഭാഗമായി വിവിധ ആരോഗ്യ സ്ഥാപനങ്ങൾ ഒരുക്കിയ പ്രദർശന സ്റ്റാളുകൾ മന്ത്രി സന്ദർശിച്ചു. ......
ദോഹ:നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) റദ്ദാക്കിയ നടപടി രാജ്യത്തെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നതാണ്. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഇത് വലിയ ആഘാതമാണ്. ......
ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ്യ മദ്റസയിൽ നിന്നും പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ഫിനിഷിംഗ് സ്കൂൾ” പരിപാടി ശ്രദ്ധേയമായി നടന്നു. വിദ്യാർത്ഥികളുടെ ഭാവി പഠന-ജീവിത മാർഗ്ഗങ്ങളെ ലക്ഷ്യമാക്കി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആവേശത്തോടെ പങ്കെടുത്തു.
മോട്ടിവേഷൻ സ്പീക്കറും പൂർവ്വ വിദ്യാർത്ഥിയുമായ ഉമർ ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ......
സംസ്ഥാന സർക്കാരിന്റെ പുതിയ ബ്രാൻഡി ബ്രാൻഡായ ‘മിന്നൽ മാജിക്’ ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. സർക്കാർ നിയന്ത്രണത്തിലുള്ള ബെവ്കോ ഔട്ട്ലെറ്റുകൾ വഴിയായിരിക്കും വിൽപ്പന. ......