
ഒരു പ്രമുഖ ന്യൂനപക്ഷം എന്ന നിലയിൽ ഏകദേശം 14 ലക്ഷം നായർ സമുദായ അംഗങ്ങളുള്ള തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ സെക്കുലർ പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി).നിലവിൽ കേന്ദ്രം ഭരിക്കുന്ന എൻഡിഎയുടെ ഘടകകക്ഷിയാണ് ഡി എസ് ജെ പി.
140 എൻഎസ്എസ് കരയോഗങ്ങൾ ഉള്ള കന്യാകുമാരി ജില്ലയിൽ ഈ മെയ് 17 ന് യോഗം കൂടി തമിഴ്നാട് ഡി എസ് ജെ പി ഘടകം ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് അവിടുത്തെ സമുദായ നേതാക്കളുടെ തീരുമാനം. നായന്മാർ ഉൾപ്പെടെ നാലു ലക്ഷത്തോളം മുന്നാക്ക സമുദായക്കാർ കന്യാകുമാരി ജില്ലയിൽ ഉണ്ട്.
മന്നത്ത് ആചാര്യന്റെ ആശയങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന സെക്കുലർ പാർട്ടിയായ ഡി എസ് ജെ പി തമിഴ്നാട്ടിൽ രൂപം കൊള്ളുമ്പോൾ അവിടുത്തെ നായർ സമുദായം പ്രധാനമായും ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നാക്കക്കാരിൽ പാവപ്പെട്ടവർക്ക് നൽകിയ 10 ശതമാനം സംവരണമാണ്.
കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ഈ പദ്ധതി തമിഴ്നാട്ടിൽ തടഞ്ഞു വച്ചിരിക്കുന്നത് അപലപനീയമാണെന്ന് ഡി എസ് ജെ പി പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു.
തമിഴ്നാട് എൻഎസ്എസിന്റെ മറ്റൊരു പ്രധാന ആവശ്യം ബ്രിട്ടീഷ് സാമ്രാജ്യ ശക്തിക്കെതിരെ ആദ്യമായി വാളെടുത്ത് കുണ്ടറ വിളംബരം നടത്തി ജീവത്യാഗം ചെയ്യേണ്ടി വന്ന ധീരനായ വേലുത്തമ്പി ദളവയുടെ ഗൃഹം ദേശീയ സ്മാരകമായി മാറ്റുക എന്നതാണ്.
ഈ രണ്ടു കാര്യങ്ങൾക്കും തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രി വിജയ് യുടെ സഹായം തേടുമെന്ന് പാർട്ടി പ്രസിഡൻറ് പറഞ്ഞു.തമിഴ്നാട്ടിൽ സ്വന്തമായ ഒരു രാഷ്ട്രീയ സാന്നിധ്യം ഇല്ലാത്തതിനാൽ ആണ് മുന്നാക്ക സമുദായക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നതെന്ന് ചന്ദ്രമൗലി, എൻഎസ്എസ് മണ്ഡലം പ്രസിഡൻറ്, കൽക്കുളം താലൂക്ക് അഭിപ്രായപ്പെട്ടു.
ഒരു പ്രമുഖ ന്യൂനപക്ഷം ആണെങ്കിലും തമിഴ് നാട്ടിൽ നായർ സമുദായം നേരിടുന്ന കടുത്ത അവഗണനക്കെതിരെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ തങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചതായി രാജശേഖരൻ തമ്പി, പ്രസിഡൻറ്, പുലിയൂർ കുറിച്ചി എൻഎസ്എസ് കരയോഗം,ആർ ശ്രീകുമാർ, എൻഎസ്എസ് സെക്രട്ടറി, കുഴിത്തുറ ടൗൺ, ശ്രീകുമാർ, തിരുനൈനാർ കുറിച്ചി എൻഎസ്എസ് കരയോഗം പ്രസിഡൻറ്, ആർ ശ്രീലത, എൻഎസ്എസ് വനിതാ വിഭാഗം കൺവീനർ എന്നിവർ പറഞ്ഞു.
1956 ൽ സംസ്ഥാന പുനർ സംഘടന വരുന്നത് വരെ തിരുവിതാംകൂർ രാജ്യത്തിൻറെ ഭാഗമായിരുന്നു രണ്ടേമുക്കാൽ ലക്ഷത്തോളം നായന്മാർ ഉള്ള കന്യാകുമാരി ജില്ല. ......
ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയം നൽകുന്ന വിവിധ ഔദ്യോഗിക രേഖകൾ ക്യു-പോസ്റ്റ് (Q-Post) വഴി അയക്കുമ്പോൾ, അവയുടെ തത്സമയ വിവരങ്ങൾ അറിയാൻ മെട്രാഷ് 2 (Metrash2) ആപ്ലിക്കേഷനിലെ 'ക്യു-പോസ്റ്റ് ട്രാക്കിംഗ്' (QPost Tracking) സേവനം പ്രയോജനപ്പെടുത്താമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഓർമ്മപ്പെടുത്തൽ.മെട്രാഷ് 2 വഴി അപേക്ഷിച്ച പാസ്പോർട്ട്, ഖത്തർ ഐഡി (QID), ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ രേഖകൾ പോസ്റ്റൽ വഴിയാണ് വരുന്നത് എങ്കിൽ, അവ നിലവിൽ എവിടെ എത്തി എന്ന് ആപ്പിലൂടെ തന്നെ പരിശോധിക്കാം.ഉപഭോക്താക്കൾക്ക് തങ്ങളുടെ രേഖകൾക്കായി ഖത്തർ പോസ്റ്റ് ഓഫീസുകളിലോ മന്ത്രാലയത്തിന്റെ ഓഫീസുകളിലോ നേരിട്ട് പോയി അന്വേഷിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.മെട്രാഷ് 2 വഴി ലഭ്യമാകുന്ന 220-ലധികം സേവനങ്ങളിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന ഒന്നായി ഈ ട്രാക്കിംഗ് സംവിധാനം മാറിയിട്ടുണ്ട്. ......
ദോഹ: ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. മഹാരാഷ്ട്ര സ്വദേശികളായ അഹമ്മദ് അഫ്സൽ ബഡെ (9 വയസ്), മുഹമ്മദ് ഷഹീദ് ഖുറൈശി (10 വയസ്) എന്നിവരാണ് മരിച്ചത്.
അഫ്സൽ കാഹിറുദീൻ ബഡെ - റുബൈന ദമ്പതികളുടെ മകനാണ് അഹമ്മദ് അഫ്സൽ. ......
ദോഹ:ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (IBPC Qatar) തങ്ങളുടെ പ്രമുഖ വിജ്ഞാന വിനിമയ വേദിയായ 'മൺഡേ ബൈറ്റ്സിന്റെ' (Monday Bites) 50-ാം സെഷൻ ദോഹ ഐബിസ് ഹോട്ടലിൽ വെച്ച് വിപുലമായി ആഘോഷിച്ചു. 'ദി ഗോൾഡൻ 50: ദി മിനി ബൈറ്റ്സ് എൻകോർ' എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ മുൻ സെഷനുകളിലെ പ്രമുഖ സ്പീക്കർമാർ പങ്കെടുത്ത് സംസാരിച്ചു.
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ സന്ദീപ് കുമാർ മുഖ്യാതിഥിയായിരുന്നു. ......
ദോഹ:അന്താരാഷ്ട്ര നഴ്സസ്ദിനത്തോടനുബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക ആഘോഷ പരിപാടികൾ പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ആരോഗ്യമേഖലയിൽ നഴ്സുമാർ നൽകുന്ന സതുല്യമായ സേവനങ്ങളെ ആദരിക്കുന്നതിനും അവരുടെ പ്രാധാന്യം സമൂഹത്തിന് മുന്നിൽ വിളിച്ചോതുന്നതിനുമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.ആഘോഷത്തിന്റെ ഭാഗമായി വിവിധ ആരോഗ്യ സ്ഥാപനങ്ങൾ ഒരുക്കിയ പ്രദർശന സ്റ്റാളുകൾ മന്ത്രി സന്ദർശിച്ചു. ......
ദോഹ:ഈ വർഷത്തെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ജൂൺ 21 ഞായറാഴ്ച ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ദുൽഹജ്ജ് മാസം ജൂൺ 12 വെള്ളിയാഴ്ച ആരംഭിക്കുമെന്നും അതനുസരിച്ച് ബലിപെരുന്നാൾ ജൂൺ 21-ന് ആയിരിക്കുമെന്നുമാണ് റിപ്പോർട്ട്.ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ദുൽഹജ്ജ് മാസപ്പിറവി ജൂൺ 12 വെള്ളിയാഴ്ചയായിരിക്കും.ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 20 ശനിയാഴ്ച നടക്കും.അറഫാ ദിനത്തിന് പിറ്റേന്നായ ജൂൺ 21 ഞായറാഴ്ച രാജ്യം പെരുന്നാൾ ആഘോഷിക്കും.
മെയ് 12 ചൊവ്വാഴ്ച വൈകുന്നേരം ചന്ദ്രപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാലാണ് ദുൽഹജ്ജ് മാസം ജൂൺ 12-ന് ആരംഭിക്കുമെന്ന് കണക്കാക്കുന്നത്. ......
ദോഹ:ഖത്തറിലെ സ്വകാര്യ സ്കൂളുകളിൽ വിവിധ പാഠ്യപദ്ധതികളിൽ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം 'പ്രൗഡ് ഓഫ് യു' (Proud of You) പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചു. മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ......
കാസർകോട്: കടന്നൽ കുത്തേറ്റ് അധ്യാപകൻ മരിച്ചു. ചാമുണ്ഡിക്കുന്നിലെ വിജയൻ (56) ആണ് മരിച്ചത്. ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് വിജയൻ.......
രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. ഷെയര് മാര്ക്കറ്റ് തകര്ന്നു.......
2008-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ ചിത്രമാണ് 'സിലന്തി'. നവാഗത സംവിധായകനായ ആധിരാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മുന്ന, മോനിക എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഈ ചിത്രം തെലുങ്കിൽ 'എർര കുലാബി' എന്ന പേരിലും, ഹിന്ദിയിൽ 'ജാൽ - തി നെറ്റ്' എന്ന പേരിലും ഡബ്ബിങ്ങ് ചെയ്തു റിലീസ് ചെയ്തിരുന്നു. ......