ദോഹ: നാലാമത് ഗൾഫ് ഗെയിംസിന്റെ മൂന്നാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ആതിഥേയരായ ഖത്തർ. മൂന്നാം ദിനം മാത്രം 10 സ്വർണ്ണവും 10 വെള്ളിയും 5 വെങ്കലവുമടക്കം 25 മെഡലുകളാണ് ഖത്തർ താരങ്ങൾ വാരിക്കൂട്ടിയത്. ......
ദോഹ/അങ്കാറ: ഖത്തറും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ആദ്യഘട്ട രാഷ്ട്രീയ ചർച്ചകൾ തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്നു. വ്യാഴാഴ്ചയായിരുന്നു ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത നിർണ്ണായകമായ കൂടിക്കാഴ്ച നടന്നത്.
ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയും തുർക്കി വിദേശകാര്യ ഉപമന്ത്രി മൂസ കുലക്ലികായയും ചർച്ചകൾക്ക് സംയുക്തമായി നേതൃത്വം നൽകി.ഖത്തറും തുർക്കിയും തമ്മിലുള്ള നിലവിലെ നയതന്ത്ര ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു.സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളിൽ നിലവിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും പുതിയ സാധ്യതകൾ തേടുന്നതിനും യോഗത്തിൽ ധാരണയായി.മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം അനിവാര്യമാണെന്ന് കൂടിക്കാഴ്ച വിലയിരുത്തി. ......
ദോഹ:ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ (ഇ-മാലിന്യങ്ങൾ) ശാസ്ത്രീയമായും പരിസ്ഥിതി സൗഹൃദമായും സംസ്കരിക്കുന്നതിനായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പൊതുജനങ്ങൾക്ക് ഇനി മുതൽ തങ്ങളുടെ കൈവശമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ കൈമാറാൻ അപേക്ഷ നൽകാം.പൊതുജനങ്ങൾക്ക് മന്ത്രാലയത്തിന്റെ പോർട്ടലിൽ പ്രവേശിച്ച് ഇലക്ട്രോണിക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ......
ദോഹ: സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമായ ശുക്രൻ (Venus) ഇന്ന് സൂര്യനോട് ഏറ്റവും അടുത്ത ദൂരത്തിൽ (Perihelion) എത്തുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഇന്നാണ് (മെയ് 15 വെള്ളിയാഴ്ച) ഈ പ്രതിഭാസം സംഭവിക്കുന്നത്.സൂര്യനെ വലംവെക്കുന്ന ഭ്രമണപഥത്തിൽ സൂര്യനിൽ നിന്ന് ഏകദേശം 10.7 കോടി കിലോമീറ്റർ മാത്രം അകലെയായിരിക്കും ഇന്ന് ശുക്രന്റെ സ്ഥാനം. ......
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം): മനസ്സിലെ അസ്വസ്ഥതകൾ വർധിക്കാനിടയുള്ള സമയമാണിത്. വികാരാധീനമായ തീരുമാനങ്ങൾ ഒഴിവാക്കുക.......
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന നിർദ്ദേശവുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. തന്റെ യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശൻ അറിയിച്ചു. ......
ദോഹ: മറവിരോഗവും പാർക്കിൻസൺസും ഉൾപ്പെടെയുള്ള ഗുരുതരമായ നാഡീരോഗങ്ങൾ (Neurodegenerative diseases), അവയുടെ ബാഹ്യമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് വർഷങ്ങൾക്ക് മുൻപേ കണ്ടെത്താൻ കഴിയുന്ന പുതിയ കണ്ണുപരിശോധനാ രീതി ഖത്തറിൽ വികസിപ്പിച്ചു. ഖത്തർ ആസ്ഥാനമായുള്ള പ്രൊഫസറുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഈ 'നോൺ-ഇൻവേസീവ്' (Non-invasive) സ്കാനിംഗ് രീതി വൈദ്യശാസ്ത്ര രംഗത്ത് വലിയൊരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.
അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ പരിശോധന പ്രവർത്തിക്കുന്നത്. ......
ദോഹ : ഖത്തറിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ നസീം ഹെൽത്ത്കെയർ, അൽഖോർ ശാഖയിൽ വിപുലമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി കുടുംബാരോഗ്യ രംഗത്ത് പുതിയ മാതൃക തീർക്കുന്നു. വെള്ളിയാഴ്ച ഉൾപ്പെടെ ആഴ്ചയിൽ ഏഴു ദിവസവും തടസ്സമില്ലാത്ത വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന "ഓൾ ഡേ, എവരി ഡേ" (All Day, Every Day) എന്ന പുതിയ പ്രവർത്തന ശൈലി സെന്റർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അൽഖോർ, അൽ തഖീറ, സുമൈസ്മ, റാസ് ലഫാൻ, അൽ ബൈത്ത് സ്റ്റേഡിയം പരിസരം എന്നിവിടങ്ങളിലെ താമസക്കാർക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ ഇനി വീടിനടുത്ത് തന്നെ ലഭ്യമാകും. ......
ദോഹ: കോൺഗ്രസ് ഹൈക്കമാൻഡ് കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശനെ പ്രഖ്യാപിച്ചത് ആവേശപൂർവ്വമാണ് ഖത്തറിലെ യു.ഡി.എഫ് പ്രവാസി സമൂഹം ഏറ്റെടുത്തത്. ......
ദോഹ:ലോകമെമ്പടുമുള്ളഅക്ഷരസ്നേഹികളെ വരവേൽക്കാൻ ദോഹ ഒരുങ്ങി. 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ പ്രൗഢഗംഭീരമായ തുടക്കം കുറിച്ചു. ......