ചെറുകര സണ്ണീലൂക്കോസ്
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് നടന്ന വിപുലീകൃത സംസ്ഥാന സമിതിക്കുശേഷം ഒക്ടോബർ 22, 23 തീയതികളിൽ ചേർന്ന സി.പി.ഐ(എം) സംസ്ഥാന സമിതിയോഗം വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാൻ പാർട്ടി അടിത്തറ ശക്തമാക്കാനുള്ള വിപുലമായ പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും പ്രാദേശിക കൂട്ടായ്മകളും സജീവമാക്കുന്നതിന് യോഗം മുൻഗണന നൽകി.
പാർട്ടി അംഗങ്ങളുടെയും നേതാക്കളുടെയും ജനങ്ങളോടുള്ള പെരുമാറ്റം, പ്രവർത്തനശൈലി എന്നിവ കൃത്യമായി നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള 'പെർഫോമൻസ് ടെസ്റ്റ്' നടത്താനും തീരുമാനിച്ചിട്ടുണ്ട്. ......
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ വൈദ്യുതി തത്സമയ വിപണിയിൽ ലഭ്യമായില്ലെങ്കിൽ നാളെ മുതൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ടിവന്നേക്കും. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വിതരണം ഇന്നു മുതൽ നിലയ്ക്കുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
ഇന്ന് അവധിയായതിനാൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. ......
ന്യൂഡൽഹി: അജ്ഞാത നമ്പറുകളിൽനിന്ന് കോൾ വരുമ്പോൾ ആരാണ് വിളിക്കുന്നതെന്ന് അറിയാൻ ഇനി പ്രത്യേക ആപ്പുകളെ ആശ്രയിക്കേണ്ടിവരില്ല. സിം കാർഡ് എടുത്തപ്പോൾ തിരിച്ചറിയൽ രേഖയിൽ നൽകിയ പേരുതന്നെ ഇൻകമിങ് കോളിനൊപ്പം മൊബൈൽ സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന പുതിയ സംവിധാനം രാജ്യത്ത് ഇന്ന് മുതൽ നിലവിൽ വരും. ......
ജയ്പുർ: പരീക്ഷാഹാളിലേക്ക് കയറുന്നതിന് തൊട്ടുമുൻപ് ലഭിച്ച ഫോൺ കോളിനു പിന്നാലെ ആറാം നിലയിൽനിന്ന് ചാടി എംബിഎ വിദ്യാർഥിനി ജീവനൊടുക്കി. രാജസ്ഥാനിലെ ജയ്പുരിലുള്ള സ്വകാര്യ സർവകലാശാലയിലാണ് സംഭവം. ......
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ടുപോകണമെന്നില്ല. മാനസിക സമ്മർദവും നിരാശയും ഉണ്ടാകാം.......
ടെൽ അവീവ്: ഇസ്രയേലിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വിദേശ രാജ്യങ്ങൾ ഇടപെടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അന്വേഷണം ശക്തമാക്കി സുരക്ഷാ ഏജൻസികൾ. ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെറ്റിനൊപ്പം വിദേശ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും അന്വേഷണത്തിൽ പങ്കുചേരുന്നതായാണ് റിപ്പോർട്ടുകൾ. ......
സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, കുറ്റകൃത്യങ്ങൾ നടന്നശേഷം അന്വേഷിക്കുന്നതിനുപകരം അവ സംഭവിക്കുന്നതിനുമുമ്പ് ഫലപ്രദമായ പ്രതിരോധം തീർക്കുകയാണ് വേണ്ടതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 2027ഓടെ സമ്പൂർണ സൈബർ പ്രതിരോധ കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തിൽ കേരള പൊലീസിന്റെ സൈബർ വിഭാഗം രൂപകൽപ്പന ചെയ്ത 'ക്ലിക്ക്' (കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ റെസിലിയന്റ് കേരളം) സൈബർ സുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിർമിതബുദ്ധിയുടെ കാലത്ത് സൈബർ സുരക്ഷ ഉറപ്പാക്കാൻ നൂതനമായ പ്രതിരോധ മാർഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സൈബർ യുഗത്തിൽ ജീവിക്കുമ്പോൾ സൈബർ കുറ്റകൃത്യങ്ങൾ പൂർണമായി ഇല്ലാതാക്കുക എളുപ്പമല്ല. ഫലപ്രദമായ പ്രതിരോധത്തിലൂടെ ഒരു പരിധിവരെ അവ തടയാനാകും. ......
കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികമായ 2026 നവംബര്‍ 1-ന് കേരള ജനാധിപത്യ ചരിത്രത്തിന്റെയും നിയമനിര്‍മ്മാണ പാരമ്പര്യത്തിന്റെയും സ്മരണകള്‍ പുതുക്കുന്നതിനായി കേരളനിയമസഭയില്‍ മുന്‍ നിയമസഭാംഗങ്ങളും മുന്‍ നിയമസഭാ സെക്രട്ടറിമാരും ജീവനക്കാരും പങ്കെടുക്കുന്ന ഒരു സ്നേഹസംഗമം സംഘടിപ്പിക്കുകയാണ്.
രാവിലെ 10:00 മണിക്ക് നിയമസഭാ സമുച്ചയത്തിലെ ആര്. ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ബഹു. ......
കേരള രാഷ്ട്രീയത്തിലും നിയമസഭാ പ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ടി എം ജേക്കബെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സംഘടിപ്പിച്ച ടി എം ജേക്കബ് 15-ാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മികച്ച നിയമസഭാ സാമാജികൻ, ഭരണതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് ടി.എം. ......
പുത്തന്‍കുരിശ് : സഭയ്ക്കും സഭയുടെ വിശ്വാസത്തിനും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിനും വേണ്ടി മാത്രമായിരുന്നു ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ജീവിതം. സ്വന്തം ജീവിതത്തിനപ്പുറം സഭയുടെ നിലനിൽപ്പിനും വിശ്വാസസംരക്ഷണത്തിനും പരിശുദ്ധ സിംഹാസനത്തിന്റെ മഹത്വത്തിനും അദ്ദേഹം പ്രാധാന്യം നൽകി. ......