കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട വിദേശ പണമിടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഫെമ പ്രകാരം അന്വേഷണം ആരംഭിച്ചു. വിദേശത്തേക്ക് പണം അയച്ചതിൽ വിദേശനാണയ വിനിമയ ചട്ടങ്ങളുടെ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
പണം വിദേശത്തേക്ക് കൈമാറിയതുമായി ബന്ധപ്പെട്ട രേഖകളും മെസിയെ കേരളത്തിലെത്തിക്കാനുള്ള കരാറുണ്ടെന്ന് സ്പോൺസർ അവകാശപ്പെടുന്ന എഗ്രിമെന്റിന്റെ വിശദാംശങ്ങളും ഇഡി ശേഖരിച്ചു. ......
കൊച്ചി: 42 വർഷമായി കേരള പൊലീസ് അന്വേഷിക്കുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന പ്രചാരണങ്ങൾക്ക് സ്ഥിരീകരണമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിലവിൽ പുറത്തുവരുന്ന വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ അന്വേഷണം നടക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്ക് അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചാരണങ്ങളുടെ യാഥാർഥ്യം പരിശോധിക്കാൻ കേരള പൊലീസ് ഇന്റർപോളുമായി ബന്ധപ്പെടുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ......
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം–സിപിഐ തർക്കം പുതിയ തലത്തിലേക്ക്. പ്രതിപക്ഷ ഉപനേതൃപദവി സിപിഐക്ക് നൽകില്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ച പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐയുടെ മുതിർന്ന നേതാവ് സി. ദിവാകരൻ രംഗത്തെത്തി.
സിപിഐ ഒരു ആവശ്യം മുന്നോട്ടുവച്ചിരിക്കുകയാണ്. ......
തിരുവനന്തപുരം:പ്രാർത്ഥനാനിർഭരമായി ചെമ്പഴന്തിയും ശിവഗിരിയും
മാറ്റത്തിന്റെ വേലിയേറ്റങ്ങൾ സൃഷ്ടിച്ച് മാനവികതയുടെ പുതിയ വെളിച്ചം പകർന്നുനൽകിയ ശ്രീനാരായണഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളിൽ മുഴുകിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഭക്തജനങ്ങൾ. നവോത്ഥാന സൂര്യന്റെ ജന്മം കൊണ്ട് പുണ്യഭൂമിയായി മാറിയ ചെമ്പഴന്തി വയൽവാരം വീടും മഹാസമാധിയാൽ പവിത്രമായ ശിവഗിരിയും ഇന്ന് മഞ്ഞപ്പട്ടണിഞ്ഞ ഭക്തസാഗരമായി മാറി.
ചെമ്പഴന്തി ഗുരുകുലത്തിൽ പുലർച്ചെ മുതൽ തന്നെ പ്രാർത്ഥനാനിർഭരമായ ചടങ്ങുകളാണ് നടക്കുന്നത്. ......
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷന്റെ അതിർത്തി പുനർനിർണയിച്ച കേന്ദ്ര തീരുമാനത്തിന് പിന്നാലെ കേരളത്തിനായി പ്രത്യേക റെയിൽവേ സോൺ രൂപീകരിക്കണമെന്ന ആവശ്യത്തിന് ശക്തി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളെ ഉൾപ്പെടുത്തി കേരളത്തിന് പ്രത്യേക സോൺ അനുവദിക്കണമെന്നാണ് സർക്കാരിന്റെയും സംസ്ഥാനത്തെ എംപിമാരുടെയും ആവശ്യം.
വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള കണ്ടെയ്നർ നീക്കം കരമാർഗം ആരംഭിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റെയിൽവേ അടിസ്ഥാനസൗകര്യ വികസനം വേഗത്തിലാക്കാൻ പ്രത്യേക സോൺ അനിവാര്യമാണെന്നാണ് എംപിമാരുടെ നിലപാട്.
അതേസമയം, പാലക്കാട് ഡിവിഷനിൽനിന്ന് മംഗളുരു മേഖലയെ വേർപ്പെടുത്തി മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്ന ആവശ്യവും കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കും. ......
സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 35 ദിവസത്തിനിടെ 433.81 കോടി രൂപ. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള കണക്കാണിത് .
കഴിഞ്ഞവർഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പനശാലകളിലും തിരക്ക് വർദ്ധിച്ചതോടെ 433.81കോടി രൂപയുടെ വിറ്റുവരവ് 35 ദിവസത്തിനിടെ നേടാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. ഏറ്റവും കൂടുതൽ വിറ്റു വരവ് നടന്നത് ഉത്രാട ദിനത്തിലാണ്- --27.85 കോടി രൂപ
ആകെ വിറ്റു വരവിൽ 155.39 കോടി രൂപ സബ്സിഡി ഇനത്തിലും 278. 42 കോടി രൂപ സബ്സിഡിയിതര ഇനത്തിലുമാണ്. സബ്സിഡി വെളിച്ചെണ്ണ കഴിഞ്ഞവർഷത്തേക്കാൾ 35 ശതമാനം വിലകുറച്ചാണ് ഇത്തവണ നൽകിയത്.53.86 ലക്ഷം പേരാണ് സപ്ലൈകോയിൽ നിന്ന് ഈ 35 ദിവസത്തിനിടയിൽ സാധനങ്ങൾ വാങ്ങിയത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫെയറുകളടക്കം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് 5.33. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില് 27 കേസുകളിലായി 30 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9733 ആയി ഉയര്ന്നു. ......
കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ മുശാവറയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം സമസ്തയിലെ ഒരു വിഭാഗത്തിൽ ശക്തമാകുന്നു. ഇതുസംബന്ധിച്ച് പോഷക സംഘടനാ നേതാക്കൾ യോഗം ചേർന്ന് ചർച്ച നടത്തി. ......
കേരളത്തെ ഞെട്ടിച്ച ചാക്കോ വധക്കേസിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന സംശയം വീണ്ടും ശക്തമാകുന്നു. നാലര പതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പിനെക്കുറിച്ച് ബ്രൂണൈയിൽനിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്.
സൈബർ വിദഗ്ധൻ നടത്തിയ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പ് ബ്രൂണൈയിൽ ജീവിച്ചിരിപ്പുണ്ടാകാമെന്ന സൂചനകൾ ലഭിച്ചത്. ......
തിരുവനന്തപുരം: ഉത്രാടനാളിൽ കേരളത്തിൽ മദ്യവിൽപനയിൽ വൻ കുതിപ്പ്. ബവ്കോയും കൺസ്യൂമർഫെഡും വഴി ഉത്രാടദിനത്തിൽ മാത്രം 146.66 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ......