കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിലവിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന വിഷയമാണ് പുതിയ കെപിസിസി പ്രസിഡന്റിനായുള്ള മുറവിളി. പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും വരാനിരിക്കുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും എത്രയും പെട്ടെന്ന് ഒരു പുതിയ നേതൃത്വം വരണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തിൽ വിവിധ വകുപ്പുകളുടെ ഉത്തരവാദിത്തങ്ങൾ ഒരേസമയം നിർവഹിക്കേണ്ടി വരുന്ന സാഹചര്യം നേതാക്കൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ......
തിരുവനന്തപുരം: പത്തു വർഷത്തിനിടെ നടത്തിയ ആഗോള നിക്ഷേപക സംഗമങ്ങളിലെ നിക്ഷേപ വാഗ്ദാനം ലക്ഷം കോടിയിലേറെയാണെങ്കിലും, ഇതിൽ ഭൂരിഭാഗവും കടലാസിൽ മാത്രമെന്ന് പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ ഇൻവെസ്റ്റേഴ്സ് മീറ്റിൽ മാത്രം 1.53 ലക്ഷം കോടിയുടെ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. ......
കൊച്ചി: ഒരു സ്ത്രീയോട് പൊതുവായി നടത്തുന്ന അസഭ്യം പറയലോ അശ്ലീല പദപ്രയോഗങ്ങളോ മാത്രം ഇന്ത്യൻ ശിക്ഷാ നിയമം (IPC) 354A(1)(iv) വകുപ്പ് പ്രകാരമുള്ള ലൈംഗിക അതിക്രമ കുറ്റമായി മാറില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ലൈംഗിക ചുവയുള്ള പരാമർശങ്ങളെക്കുറിച്ചാണ് ഈ വകുപ്പ് പ്രത്യേകമായി പ്രതിപാദിക്കുന്നത്. ......
കൊങ്കൺ റെയിൽപാതയിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമം ഒക്ടോബർ 21 മുതൽ മാറും. മൺസൂൺ കാലത്തെ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ മംഗള, നേത്രാവതി എക്സ്പ്രസുകൾ ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സമയത്തിൽ മണിക്കൂറുകളുടെ വ്യത്യാസമുണ്ടാകാം. ......
തൃപ്പൂണിത്തുറ: രാവിലെ ബാങ്ക് അക്കൗണ്ട് തുറന്നുനോക്കിയപ്പോൾ കണ്ടത് വിശ്വസിക്കാനാകാത്ത തുക. ബാലൻസിൽ 3,500 കോടിയിലേറെ രൂപ! ഒരു നിമിഷം കൊണ്ട് കോടീശ്വരനിലേക്കല്ല, സഹസ്രകോടീശ്വരനിലേക്കാണ് ഉയർന്നതെന്ന് തോന്നിയെങ്കിലും ദർശന സൂപ്പർമാർക്കറ്റ് ശൃംഖല ഉടമ സുമേഷ് കുമാറിനെ ആദ്യം പിടികൂടിയത് ആശങ്കയായിരുന്നു.
ഒരു സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് അപ്രതീക്ഷിതമായി ഇത്രയും വലിയ തുക പ്രത്യക്ഷപ്പെട്ടത്. ......
ടാൻസാനിയയിൽ ഐപിയു സമ്മേളനത്തിനെത്തിയ എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് വീഴ്ചയിൽ പരിക്ക്.......
തിരുവനന്തപുരം: പ്ലാനിംഗ് ബോർഡ് പരീക്ഷാത്തട്ടിപ്പിന്റെ അതേ മാതൃകയിൽ മറ്റ് മൂന്ന് പരീക്ഷകളിലും പി.എസ്.സി ഒത്തുകളി നടത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കണ്ടെത്തൽ. വേണ്ടപ്പെട്ടവർക്കായി അഭിമുഖത്തിൽ വാരിക്കോരി മാർക്ക് നൽകിയെന്നും, പത്തോളം ചോദ്യങ്ങൾക്ക് മൂല്യനിർണയം പോലും നടത്തിയില്ലെന്നും ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യക്തമാക്കി. ......
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി കർശന സമയപരിധി നിശ്ചയിച്ചു. ഇതനുസരിച്ച് ഡോർ ഫ്രെയിം കേസിൽ ഒക്ടോബർ 25-നകവും ദ്വാരപാലക വിഗ്രഹ കേസിൽ നവംബർ 25-നകവും പ്രോസിക്യൂഷൻ അനുമതിക്കായി അപേക്ഷ സമർപ്പിക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ......
കൊച്ചി: റാഗിംഗിനെതിരെ കർശന നടപടികൾ ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചുകൊണ്ട്, നിർദ്ദിഷ്ട 'ആന്റി-റാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ഗൈഡ്ലൈൻസ്, 2026' രണ്ട് ആഴ്ചയ്ക്കകം വിജ്ഞാപനം ചെയ്യാൻ സംസ്ഥാന സർക്കാരിന് കേരള ഹൈക്കോടതി നിർദ്ദേശം നൽകി. കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്നതും റാഗിംഗ് കുറ്റങ്ങളുടെ സ്വഭാവം മാറ്റുന്നതും നിയമഭേദഗതിയിലൂടെ മാത്രമേ സാധ്യമാകൂ എന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ......
കൊച്ചി: ചുരിദാർ ധരിച്ചെത്തിയതിന് സ്കൂളിൽ പ്രവേശിക്കുന്നത് മാനേജർ തടഞ്ഞ ഹെഡ്മിസ്ട്രസിന് പോലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു.
വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും ഭാഗമാണ് പൗരന്റെ വസ്ത്രധാരണ തിരഞ്ഞെടുക്കാനുള്ള അവകാശമെന്ന് ഹർജി പരിഗണിക്കവെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
"ഏത് വസ്ത്രം ധരിക്കണം എന്നത് ഈ രാജ്യത്തെ ഓരോ പൗരന്റെയും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്," കോടതി നിരീക്ഷിച്ചു.
വസ്ത്രധാരണത്തിന്റെ പേരിൽ മാനേജർ സ്കൂളിൽ പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ഹെഡ്മിസ്ട്രസ് കോടതിയെ സമീപിച്ചത്. ......