കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനുള്ള പദ്ധതിയിൽ സർക്കാരും കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും (കെജിഎംഒഎ) തമ്മിൽ ധാരണയായി. സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഒഴിവുകൾ നികത്തുന്നതിനൊപ്പം പ്രമോഷൻ നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് ഉറപ്പ് നൽകി.
ആരോഗ്യമന്ത്രി കെജിഎംഒഎ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് വിഷയത്തിൽ സമവായത്തിലെത്തിയത്. ......
തിരുവനന്തപുരം:സമ്പൂർണ കയറ്റുമതി-ഇറക്കുമതി തുറമുഖമായി മാറിയതോടെ ആഗോള മാരിടൈം ഭൂപടത്തിൽ വിഴിഞ്ഞം ചരിത്രപരമായ മുന്നേറ്റം കുറിക്കുകയാണ്. ലോകത്തെ 107 തുറമുഖങ്ങളിലേക്ക് നേരിട്ട് സർവീസുള്ള രാജ്യത്തെ ഏക തുറമുഖമായ വിഴിഞ്ഞം, കേരളത്തിന്റെയും ഇതര സംസ്ഥാനങ്ങളുടെയും വ്യവസായ-വാണിജ്യ മേഖലകൾക്ക് വൻ കുതിപ്പേകും.
മുൻപ് കൊച്ചി, ദുബായ്/കൊളംബോ വഴി സ്പെയിനിലെ വലൻസിയയിലേക്ക് ചരക്കെത്താൻ 50 മുതൽ 60 ദിവസമെടുത്തിരുന്ന സ്ഥാനത്ത്, വിഴിഞ്ഞത്തുനിന്നുള്ള മദർ വെസൽ വഴി 28 ദിവസം കൊണ്ട് ചരക്ക് ലക്ഷ്യസ്ഥാനത്തെത്തും. ......
തിരുവനന്തപുരം: രാജ്യത്തുടനീളമുള്ള ജില്ലാ-സബോർഡിനേറ്റ് കോടതികളിൽ കേസുകൾ കെട്ടിക്കിടന്ന് നീതിവൈകിപ്പിക്കൽ തുടരുമ്പോഴും, പരിഹാരമാർഗ്ഗമായി മുന്നോട്ടുവെച്ച അഖിലേന്ത്യാ ജുഡിഷ്യൽ സർവീസ് (എ.ഐ.ജെ.എസ്) കടലാസിലൊതുങ്ങുന്നു. ഐ.എ.എസ്, ഐ.പി.എസ് മാതൃകയിൽ ദേശീയതലത്തിൽ പരീക്ഷ നടത്തി ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് മേൽ സംസ്ഥാനങ്ങളും ഹൈക്കോടതികളും കരിനിഴൽ വീഴ്ത്തിയതോടെയാണ് പദ്ധതി മരവിച്ച അവസ്ഥയിലായത്.
രാജ്യത്തെ കീഴ്ക്കോടതികളിൽ നിലവിൽ 7,310 ജഡ്ജിമാരുടെ ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. ......
ആലപ്പുഴ: കേരളത്തിലെ നഗരങ്ങളിൽ പതിവാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരം കാണാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.......
കോട്ടയം: പോക്സോ കേസിൽ 22 കാരൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലാണ് വടവാതൂർ പാത്തുകളത്തിൽ വീട്ടിൽ ആദിത്യൻ പി. കിഷോർ (22) അറസ്റ്റിലായത്. ......
തിരുവനന്തപുരം: നേപ്പാളിലെ പ്രളയദുരന്തത്തിൽ കുടുങ്ങിയ മലയാളികളിൽ 16 പേർ സുരക്ഷിതരായി നാട്ടിലെത്തി. കൊച്ചിയിൽനിന്നുള്ള 14 അംഗ സംഘത്തിനൊപ്പം കാക്കനാട് സ്വദേശി ശ്രുതി ശിഖാമണിയും പിറവം സ്വദേശി റിനീത് മോഹനും കേരളത്തിൽ തിരിച്ചെത്തിയതായി മുഖ്യമന്ത്രി വി.ഡി. ......

“മുല്ലപ്പെരിയാർ ഡാം: എക്കാലത്തെയും കേരളത്തിന്റെ സുരക്ഷ” — സമഗ്ര വീക്ഷണത്തിൽ നയവും നിലപാടും നടപടികളും വേണം. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കേരള സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്വാഗതം ചെയ്തു.മുല്ലപ്പെരിയാർ വിഷയത്തെ “പുതിയ ഡാം വേണമോ വേണ്ടയോ” എന്ന ഒറ്റ ചർച്ചയിൽ പരിമിതപ്പെടുത്താതെ, “മുല്ലപ്പെരിയാർ ഡാം: എക്കാലത്തെയും കേരളത്തിന്റെ സുരക്ഷ” എന്ന സമഗ്ര വീക്ഷണത്തിൽ കേരളം നയവും നിലപാടും പ്രവർത്തനപദ്ധതിയും രൂപപ്പെടുത്തണമെന്ന് ചെയർമാൻ സാബു ജോസ് ആവശ്യപ്പെട്ടു.
മന്ത്രി മോൻസ് ജോസഫിന്റെ പ്രസ്താവന സ്വാഗതാർഹംമുല്ലപ്പെരിയാർ വിഷയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഇന്ന് നടത്തിയ പ്രസ്താവനയെ പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് സ്വാഗതം ചെയ്തു.സമഗ്ര സുരക്ഷാ പരിശോധന ഉറപ്പാക്കുന്നതിനും ആവശ്യമായ നിയമനടപടികൾ ശക്തമാക്കുന്നതിനുമുള്ള സർക്കാർ നീക്കങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും, ഈ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായും ഏകോപിതമായും മുന്നോട്ടുകൊണ്ടുപോകണമെന്നും സാബു ജോസ് പറഞ്ഞു.
സമഗ്ര സുരക്ഷാ പരിശോധന അനിവാര്യംസാബു ജോസ് പറഞ്ഞു: “മുല്ലപ്പെരിയാർ വിഷയത്തിൽ ഞങ്ങളുടെ പ്രധാന ആവശ്യം പുതിയ ഡാം എന്നതല്ല. നിലവിലെ അണക്കെട്ടുമായി ബന്ധപ്പെട്ട് ഉയരുന്ന സുരക്ഷാ ആശങ്കകൾ ശാസ്ത്രീയമായി പരിശോധിച്ച്, കേരളത്തിലെ ജനങ്ങളുടെ സുരക്ഷ എക്കാലത്തേക്കും ഉറപ്പാക്കുന്ന സമഗ്രമായ പരിഹാരമാണ് വേണ്ടത്.”
അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ജലശാസ്ത്ര സുരക്ഷ, ഭൂചലന സാധ്യത, ജലസമ്മർദ്ദം, കാലപ്പഴക്കം, പരിപാലനം, നിരീക്ഷണ സംവിധാനം, അടിയന്തര സാഹചര്യങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിക്കണം.
പരിശോധന ഒരു ഔപചാരിക നടപടിയായി മാറാതെ, സ്വതന്ത്ര വിദഗ്ധരുടെ ശാസ്ത്രീയ വിലയിരുത്തലോടെയും സുതാര്യതയോടെയും നടത്തണം. ......
കണ്ണൂർ: സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാവും മുൻ ആരോഗ്യവകുപ്പ് മന്ത്രിയുമായ കെ കെ ശൈലജ. കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമായ നിലപാടാണിതെന്ന് ശൈലജ വിമർശിച്ചു. ......
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞുനിർത്തി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവും തിരുവനന്തപുരം ഡിസിസി അംഗവുമായ ചേന്തി അനിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ......
കോഴിക്കോട്: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് സി.പി.എം–സി.പി.ഐ തർക്കം രൂക്ഷമാകുന്നതിനിടെ സി.പി.ഐക്ക് പിന്തുണയുമായി മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ.പി.എ. മജീദ്. ......